താൻ വല്ലാത്ത ഡിപ്രഷനിൽ ഇരിക്കുകയാണ്, കൺഫെഷൻ റൂമിൽ നോബി, സംഭവബഹുലമായ നോമിനേഷൻ

ബിഗ് ബോസ് മലയാളം സീസൺ 3 അതിന്റെ അഞ്ചാം വാരത്തിലേയ്ക്ക് കടക്കുകയാണ്. സംഭവ ബഹുലമായ സംഭവങ്ങളാണ് വീടിനുള്ളിൽ ദിനംപ്രതി നടക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും മത്സരവും കടുക്കുകയാണ്. വാരാന്ത്യം പോലെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എപ്പിസോഡാണ് തിങ്കാളാഴ്ചയിലേത്. ആഴ്ചയിലെ ആദ്യ ദിവസമായ തിങ്കളാഴ്ചയാണ് ബിഗ് ബോസ് ഹൗസിൽ നോമിനേഷൻ നടക്കുന്നത്. മത്സരം കടുക്കുന്ന സാഹചര്യത്തിൽ ഇക്കുറി എവിക്ഷൻ ലിസ്റ്റിൽ ആരൊക്കെ എത്തുമെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

bigg boss

ഗ്ലാമറസ് ലുക്കിൽ ജയറാമിന്റെ നായിക, ചിത്രം കാണം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പുതിയ പ്രെമോ വീഡിയോയാണ്. കൺഫെഷൻ റൂമിലെത്തി പേരുകൾ നിർദ്ദേശിക്കുന്ന മത്സരാർഥികളെയാണ് പുറത്തു വന്ന വീഡിയോയിൽ കാണിക്കുന്നത്. വ്യക്തമായ കാരണത്തോട് കൂടിയാകണം നോമിനേറ്റ് ചെയ്യാൻ. അഞ്ചാം ആഴ്ചയിലെ ക്യാപ്റ്റനായ റംസാനെ ഒഴികെ ബാക്കിയുള്ള എല്ലാ മത്സരാർഥികളേയു നോമിനേറ്റ് ചെയ്യാം.

നോമിനേഷൻ

നടൻ മണിക്കുട്ടനാണ് ആദ്യം നോമിനേഷനായി കൺഫെഷൻ റൂമിലെത്തിയിരിക്കുന്നത്. ബിഗ് ബോസ് സുഖമാണോ എന്ന് ജയന്റെ സംസാരശൈലിയിൽ ചോദിക്കുന്നുണ്ട്. പിന്നീട് അഡോണി തന്റെ അടുത്ത സുഹൃത്തായ ഋതുവിനെയാണ് നോമിനേറ്റ് ചെയ്യുന്നത്. എല്ലാവരുമായും സിങ്ക് ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടി കൊണ്ട് ഋതു ഒരാളെ നോമിനേറ്റ് ചെയ്തത്. ആരെയും കേൾക്കാൻ കൂട്ടാക്കുന്നില്ലെന്നും പറച്ചിൽ മാത്രമേയുള്ളൂ എന്നും ചൂണ്ടിക്കാട്ടിയാണ് ഡിംപലിന്റെ നോമനേഷൻ.

നോമിനേഷൻ പ്രെമോ  വീഡിയോ

ഓരോ മത്സരാർത്ഥികളെയായി തിരഞ്ഞു പിടിച്ച് ഇറിറ്റേറ്റ് ചെയ്യുന്നു എന്നതാണ് കിടിലം ഫിറോസിന്റെ ഒരു നോമിനേഷനിൽ കാരണമായി പറഞ്ഞത്. സായിയെ ആണ് മജ്സിയ ഭാനു നോമിനേറ്റ് ചെയ്തിരിക്കുന്നത്. പറയുന്നത് കേൾക്കാൻ കൂട്ടാക്കാത്തവർ എന്ന് പറഞ്ഞു കൊണ്ടാണ് ഭാഗ്യലക്ഷ്മി നോമിനേറ്റ് ചെയ്തിരിക്കുന്നത് . താൻ വല്ലാത്തൊരു അവസ്ഥയിലാണെന്നാണ് കൺഫെഷൻ റൂമിൽ വെച്ച് നോബി ബിഗ്ബോസിനോട് വളരെ വൈകാരികമായി പറയുന്നുണ്ട്. കൂടാതെ താൻ വല്ലാത്ത ഡിപ്രഷനിലാണെന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇതും പറഞ്ഞ് കൊണ്ട് തലയ്ക്ക് കൈകൊടുത്തിരിക്കുന്ന നോബിയെയാണ് പ്രൊമോ വീഡിയോയിൽ കാണിക്കുന്നത്.

മത്സരം  മുറുകുന്നു

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മത്സരാർഥികളെ പോലെ തന്നെ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് എപ്പിസോഡിനായി കാത്തിരിക്കുന്നത്. പലരും തങ്ങളുടെ അടുത്ത സുഹൃത്തുക്കളെയാണ് നോമിനേറ്റ് ചെയ്തിരിക്കുന്നതെന്ന് പ്രെമോ വീഡിയോ സൂചിപ്പിക്കുന്നത്. ബിഗ് ബോസ് ഒരു മാസത്തിലേയ്ക്ക് കടക്കുകയാണ് ദിവസങ്ങൾ കഴിയുന്തോറും മത്സരവും മുറുകുകയാണ്.

Recommended Video

Bigg Boss Malayalam : പൊളി ഫിറോസിന്റെ ഫാൻസെ..ചെയ്തത് ചെറ്റത്തരമാണ് | FilmiBeat Malayalam
 പുറത്തായവർ

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മത്സരാർഥികളെ പോലെ തന്നെ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് എപ്പിസോഡിനായി കാത്തിരിക്കുന്നത്. പലരും തങ്ങളുടെ അടുത്ത സുഹൃത്തുക്കളെയാണ് നേമിനേറ്റ് ചെയ്തിരിക്കുന്നതെന്ന് പ്രെമോ വീഡിയോ സൂചിപ്പിക്കുന്നത്. ബിഗ് ബോസ് ഒരു മാസത്തിലേയ്ക്ക് കടക്കുകയാണ് ദിവസങ്ങൾ കഴിയുന്തോറും മത്സരവും മുറുകുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X