For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റംസാനെ അവന്റെ ഉമ്മയും ഉപ്പയും ഉപേക്ഷിച്ചതാണോ? ഇതിന് പിന്നില്‍ രണ്ട് ആര്‍മിക്കാരുണ്ടെന്ന് പറഞ്ഞ് സഹോദരന്‍

  |

  ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തുകയാണ്. ഇതിനിടെ മത്സരാര്‍ഥികള്‍ക്ക് ലഭിക്കുന്ന പിന്തുണ പോലെ വിമര്‍ശനങ്ങളും ഏറി വരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മണിക്കുട്ടനും റംസാനും തമ്മില്‍ അരങ്ങേറിയ വാക്കേറ്റം സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു. അതിനും മുന്‍പ് മാതൃദിനത്തില്‍ റംസാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ പുറത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

  മനോഹരിയായി പൃഥ്വിരാജിൻ്റെ നായിക, പ്രിയ ആനന്ദിൻ്റെ ചിത്രങ്ങൾ കാണാം

  റംസാന്റെ മാതാപിതാക്കളെ കുറിച്ചും ട്രോളുകള്‍ വരാന്‍ തുടങ്ങിയതോടെ വിഷയത്തില്‍ പ്രതികരിച്ച് റംസാന്റെ സഹോദരനും രംഗത്ത് എത്തി. ലൈവ് വീഡിയോയില്‍ സംസാരിച്ച് കൊണ്ടാണ് റംസാന്റെ പേരില്‍ വരുന്ന വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നതായി സഹോദരന്‍ വ്യക്തമാക്കിയത്.

  റംസാന്‍ എന്റെ അനിയാണ്. സൂപ്പര്‍ ഡാന്‍സ് എന്ന പരിപാടിയിലാണ് അവന്‍ ആദ്യം പങ്കെടുക്കുന്നത്. ശേഷം നിരവധി സ്റ്റേജ് പ്രോഗ്രാമില്‍ പങ്കെടുത്തു. ഡിഫോര്‍ ഡാന്‍സ് മുതലാണ് റംസാനെ ആളുകള്‍ അറിയുന്നത്. അതിന് ശേഷം റംസാന്‍ നിരവധി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. ഈ സമയത്തൊക്കെ സെലിബ്രിറ്റികള്‍ അടക്കം ഒരുപാട് പെണ്‍കുട്ടികള്‍ അവനോടൊപ്പം ഡാന്‍സ് ചെയ്തിട്ടുണ്ട്. സ്ത്രീവിരുദ്ധതയും മോശം പ്രവൃത്തിയും ഇവനുണ്ടെങ്കില്‍ അവനൊടൊപ്പം ഡാന്‍സ് ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവില്ല. അവനെ സപ്പോര്‍ട്ട് ചെയ്യുകയുമില്ല. അന്നും സോഷ്യല്‍ മീഡിയ സജീവമാണ്.

  എനിക്ക് വരുന്ന പേഴ്‌സണല്‍ മെസേജുകള്‍ കണ്ടിട്ടും ക്ഷമിച്ച് ക്ഷമിച്ച് മിണ്ടാതെ നില്‍ക്കുന്നതാണ്. പക്ഷേ ഇന്നലെ മുതല്‍ പേഴ്‌സണലായി ബുദ്ധിമുട്ടിക്കുന്ന ഒരുപാട് കാര്യങ്ങളാണ് വരുന്നത്. മാതൃദിനത്തോട് അനുബന്ധിച്ച് നടന്ന ടാസ്‌കിന് ശേഷം റംസാന് അമ്മയില്ലേ, പേരന്‍സില്ലേ, എന്ത് കൊണ്ടാണ് റംസാന്‍ മാറിനില്‍ക്കുന്നത്. അവന്റെ ഉമ്മയുടെയും ഉപ്പയുടെയും കൂടെ നില്‍ക്കുന്ന ഫോട്ടോയില്ലേ, എന്താണ് റംസാന്‍ മാറി നില്‍ക്കുന്നത്, ഇങ്ങനെ കുറേ ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

