ബിഗ് ബോസ് ഹൗസിൽ ഒരു പുതിയ അതിഥി, വഴക്ക് മറന്ന് സന്തോഷത്തോടെ സ്വീകരിച്ച് മത്സരാർഥികൾ
ബിഗ് ബോസ് ഹസൗിൽ ദിവസങ്ങൾ കഴിയുന്തോറും മത്സരം കടുക്കുകയാണ്. ടാസ്ക്കിൽ വിജയിക്കണമെന്നുള്ള ആഗ്രഹത്തോടെയാണ് മത്സരാർഥികൾ ഓരേ ദിവസവും ഗെയമിൽ മത്സരിക്കാനായി എത്തുന്നത്. ജയിക്കാനായി എല്ലാവരും തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുമുണ്. ഇത് പലപ്പോഴും കയ്യാങ്കളിയിൽ എത്താറുണ്ട്. മത്സരാർഥികൾ തങ്ങളുടെ ഗെയിമുമായിമുന്നോട്ട് പോകുകയാണ്.

ഇന്ന് ബിഗ് ബോസ് ഹൗസിൽ പുതിയ അതിഥി എത്തിയിരിക്കുകയാണ്. അപ്രതീക്ഷിതമായി വീട്ടിലെത്തിയ അതിഥിയെ ഇരുകൈകളും നീട്ടിയാണ് മത്സരാർഥികൾ സ്വീകരിച്ചിരിക്കുന്നത്. ഒരു അണ്ണാറക്കണ്ണനാണ് ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്. അണ്ണാനെ കണ്ട സന്തോഷം കൊണ്ട് മത്സരാർഥികൾ ഇതിന്റെ പിന്നാലെ പായുകയും പിടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പിടിക്കാൻ ശ്രമിച്ചെങ്കിലും പിടികൊടുക്കാൻ അണ്ണാറക്കണ്ണൻ തയ്യാറായില്ല. തന്നെ പിടികൂടാൻ നോക്കിയ മജിസിയയ്ക്ക് ഒരു കടിയും കൊടുക്കുകയും ചെയ്തു.
പിന്നീട് ക്യാപറ്റൻ മണിക്കുട്ടന്റെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് അണ്ണാറക്കണ്ണനെ വീടിന് പുറത്ത് എത്തിക്കുകയായിരുന്നു. വഴക്കിനിടയിലായിരുന്നു അണ്ണാൻ കുഞ്ഞ് ഹൗസിലെത്തിയത്. വിക്കിലി ടാസ്ക്ക് ബിഗ് ബോസ് ഉപേക്ഷിച്ചതിനെ ചൊല്ലിയുള്ള പ്രശ്നങ്ങൾ ബിഗ് ബോസ് ഹൗസിൽ നടക്കുമ്പോഴായിരുന്നു അണ്ണാൻ ഹൗസിലെത്തുന്നത്. തുടർന്ന് വഴക്ക് അവസാനിപ്പിച്ചിട്ട് മത്സരാർഥികൾ അതിന്പിന്നാലെ പോകുകയായിരുന്നു. വഴക്ക് പ്രശ്നവും മറന്ന് എല്ലാവരും ചേർന്ന് സന്തോഷത്തോടെയാണ് അണ്ണാൻക്കുഞ്ഞിനെ യാത്രയാക്കിയത്.
Recommended Video
പൊന്ന് വിളയിക്കുന്ന മണ്ണ് എന്നുള്ള വീക്കിലി ടാസ്ക്ക് കയ്യാങ്കളിയിൽ എത്തിയതോടെ ബിഗ് ബോസ് ആ മത്സരം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഈ ആഴ്ച ലക്ഷ്വറി ബഡ്ജറ്റ് ലഭിക്കില്ലെന്നും ബിഗ് ബോസ് മത്സരാർഥികളെ അറിയിച്ചിരുന്നു. ഇപ്പോഴിത ലക്ഷ്വറി ബഡ്ജറ്റ് നേടാനായി മത്സരാർഥികൾക്ക് ഒരു അവസാന ചാൻസ് കൂടി നൽകിയിരിക്കുകയാണ് ബിഗ് ബോസ്.


Click it and Unblock the Notifications