twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡിംപല്‍ ബിഗ് ബോസിൽ ദൃശ്യം കളിക്കുന്നു, പറഞ്ഞത് പച്ചക്കളളം, വെളിപ്പെടുത്തലുമായി മിഷേൽ

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 3 മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. 14 മത്സരാർഥികളുമായി ആരംഭിച്ച ഷോയിലേയക്ക് പുതിയതായി രണ്ട് മൂന്ന് പേരും കൂടി എത്തിയിരിക്കുകയാണ്. ഫിറോസ് ഖാൻ, ഭാര്യ സജ്ന, മിഷേൽ ആൻ ഡാനിയേൽ എന്നിവരാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്. ഷോ ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷം എത്തിയ ഇവരുടെ വരവ് ബിഗ് ബോസ് ഹൗസിൽ ചില പൊട്ടലും ചീറ്റലും ഉണ്ടാക്കിയിരിക്കുകയാണ്.

    Michelle Ann Daniel -്ഗസജോത

    ഷോ ആരംഭിച്ച് ഓരാഴ്ചയ്ക്ക് ശേഷമാണ് ഇവർ എത്തിയിരിക്കുന്നത്. അതിനാൽ തന്നെ മത്സരാർഥികളെ കുറിച്ച് കൃത്യമായ ധാരണ ഇവർക്കുണ്ട്. ഹൗസിൽ എത്തിയപ്പോൾ തന്നെ അത് പ്രകടമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഡിംപലിനെ കുറിച്ചുള്ള മിഷേലിന്റെ വാക്കുകൾ വൈറലാവുകയാണ്. ഫിറോസിനോടും സജ്നയോടുമാണ് ഡിംപൽ ഭാലിനെ കുറിച്ചുള്ള ചില കണ്ടെത്തലുകൾ മിഷേൽ പങ്കുവെയ്ക്കുന്നത്.

     മറ്റുള്ളവർക്ക് പേടി

    ഡിംപൽ ദൃശ്യം കളിക്കുകയാണെന്നാണ് മിഷേൽ പറയുന്നത്. കൂടാതെ ഭാഗ്യലക്ഷ്മി, ഡിംപൽ, ഫിറോസ് എന്നിവരെ മറ്റ് ഹൗസ് അംഗങ്ങൾക്ക് പേടിയാണെന്നും മിഷേൽ പറഞ്ഞു. ഇത് നമ്മളോട് നടക്കില്ലെന്നും മിഷേൽ സജ്നയോടും ഫിറോസിനോടും പറഞ്ഞു. അത് അങ്ങനെ തന്നെയാണെന്നും ഇവിടെ ആരേയും പേടിക്കേണ്ടെന്നും സ്വന്തം വീട്ടിലുള്ളവരെ മാത്രം പരിഗണിച്ചാൽ മതിയെന്നും ഫിറോസ് മറുപടിയായി പറഞ്ഞു.

    ഡിംപൽ പറഞ്ഞത് കള്ളം

    കൂടാതെ ഡിംപൽ ഇവിടെ പറഞ്ഞത് കളളമാണെന്നും മിഷേലൽ പറഞ്ഞു. ടാസ്ക്കിൽ സുഹൃത്ത് ജൂലിയറ്റിനെ കുറിച്ച് പറഞ്ഞത് കളവാണെന്നും മനപ്പൂർവ്വം ഉണ്ടാക്കി പറഞ്ഞതാണെന്നും മിഷേൽ പറയുന്നു. ഡിംപല്‍ ബിഗ് ബോസില്‍ ദൃശ്യം കളിക്കുകയാണ്. ഇവിടെ വരുന്നതിനു മുമ്പായി ഡിംപാല്‍ തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നു. അവളുടെ കയ്യില്‍ ഇപ്പോഴാണ് ടാറ്റൂവുണ്ടായത്. ബിഗ് ബോസില്‍ വരുന്നതിന് മുമ്പ് അവള്‍ ആദ്യ ടാറ്റൂവെന്ന് പറഞ്ഞ് ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മിഷേല്‍ പറഞ്ഞു. നേരിട്ട് പരിചയമുണ്ടോ എന്ന് ഫിറോസ് ചോദിച്ചപ്പോൾ അടുത്ത പരിചയമില്ലെന്നാണ് മിഷേൽ പറഞ്ഞത്. എന്നാൽ ഇത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ടെന്നും മിഷേൽ കൂട്ടിച്ചേർത്തു

    യൂണിഫോം

    ഡിംപൽ ധരിച്ചു വെന്ന് പറയുന്ന സ്കൂൾ യൂണിഫോം ജൂലിയറ്റിന്റേത് അല്ലായെന്നും മിഷേൽ പറയുന്നു. ചെറിയൊരു കുട്ടി ധരിച്ച യൂണിഫോമാണ് ഡിംപല്‍ ധരിച്ചത് എന്നാണ് പറയുന്നത്. ഡിംപലിന് നീളമുണ്ട്. അപ്പോള്‍ ഡിംപല്‍ പറഞ്ഞ യൂണിഫോം ജൂലിയറ്റ് എന്ന കുട്ടിയുടേതല്ല എന്നും മിഷേല്‍ വ്യക്തമാക്കി. ക്യാൻസര്‍ ബാധിച്ച കാര്യം താൻ ആരോടും പറയില്ല, ആരുടെ മുന്നിലും കരയില്ല, അങ്ങനെ കരഞ്ഞാല്‍ തീര്‍ന്നുവെന്നും പറഞ്ഞ ഡിംപല്‍ ബിഗ് ബോസില്‍ കള്ളകണ്ണീരാണ് എന്ന മിഷേല്‍ പറഞ്ഞു. ക്യാൻസര്‍ ഉണ്ട് എന്നത് ശരിയാണെന്നും മിഷേല്‍ പറഞ്ഞു. ഡിംപൽ കഥ പറഞ്ഞതിന് ശേഷം സോഷ്യൽ മീഡിയയിൽ ഇത് ചർച്ചയായിരുന്നെന്നും യൂണിഫോം ധരിച്ച് നിൽക്കുന്ന ചിത്രം വൈറലായിരുന്നുവെന്നും മിഷേൽ പറയുന്നു.

    Recommended Video

    ബോസ് ഹൗസിലേയ്ക്ക് ഡിംപൽ ഭാൽ, ആരാണ് ഈ സുന്ദരി | FilmiBeat Malayalam
    ഡിംപൽ പറഞ്ഞത്  വൈറൽ

    ടാസ്ക്കിന്റ ഭാഗമായിട്ടായിരുന്നു ഡിംപൽ ഇക്കാര്യം വെളിപ്പെടുത്തിയത്. താരത്തിന്റെ ബാല്യകാല സുഹൃത്താണ് ജൂലിയറ്റ്. ഡിംപലിനെ കുറിച്ച് മിഷേൽ പറഞ്ഞത് സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. എന്നാൽ ഇതിൽ പ്രതികരിച്ച് സഹോദരി തിങ്കൾ ഭാൽ രംഗത്തെത്തിയിരുന്നു. വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് മറുപടി പറഞ്ഞത്. ബിഗ് ബോസ് സീസൺ 3ലെ മികച്ച മത്സരാർഥികളിൽ ഒരാളാണ് ഡിംപൽ

    English summary
    Bigg Boss Malayalam Season 3: New contestant Michelle Ann Daniel Stand Aganist Dimpal Bhal,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X