മജ്സിയയ്ക്ക് താക്കീതുമായി മോഹൻലാൽ, താൻ ചെയ്തിട്ടില്ലെന്ന് ഉറച്ച് താരം, പാത്തുവിനെതിരെ സജ്ന
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഇന്നത്തെ ബിഗ് ബോസ് ഷോയ്ക്കായി കാത്തിരുന്നത്. സംഭവ ബഹുലമായ പലതും ബിഗ് ബോസ് ഹൗസിൽ പോയ ആഴ്ചയിൽ സംഭവിച്ചിരുന്നു കൂടാതെ പുറത്തു വന്ന പ്രെമോ വീഡിയോയും ആകാംക്ഷ വർധിപ്പിക്കുന്നതായിരുന്നു.

ശനിയാഴ്ച സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പ്രെമോയായിരുന്നു മജ്സിയയുടേത്. മൈക്ക് ഊരി സംസാരിക്കുന്നതിനെ കുറിച്ചായിരുന്നു മോഹൻലാൽ മജ്സിയയോട് ചോദിച്ചത്. കഴിഞ്ഞ ആഴ്ചയും മോഹൻലാൽ ഇതേ വിഷയത്തിൽ താക്കീത് നൽകിയിരുന്നു. എന്നാൽ വീണ്ടും ആ തെറ്റ് ആവർത്തിച്ചിരിക്കുകയാണ്.
മോഹൻലാൽ മൈക്ക് ഈരി സംസാരിച്ചോ എന്ന് മജ്സിയയോട് ചേദിച്ചിരുന്നു. എന്നാൽ ഇല്ല ഓർമയില്ല എന്നായിരുന്നു മജ്സിയയുടെ മറുപടി. വീണ്ടും മോഹൻലാൽ ഇതിനെ കുറിച്ചുള്ള ചോദ്യം ആവർത്തിച്ചു. മൈക്ക് ഊരി ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞോ? എന്നും മോഹൻലാൽ ചോദിച്ചു. ഇല്ലെയെന്ന് മജ്സിയ ഉറപ്പിച്ച് പറയുകയായിരുന്നു. മജ്സിയയോട് ഉറപ്പാണോ എന്നും സജ്നയാണ് അതിന് സാക്ഷിയെന്നും മോഹൻലാൽ പറയുന്നുമുണ്ട്. എന്താണ് പറഞ്ഞതെന്ന് തനിക്കറിയാമെന്നും മോഹൻലാൽ പറഞ്ഞു.എനിക്കോർമ്മയില്ല സർ എന്ന് തന്നെയായിരുന്നു മജ്സിയയുടെ മറുപടി. ഇതിനെ കുറിച്ച് മോഹൻലാൽ സ്ജനയേട് ചോദിക്കുകയും ചെയ്തിരുന്നു. മൈക്ക് ഊരിയെന്നും തന്നോട് സംസാരിച്ചുവെന്നും സജ്ന പറഞ്ഞു. സ്ഥലം ഉൾപ്പെടെ പറഞ്ഞിരുന്നു. എന്നാൽ മജ്സിയ ചെവിയിൽ പറഞ്ഞത് ഇപ്പോൾ ഇവിടെ പറയേണ്ടന്നും. അത് മജ്സിയയ്ക്ക് തന്നെ മോശമായിരിക്കുമെന്നും മോഹൻലാൽ പറഞ്ഞു.
തനിക്ക് സത്യമായും പറഞ്ഞ കാര്യം ഓർമയില്ലെന്നും സജ്ന പറഞ്ഞപ്പോഴാണ് സംഭവം തന്നെ ഓർമ വന്നതെന്നും മജ്സിയ മോഹൻലാലിനോട് പറഞ്ഞു.
എന്നാൽ ഞാൻ കാണിച്ച് തരണോ എന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. ആ സ്റ്റോർ റൂമിലൊരു സാധനമിരുപ്പുണ്ട് അതൊന്ന് എടുത്തിട്ട് വരൂ എന്ന് മജ്സിയയോട് പറയുന്നു. മോഹൻലാൽ പറഞ്ഞതനുസരിച്ച് സ്റ്റോർ റൂമിൽ എത്തിയ മജ്സയയെ തേടി ജയിൽ വസ്ത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അത് എടുത്ത് കൊണ്ട് വന്നതിന് ശേഷം ഓർമയില്ലെന്നുള്ള നിലപാടിലായിരുന്നു മജ്സിയ ഉറച്ച് നിന്നത്. മൈക്ക് മാറ്റി നിങ്ങൾ സംസാരിച്ചിട്ടുണ്ട് എങ്കിൽ ആ നസ്ത്രം ഇട്ട് ജയിലിലേക്ക് പോകാമെന്നും ഇല്ലെങ്കിൽ ധരിക്കേണ്ട എന്നും പറഞ്ഞു. ക്ഷമിക്കാൻ കഴിയുമെങ്കിൽ ക്ഷമിക്കണമെന്നും ഇനി ഉണ്ടാകില്ലെന്നും മജ്സിയ മോഹൻലാലിനോട് പറഞ്ഞു. ഇതൊരു താക്കീത് ആണെന്നും ഇനി ഇങ്ങനെയുണ്ടായാൽ ജയിൽ പേകേണ്ടി വരുമെന്ന് മോഹൻലാൽ താക്കീതും നൽകി.


Click it and Unblock the Notifications