ഒരു കുടുംബിനി ആണെങ്കില്‍ ഇതാദ്യം പഠിക്കണം; ഭാഗ്യലക്ഷ്മിയ്ക്ക് നേരെ ഡിംപല്‍; ബിഗ് ബോസിലെ വലിയ പ്രശ്‌നമായി ചായ

ബിഗ് ബോസ് വീട്ടിനുള്ളില്‍ പുതിയ വഴക്കുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഫിറോസ് ഖാനും മിഷേലും തുടങ്ങി വെച്ച ബഹളം ഇപ്പോള്‍ മറ്റുള്ളവരും ഏറ്റുപിടിച്ചിരിക്കുകയാണ്. ആദ്യത്തെ ആഴ്ച നിസാരമെന്ന് കരുതിയ പല കാര്യങ്ങളും പിന്നീട് പ്രശ്‌നങ്ങളായി മാറി. ഇപ്പോള്‍ വീടിനുള്ളില്‍ ചായ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളാണ് പുകയുന്നത്.

ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

കിച്ചന്‍ ടീം ഉണ്ടാക്കുന്നത് കൂടാതെ ഡിംപല്‍ ഒരു ദിവസം ഒന്നിലധികം തവണ ചായ ഉണ്ടാക്കുന്നുവെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഒരാഴ്ചത്തേക്കുള്ള റേഷന്‍ തീര്‍ന്നാല്‍ ചോദ്യം വരുന്നത്് കിച്ചന്‍ ടീമിനോട് ആയിരിക്കുമെന്നും ഭാഗ്യലക്ഷ്മി ഓര്‍മ്മിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ ഇരുവരും നേര്‍ക്ക്‌നേര്‍ ഇതേ കാര്യത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

 ചായ പ്രശ്‌നമാക്കി ബിഗ് ബോസ് വീട്

അഡോണിയെ ചായ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന ഡിംപലിന്റെ വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. അതുകൂടാതെ ഡിംപലും മറ്റുള്ളവര്‍ക്ക് വേണ്ടി ചായ ഉണ്ടാക്കി കൊടുക്കാറുണ്ട്. നാല് തവണയൊക്കെ ചായ കുടിക്കുന്നതിനെ എതിര്‍ത്ത് കൊണ്ടാണ് ഭാഗ്യലക്ഷ്മി എത്തിയത്. സന്ധ്യ മനോജ്, മജ്‌സിയ ഭാനു എന്നിവരോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത് ഭാഗ്യ ലക്ഷ്മി വളരെ തന്ത്രപരമായി നടത്തിയ ഗെയിം പ്ലാന്‍ ആയിരുന്നെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ചായ പ്രശ്‌നമാക്കി ബിഗ് ബോസ് വീട്

ഭാഗ്യലക്ഷ്മിയുടെ ഈ ഗെയിമില്‍ ശരിക്കും ഹോമിക്കപ്പെട്ടത് മജ്‌സിയയും സന്ധ്യയുമാണ്. ഡിംപലിന്റെ ചായക്കൊതി ഭാഗ്യലക്ഷ്മിക്ക് ഇഷ്ടപ്പെടാതെ വന്നതോടെയാണ് ചര്‍ച്ച ചെയ്തത്. ക്യാപ്റ്റനായ സൂര്യയെ വിളിച്ചു പരാതി പറയുകയും ചെയ്തിരുന്നു. ഒടുവില്‍ സൂര്യ ഡിംപലിനോട് കാര്യം അവതരിപ്പിച്ചെങ്കിലും മറ്റുള്ളവരുടെ ഇഷ്ടത്തിന് ചെയ്യാന്‍ തനിക്ക് പറ്റില്ലെന്നുള്ള ന്യായങ്ങള്‍ ഡിംപലും ഉന്നയിച്ചു. വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കും. ഞാന്‍ ചായ ഉണ്ടാക്കുമ്പോള്‍ ആവശ്യമുള്ളവര്‍ക്കും കൊടുക്കുമെന്നും താരം പറഞ്ഞു.

