ബിഗ് ബോസ് 3 ഉടനെത്തും; കാത്തിരുന്ന സര്‍പ്രൈസിനെ കുറിച്ച് മോഹന്‍ലാല്‍, മത്സരാർഥികളെ കുറിച്ച് ആരാധകരും

പുതുവര്‍ഷത്തോട് അനുബന്ധിച്ചാണ് ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ്‍ കൂടി വരുന്നു എന്ന വാര്‍ത്ത പുറത്ത് വിട്ടത്. നടന്‍ ടൊവിനോ തോമസ് മറ്റൊരു പരിപാടിയിലൂടെ ബിഗ് ബോസിന്റെ ലോഗോ പ്രകാശനം ചെയ്തിരുന്നു. പിന്നാലെ ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചു. അവതാരകനായി മോഹന്‍ലാല്‍ ഉണ്ടാവുമോ എന്നാണ് ആദ്യം മുതലേ ആരാധകര്‍ ചോദിച്ചിരുന്നത്.

ഒടുവില്‍ ബിഗ് ബോസിനെ കുറിച്ച് തുറന്ന് സംസാരിച്ച് മോഹന്‍ലാലും എത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റ് പുറത്ത് വിട്ട ഏറ്റവും പുതിയ വീഡിയോയിലാണ് ബിഗ് ബോസിനെ കുറിച്ചുള്ള ആകാംഷകള്‍ക്ക് വിരാമമായെന്ന് മോഹന്‍ലാല്‍ പറയുന്നത്. അധികം വൈകാതെ ഷോ ആരംഭിക്കുമെന്നും ഇത്തവണയും അവതാരകനാവാന്‍ ഞാനും ഉണ്ടാവുമെന്നും താരരാജാവ് പറയുന്നു.

mohanlal

'നിങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഇനി വിരാമം. ലോകമൊട്ടാകെ വളരെയേറെ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ അവസരത്തിലും നവവത്സര പിറവിയുടെ പുതു പ്രകാശത്തിലും ശുഭപ്രതീക്ഷയിലുമാണ് നമ്മളെല്ലാവരും. ഈ അവസരത്തില്‍ നിങ്ങളെല്ലാവരും കാത്ത് കാത്തിരുന്ന ആ മനോഹരദൃശ്യാനുഭവം ഇതാ നിങ്ങളിലേക്ക് വീണ്ടും. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിലൂടെ, ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പ്, ബിഗ് ബോസ് മലയാളം സീസണ്‍ 3 ഉടനെത്തുന്നു. നമ്മുടെ സ്വന്തം ഏഷ്യാനെറ്റില്‍. ഞാനും ഉണ്ടാവും'.

Recommended Video

Mohanlal reveals bigg boss 3 surprise

വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി ആരാധകരും എത്തുകയാണ്. ബിഗ് ബോസ് 2 വിചാരിച്ചത് പോലെ ക്ലിക്ക് ആയില്ല. ഒന്നാമത്തെ സീസണ്‍ അടിപൊളിയായിരുന്നു. പുതിയ പതിപ്പില്‍ നല്ല മത്സരാര്‍ഥികളെ കൊണ്ട് വരണമെന്നാണ് കൂടുതല്‍ പേര്‍ക്കും പറയാനുള്ളത്. ശക്തരായ മത്സരാര്‍ഥികളെ കൊണ്ട് വന്നാലേ ഷോ ഗംഭീരമാവുകയുള്ളു. എത്ര സീസണ്‍ വന്നാലും ഒന്നാമത്തെ പതിപ്പിനെ വെല്ലാന്‍ സാധിക്കില്ല തുടങ്ങി ഒരുപാട് പ്രതികരണമാണ് ബിഗ് ബോസിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

Read more about: bigg boss malayalam season 3
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X