  കൂടെ നിന്ന് ഫോട്ടോ എടുത്താണോ ഉപ്പയോടും ഉമ്മയോടുമുള്ള സ്നേഹം പറയുന്നത്. ഉമ്മയും ഉപ്പയും സോഷ്യല്‍ മീഡിയയിലേക്ക് കടന്ന് വരാത്ത വ്യക്തികളാണ്. ഡി ഫോര്‍ ഡാന്‍സിന്റെ ഫിനാലെയില്‍ മാത്രമാണ് റംസാന്റെ ഉമ്മയും ഉപ്പയും വന്നത്. കാരണം അവര്‍ക്ക് വരാന്‍ താല്‍പര്യമില്ല. എന്നും ഉമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോ എടുക്കുന്നതാണോ സ്‌നേഹം. ഞാനും റംസാനും ഒന്നിച്ച് നില്‍ക്കുന്ന വളരെ കുറച്ച് ഫോട്ടോസെ ഉള്ളു. അനിര്‍ഥം അവന്‍ എന്റെ അനിയന്‍ അല്ലെന്നാണോ? റംസാനെ തിരഞ്ഞ് പിടിച്ച് ടാര്‍ഗറ്റ് ചെയ്യുകയും ക്രൂശിക്കുകയും ചെയ്യുന്നുണ്ട്.

  ടോളുകളെല്ലാം ഞങ്ങളും ആസ്വദിക്കുന്നുണ്ട്. അവന്‍ എന്തേലും തെറ്റ് ചെയ്യുമ്പോള്‍ ഞങ്ങള്‍ തന്നെ ട്രോള്‍ എടുത്ത് ഫാമിലി ഗ്രൂപ്പിലൊക്കെ ഇടും. പക്ഷേ ഇന്നലെ മുതല്‍ നടക്കുന്നത് ട്രോളല്ല. ആറ് മാസം മുന്‍പാണ് ബാപ്പ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നത്. ശേഷം യൂട്യൂബ് നോക്കിയാല്‍ ഓരോരുത്തരും അവരുടെ ചാനലിന് ലൈക്ക് കിട്ടാന്‍ വേണ്ടി തോന്നിയതെല്ലാം വിളിച്ച് പറയുകയാണ്. റംസാനെ അവന്റെ ഉമ്മയും ഉപ്പയും ഉപേക്ഷിച്ചതാണോ? എന്നതാണ് കഴിഞ്ഞ ദിവസം വന്ന പ്രധാന ചോദ്യങ്ങളിലൊന്ന്.

  നിങ്ങളാണോ അതൊക്കെ തീരുമാനിക്കുന്നത്. നിങ്ങളെപ്പോലുള്ള കുറച്ച് പേരൊക്കെ പറഞ്ഞാല്‍ അത് അങ്ങനെയാവില്ല. ഞങ്ങള്‍ക്ക് കുറച്ച് പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. ആ സമയത്ത് തറവാട്ടിലും വീട്ടിലുമൊക്കെയായി താമസിക്കേണ്ടി വന്നു, അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. പക്ഷേ ഇതിനെ ഫോക്കസ് ചെയ്ത് ചെയ്യുന്നത് രണ്ട് ആര്‍മിയാണ്. എന്തായാലും നിങ്ങള്‍ കരുതുന്നത് പോലെ അല്ല. റംസാന്‍ റംസാനായി തന്നെയാണ് അവിടെ നില്‍ക്കുന്നത്. അവന്‍ 21 വയസിനുള്ളില്‍ കഷ്ടപ്പെട്ടത് പോലെയൊന്നും ഞാന്‍ കഷ്ടപ്പെട്ടിട്ടില്ല. അവന്‍ എന്റെ അനിയനാണെന്ന് പറയുന്നതില്‍ അഭിമാനമാണ്.

  Kunchacko Boban says manliness is accepting and giving space to women

  സഹോദരൻ്റെ വീഡിയോ കാണാം

  English summary
  Bigg Boss Malayalam Season 3: Muhammad Ramzan's Brother Opens Up About Of His Parents
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X