''എങ്കിൽ അവളോട് പറ ഐ ലവ് യുന്ന്''; അഡോണിയോട് മോഹൻലാൽ, ബിഗ് ബോസ് ഹൗസിലെ പുതിയ പ്രണയം

സൗഹൃദവും ശത്രുതയും മാത്രമല്ല പ്രണയവും ബിഗ് ബോസ് ഹൗസിൽ മൊട്ടിടാറുണ്ട്. മലയാളത്തിൽ മാത്രമല്ല എല്ലാ ഭാഷകളിലും ഒരു പ്രണയകഥ പുറത്തു വരാറുണ്ട്. ഈ പ്രണയം ഷോയെ സ്വാധീനിക്കാറുമുണ്ട്. പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ബിഗ് ബോസ് പ്രണയമായിരുന്നു പേളി മാണിയുടേയും ശ്രീനീഷ് അരവിന്ദിന്റേയും. ബിഗ് ബോസ് സീസൺ 1 മത്സരാർഥികളായിരുന്നു ഇവർ. 100 ദിവസം ബിഗ് ബോസ് ഹൗസിൽ നിന്ന ഇവർ ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം വിവാഹിതരാവുകയായിരുന്നു.

താരപുത്രന്റ ചിത്രം വൈറലാകുന്നു, കാണൂ

ബിഗ് ബോസ് സീസൺ 3 ലും പ്രണയത്തിന്റെ സാധ്യത കാണുന്നുണ്ട്. എന്നാൽ ഇത് യഥാർഥ പ്രണയമാണോ അതോ ഗെയിം സ്ട്രറ്റജിയാണോ എന്ന് കാത്തിരുന്ന് തന്നെ കാണാം. ഇപ്പോഴിത ബിഗ് ബോസ് ഹൗസിലെ പ്രണയ കയ്യോടെ പിടിച്ചിരിക്കുകയാണ് മോഹൻലാൽ. പുതിയ പ്രെമോ സോഷ്യൽ മീഡിയയിൽ ഇത് വൈറലായിട്ടുണ്ട് .

ബിഗ് ബോസിലെ പുതിയ പ്രണയം

കഴിഞ്ഞ കുറച്ച് ദിവസമായി ബിഗ് ബോസ് ഹൗസിലും സോഷ്യൽ മീഡിയയിലും എയ്ഞ്ചലിനേയും അഡോണിയേയും കുറിച്ചുള്ള ചർച്ച നടക്കുന്നുണ്ട്. ഇപ്പോഴിത മോഹൻലാലും ഇതിനെ കുറിച്ച് ചോദിച്ചിരിക്കുകയാണ്. ഷോയിലെത്തിയ മോഹൻലാൽ പ്രണയത്തെ കുറിച്ച് സംസാരിച്ചതിന് ശേഷം എന്താണ് എയിഞ്ചലെ എന്ന് ചോദിക്കുന്നുണ്ട്. നമ്മൾ തമ്മിൽ നല്ല സുഹൃത്തുക്കളാണെന്നാണ് മറുപടിയായി എയ്ഞ്ചൽ പറഞ്ഞത്, അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. എന്നോട് പറ എന്നും സിനിമാ സ്റ്റൈലിൽ ചോദിക്കുന്നുണ്ട്.

ഐ ലവ് യു പറഞ്ഞ്  അഡോണി

പിന്നീട് അഡോണിയോടായി മോഹൻലാലിന്റെ ചോദ്യം. ഐ ലവ് യു എന്ന് അഡോണി മറുപടിയായി പറഞ്ഞു. ഒരു ചിരിക്ക് ശേഷം എങ്കിൽ അവളോട് പറ ഐ ലവ് യു എന്ന്- മോഹൻ ലാൽ തമാശ രൂപേണേ പറയുന്നുണ്ട്. മറ്റ് മത്സരാർഥികൾ ചിരിച്ച് കൊണ്ടാണ് ഇത് കേട്ടത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് രണ്ട് അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്നത്.

സോഷ്യൽ മീഡിയ പ്രതികരണം

അഡോണി- എയ്ഞ്ചൽ പ്രണയത്തെ പിന്തുണക്കുന്നതിനെക്കാൾ വിമർശനങ്ങളാണ് കൂടുതൽ ഉയരുന്നത്.മോഹൻലാലും ഏഷ്യനെറ്റും ഉള്ള വില കളയരുതെന്നും. ദയവ് ചെയ്ത് ലാലേട്ടനെ കൊണ്ട് ഇങ്ങനെ കോമാളിത്തരം കെട്ടിക്കരുതെന്നും കമന്റുകൾ വരുന്നുണ്ട്,. ഇത് ഉടായിപ്പ് പ്രണയമാണെന്നും മറ്റൊരു പ്രണയമുണ്ടെന്നെന്നു പ്രേക്ഷകർ പറയുന്നു. നേരത്തെ പ്രണയത്തെ കുറിച്ച് എയ്ഞ്ചൽ വെളിപ്പെടുത്തിയിരുന്നു. ഷോയിൽ എത്തുന്നതിന് മുൻപ് നൽകിയഒരു അഭിമുഖത്തിലാണ് ഇക്കാര്യം എയ്ഞ്ചൽ വെളിപ്പെടുത്തിയത്.

ഹൗസിനെ പുറത്തെ പ്രണയം

നേരത്തെ പ്രണയത്തെ കുറിച്ച് എയ്ഞ്ചൽ വെളിപ്പെടുത്തിയിരുന്നു. ഷോയിൽ എത്തുന്നതിന് മുൻപ് നൽകിയഒരു അഭിമുഖത്തിലാണ് ഇക്കാര്യം എയ്ഞ്ചൽ വെളിപ്പെടുത്തിയത്. ഷോയ്ക്ക് വേണ്ടി റൊമാൻസ് സ്ട്രാറ്റജി പ്ലാൻസുണ്ടോ ? എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു യഥാർത്ഥ പ്രണയകഥ വെളിപ്പെടുത്തിയത്. പ്രണയം ഉണ്ട് എന്നായിരുന്നു എയ്ഞ്ചലിന്റെ വെളിപ്പെടുത്തൽ.. എന്നാൽ കാമുകനെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. പ്രണയം ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. ഷോയ്ക്ക് വേണ്ടി റൊമാൻസ് സ്ട്രറ്റജി എടുക്കുന്നത് കൊണ്ട് തനിക്ക് കുഴപ്പമില്ലെന്നും എന്നാൽ തന്റെ നാട്ടുകാരും പ്രണയിക്കുന്ന ആളും തന്നെ തല്ലിക്കൊല്ലുമെന്ന് എയ്ഞ്ചൽ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X