പുതിയ അതിഥിയെ സ്വാഗതം ചെയ്ത് ബിഗ് ബോസ് വീട്; വീണ്ടും ട്വിസ്റ്റുമായി മോഹന്‍ലാല്‍, സന്തോഷവും സങ്കടവും ഒരു ദിവസം
പതിനാല് മത്സരാര്‍ഥികളുമായി ബിഗ് ബോസ് തുടങ്ങിയതിനാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആദ്യ ആഴ്ചയില്‍ തന്നെ ഉണ്ടായിരുന്നു. രണ്ട് മത്സരാര്‍ഥികളെയാണ് കഴിഞ്ഞ ആഴ്ച മോഹന്‍ലാല്‍ അകത്തേക്ക് പ്രവേശിപ്പിച്ചത്. മൂന്ന് പേര്‍ ഉണ്ടായിരുണെങ്കിലും ഭാര്യയും ഭര്‍ത്താവും ആയതിനാല്‍ ഒരു മത്സരാര്‍ഥിയായിട്ടാണ് ഇവരെ ഉള്‍കൊള്ളിച്ചിരിക്കുന്നത്. അതേ സമയം പുതിയ ചിലര്‍ കൂടി ഷോ യിലേക്ക് എത്തുകയാണ്.
ശനിയാഴ്ച അവതാരകനായ മോഹന്‍ലാല്‍ എത്തിയതോട് കൂടി ഒന്നിലധികം സര്‍പ്രൈസുകളാണ് നടക്കുന്നത്. ബിഗ് ബോസിലേ ആദ്യ എലിമിനേഷന്‍ നടക്കുന്നതിനെ കുറിച്ച് പ്രൊമോ വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു. എട്ട് പേര്‍ നോമിനേഷനില്‍ എത്തിയിട്ടുണ്ടെന്നും അതില്‍ ഒരാളാണോ രണ്ട് പേരാണോ പുറത്തേക്ക് പോവുന്നതെന്ന കാര്യം വ്യക്തമല്ല.

അതേ സമയം ഈ ആഴ്ച പുതിയൊരാള്‍ കൂടി എത്തുന്നതിന്റെ സൂചനയാണ് വൈകുന്നേരം തന്നെ ചാനല്‍ പുറത്ത് വിട്ടത്. മത്സരാര്‍ഥികള്‍ മോഹന്‍ലാലുമായി സംസാരിച്ച് കൊണ്ടിരിക്കുന്നതിന് ശേഷമാണ് പെട്ടെന്ന് പാട്ട് വെച്ചത്. വൈകാതെ മെയിന്‍ ഡോര്‍ തുറന്ന് അകത്തേക്ക് ഒരാള്‍ കടന്ന് വരുന്നതും വീഡിയോയില്‍ കാണിച്ചിരുന്നു. ആരായിരിക്കും അതെന്ന കാര്യം വ്യക്തമായില്ലെങ്കിലും ഒരു വനിത മത്സരാര്‍ഥിയാണെന്ന് നിഴല്‍ കണ്ടപ്പോള്‍ മനസിലാക്കിയിരുന്നു.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം


Click it and Unblock the Notifications