സൂര്യ ആരെയാണ് പേടിക്കുന്നത്? മണിക്കുട്ടനെതിരെ ആയുധമായി ഫിറോസ് സൂര്യയെ മാറ്റി, അപ്പോഴും സൂര്യയ്ക്ക് മൗനം
ബിഗ് ബോസിനുള്ളില്‍ നൂറ് ദിവസം നില്‍ക്കണമെങ്കില്‍ മത്സരാര്‍ഥികള്‍ ഓരോ സ്ട്രാറ്റര്‍ജി തെരഞ്ഞടുക്കണം. പ്രണയം ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് കൊണ്ട് സൂര്യ മേനോന്‍ അത് തന്നെ പയറ്റി. എന്നാല്‍ മണിക്കുട്ടനോടുള്ള സൂര്യയുടെ ഇഷ്ടത്തെ താരം ആദ്യം തന്നെ എതിര്‍ത്തിരുന്നു. ഇപ്പോള്‍ മണിക്കുട്ടന് നേരെ ടാസ്‌കിനിടയില്‍ നിന്നുള്ള ചോദ്യങ്ങള്‍ സൂര്യയുടെ പേരിലുള്ളതായിരുന്നു. കിടിലം ഫിറോസ് അടക്കമുള്ളവര്‍ മണിക്കുട്ടനെതിരെ സൂര്യയെ ഒരു ആയുധമാക്കിയപ്പോഴും തുറന്ന് പറയാന്‍ സൂര്യയ്ക്ക് സാധിക്കാത്തത് എന്താണെന്ന് ചോദിക്കുകയാണ് ആരാധകര്‍.
വ്യക്തമായ ഒരു നിലപാട് പറയാന്‍ സൂര്യ എന്തിനാണ് മടിക്കുന്നത്? ടാസ്‌കിനുള്ള വേഷത്തില്‍ നില്‍ക്കുമ്പോള്‍ മണിക്കുട്ടന്‍ സൂര്യയോട് വ്യക്തമായി പറയുന്നു. 'ഇനിയെങ്കിലും നീ കാര്യങ്ങള്‍ മനസ്സിലാക്കുക. ഇവര്‍ ഇനി ഇക്കാര്യം എന്നോട് പറയരുത്. നിന്നെ അവര്‍ ഉപയോഗിക്കുകയാണ്, എന്നോടുള്ള ദേഷ്യം തീര്‍ക്കാന്‍ ' അവിടെ സൂര്യയുടെ മറുപടി മൗനം.

ഇതേ സൂര്യ, ടാസ്‌കിന് ശേഷം വേഷം മാറി കഴിഞ്ഞ് ഫിറോസ്, സന്ധ്യ, നോബി, റംസാന്‍ തുടങ്ങിയവരുടെ കൂടെ ഇരിക്കുന്ന സീന്‍. ഫിറോസ് പറയുന്നു. നീ എന്നോട് നിന്റെ പേര് ഉപയോഗിക്കരുത് എന്ന് പറയുന്ന സമയം വരെ മണിക്കുട്ടന് എതിരെ ഞാന്‍ നിന്റെ പേര് ഉപയോഗിച്ചു കൊണ്ടേയിരിക്കും. നീ അത് പറയില്ല എന്നാണ് എന്റെ വിശ്വാസം'. വീണ്ടും സൂര്യക്ക് മൗനം.
വീണ്ടും മനോഹരിയായി പ്രിയ പ്രകാശ് വാര്യർ, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം
Recommended Video
സൂര്യ ആരെയാണ് പേടിക്കുന്നത്? വ്യക്തമായ ഒരു മറുപടി കൊടുക്കാന്‍ എന്തു കൊണ്ടാണ് പറ്റാത്തത്? 100 ദിവസം അവിടെ പിടിച്ചുനില്‍ക്കാനുള്ള സൂര്യയുടെ തന്ത്രമാണ് ഈ പ്രണയനാടകം എന്ന് പറഞ്ഞ ഫിറോസ് തന്നെ ഒരു ഉളുപ്പുമില്ലാതെ സൂര്യയെ 'ഉപയോഗിച്ച് ' (he used the same word) ഗെയിം കളിക്കുന്നു.


Click it and Unblock the Notifications