twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മത്സരാർഥികൾ അറിയാതെ മോഹൻലാൽ ബിഗ് ബോസ് ഹൗസിൽ, രസഹ്യ നീക്കങ്ങൾ കണ്ടുപിടിച്ച് താരം

    |

    കഴിഞ്ഞ സീസണുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ബിഗ് ബോസ് സീസൺ 3. രസകരമായ ടാസ്ക്കുകളാണ് ഇക്കുറി ഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അപ്രതീക്ഷിത സംഭവങ്ങളും ഹൗസിൽ സംഭവിക്കാറുണ്ട്. ഷോ അതിന്റെ 35ാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ മത്സരാർഥികൾ അറിയാതെ മോഹൻലാൽ ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുകയാണ്. ഷോ ആരംഭിക്കുന്നതിന് മുൻപാണ് മോഹൻലാലിന്റെ രഹസ്യ സന്ദർശനം.

    mohanlal

    ബിഗ്ബോസ് വീടിനു ചുറ്റുമുള്ള ഇരുണ്ട ഇടനാഴിയിലൂടെ മത്സരാർത്ഥികളുടെ ചലനങ്ങൾ രഹസ്യമായി വീക്ഷിക്കുകയാണ് മോഹൻലാൽ ചെയ്തത്. എല്ലാ മത്സരാർത്ഥികളും ഒരു ചുവരുകൾക്കപ്പുറമുണ്ടെന്നും തനിക്കെല്ലാവരെയും കാണാം അവർക്ക് തന്നെ കാണാൻ കഴിയില്ലെന്നും മോഹൻലാൽ പറയുന്നുണ്ട്.

    ഈ ബിഗ് ബോസ് ഹൗസിന്റെ വാതിലുകൾ മത്സരാർത്ഥികൾക്കായി തുറക്കപ്പെടുന്നതിന് മുൻപ് താൻ വന്നിരുന്നുവെന്നും പിന്നീട് അവരോരോരുത്തരായി വന്നതോടെ ഈ വീടിന് ജീവൻ തുടിച്ചുവെന്നും മോഹൻലാൽ പറയുന്നു. വീട്ടിനുള്ളിലെ മത്സരാർത്ഥികളെ മറഞ്ഞ് നിന്ന് വീക്ഷിക്കുന്ന മോഹൻലാലിനെയാണ് എപ്പിസോഡിന്റെ തുടക്കത്തിൽ കാണുന്നത്. തന്ത്രങ്ങളും കുതന്ത്രങ്ങളുമൊക്കെ മെനയുന്നതും ചിലപ്പോൾ കലഹിക്കുന്നതും ചിലർ തമ്മിൽ പ്രണയം മൊട്ടിടുന്നതുമൊക്കെ ഇവിടെ വെച്ചാണെന്ന് മോഹൻലാൽ പറയുന്നു. ഇനിയും കളികൾ കണ്ടറിയാം ഈ കളിയിൽ ആരൊക്കെ തുടരുമെന്ന് കണ്ടറിയാമെന്നും മോഹൻലാൽ പറയുന്നു.

    മോഹൻലാലിന്റെ ബിഗ് ബോസ് ഹൗസ് സന്ദർശനത്തിന് ശേഷമാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. ഒരാഴ്ച ഹൗസിനുള്ളിൽ നടന്ന സംഭവ വികാസങ്ങൾ ഒറ്റനോട്ടത്തിൽ കാണിക്കുന്നുണ്ട്. മത്സരാർഥികൾക്കിടയിൽ നടന്ന വഴക്കും തമ്മിൽ തല്ലും സ്നേഹവും സന്തോഷകരമായ മുഹൂർത്തങ്ങളും വീഡിയോയിലുണ്ട്. ഇതിന് ശേഷമാണ് വാരാന്ത്യം എപ്പിസോഡ് ആരംഭിച്ചത്. കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് ഹൗസിൽ നടന്ന ചില സംഭവങ്ങൾ കാണിച്ചതിന് ശേഷമായിരുന്നു മോഹൻലാൽ മത്സരാർഥികളെ കാണാൻ എത്തിയതും മറ്റുള്ള കാര്യങ്ങളിലേയ്ക്ക് കടന്നതും.

    English summary
    Bigg Boss Malayalam Season 3 Mohanlal Secret Visit Bigg Boss House
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X