ചായ പ്രശ്‌നമാക്കി ബിഗ് ബോസ് വീട്

എന്നാല്‍ ബിഗ് ബോസിലെ സ്ത്രീകള്‍ക്കിടയില്‍ ഇതൊരു വലിയ ചര്‍ച്ച വിഷയമായി. ഡിംപലിനൊപ്പം ഉണ്ടായിരുന്ന മജ്‌സിയ അടക്കമുള്ളവര്‍ കുറ്റം പറയാന്‍ തുടങ്ങി. ഡിംപലിനെതിരെ ആദ്യം പരാതിയുമായി വന്നത് സജ്‌ന ഫിറോസ് ആയിരുന്നു. മറ്റുള്ളവര്‍ക്കിടയില്‍ ഡിംപലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമായിരുന്നു. ഏകദേശം അതില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ പുതിയ എപ്പിസോഡില്‍ ചായ പ്രശ്‌നത്തില്‍ ഭാഗ്യലക്ഷ്മിയും ഡിംപലും നേര്‍ക്ക്‌നേര്‍ ഏറ്റുമുട്ടിയിരിക്കുകയാണ്.

ചായ പ്രശ്‌നമാക്കി ബിഗ് ബോസ് വീട്

ചിലവ് കുറയ്ക്കണം. അത് എല്ലാവര്‍ക്കും വേണ്ടിയാണെന്നുള്ള ചിന്ത വന്നാല്‍ ഒക്കെ എന്നാണ് ഭാഗ്യലക്ഷ്മി സായി വിഷ്ണുവിനോടും സൂര്യയോടുമായി പറയുന്നത്. ഇത് കേട്ട് വന്ന ഡിംപല്‍ തന്റെ ഇഷ്ടത്തിന് ആര്‍ക്കും ചായ ഇട്ട് കൊടുത്തിട്ടില്ലെന്ന് പറയുന്നു. എനിക്കും കൂടി ഇടാമോ എന്ന് ആള്‍ക്കാര്‍ എന്നോട് ചോദിക്കും. ഫുഡിനെ കുറിച്ചുള്ള ഈ വൃത്തിക്കെട്ട ഇഷ്യൂ ഇവിടെ കൊണ്ട് വരരുതെന്ന് ഭാഗ്യലക്ഷ്മി വീണ്ടും ആവര്‍ത്തിക്കുന്നു. എന്നാല്‍ കേവലം ഒരു ചായയുടെ കാര്യം ഇവിടെ വലിയൊരു മീറ്റിങ് ആക്കി കളഞ്ഞുവെന്ന് ഡിംപല്‍ ആരോപിച്ചു.

Recommended Video

Bigg Boss Malayalam Season 3 : മിഷേലിനെ പൊളിച്ചടുക്കി ഡിമ്പൽ | FilmiBeat Malayalam
 ചായ പ്രശ്‌നമാക്കി ബിഗ് ബോസ് വീട്

പിന്നാലെ ദേഷ്യപ്പെട്ട് വീടിനകത്തേക്ക് പോയ ഡിംപല്‍ കിടിലം ഫിറോസിനോടും ഇക്കാര്യം പറഞ്ഞു. ഒരു വീട്ടിലെ കുടുംബിനി ആണെങ്കില്‍ ഫുഡ് കഴിക്കാന്‍ ഇരിക്കുമ്പോള്‍ ഒരിക്കലും കണക്ക് പറയരുത്. അതൊരു ബേസിക് മാനേഴ്‌സ് ആണ്്. അത് ആദ്യം പഠിക്കണമെന്നും ഡിംപല്‍ ചൂണ്ടി കാണിക്കുന്നു. ഇതോടെഈ ആഴ്ചയിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നായി ചായ മാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X