പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങി ബിഗ് ബോസ്; മത്സരാര്‍ഥികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങളുമായി മോഹന്‍ലാ
ആഴ്ചയുടെ അവസാനം എത്താറുള്ളത് പോലെ ശനിയാഴ്ച മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തി. മോഹന്‍ലാലിന്റെ സിനിമകളിലെ പാട്ടുകള്‍ കോര്‍ത്തിണക്കി ഒരു ദൃശ്യവിസ്മയം തന്നെ മത്സരാര്‍ഥികള്‍ ഒരുക്കിയിരുന്നു. ഡാന്‍സും പാട്ടും മേളവുമൊക്കെ ചേര്‍ന്ന് മനോഹരമായിട്ടാണ് പുതിയ എപ്പിസോഡിന് തുടക്കമായത്. ഇത്തവണ ദൃശ്യം 2 റിലീസ് ചെയ്തതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് മോഹന്‍ലാല്‍ മത്സരാര്‍ഥികളുമായി പങ്കുവെച്ചത്.
ഇതിനൊപ്പം മത്സരാര്‍ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് ഒരു തിരക്കഥ എഴുതുവാനും ആവശ്യപ്പെട്ടിരുന്നു. ഏറ്റവും നല്ല തിരക്കഥയ്ക്ക് സമ്മാനം തരുമെന്നും അവതാരകന്‍ സൂചിപ്പിച്ചു. സാധാരണ പോലെ കഴിഞ്ഞ ഒരാഴചത്തെ വിശേഷങ്ങള്‍ എല്ലാവരോടും ചോദിച്ചിരുന്നു. മടി കാണിക്കുന്നവരെയും വീടിനുള്ളില്‍ ഗ്രൂപ്പിസം നടത്തുന്നത് ആരൊക്കെയാണെന്നും തുടങ്ങി പ്രേക്ഷകര്‍ ചൂണ്ടി കാണിച്ച പല കാര്യങ്ങളും അവതാരകന്‍ ഓര്‍മ്മപ്പെടുത്തി.

ഇന്നത്തെ എപ്പിസോഡ് കഴിയുമ്പോള്‍ മറ്റൊരു സര്‍പ്രൈസ് കൂടി ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുകയാണ്. ഷോ യിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നുണ്ടെന്ന സൂചനയാണ് അത്. മത്സരാര്‍ഥികളെല്ലാം വീട്ടിലെ പണികളില്‍ മുഴുകി നില്‍ക്കുന്ന സമയത്താണ് കോണിങ് ബെല്‍ അടിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ എല്ലാവരും ഒാടി മുറ്റത്തേക്ക് എത്തുന്നു.
പെട്ടന്ന് മെയിന്‍ വാതില്‍ തുറക്കുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഒരു മത്സരാര്‍ഥി കൂടി എത്തിയെന്നാണ് പൊതുവേയുള്ള വിവരം. അതേ സമയം ആരാണ് ഇനി ഷോ യിലേക്ക് എത്തുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് എല്ലാവരും. മുന്‍പ് പ്രവചിച്ചിരുന്ന ചില താരങ്ങളുടെ പേര് മുഴങ്ങി കേള്‍ക്കുന്നുണ്ടെങ്കിലും അടുത്ത എപ്പിസോഡിലൂടെയാണ് വ്യക്ത വരികയുള്ളു.


Click it and Unblock the Notifications