മത്സരാർഥികളെ തമ്മിൽ പോരടിപ്പിച്ച് ബിഗ് ബോസ്, ഇത് പുതിയ ടാസ്ക്ക്
സംഭവബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നേറുകയാണ്. നിരവധി നാടകീയ മുഹൂർത്തങ്ങളാണ് ഓരോ ദിവസവും വീടിനുള്ളിൽ നടക്കുന്നത്. വാക്കു തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഓരേ ദിവസം കഴിയുന്തോറും ഹൗസിനുള്ളിൽ കൂടി വരുകയാണ്. മത്സരാർഥികളുടെ അഭിപ്രായ വ്യത്യാസം പോലെ തന്നെ മത്സരവും ദിനംപ്രതി കടുക്കുകയാണ്. കഴിഞ്ഞ് പോയ ആഴ്ചകളിൽ നിന്ന് ഏറെ സമാധത്തോടെയായിരുന്നു ഈ ആഴ്ച മുന്നോട്ട് പോയത്.

ബിഗ്ബോസ് സീസൺ 3 പുതിയ ആഴ്ചയിലേയ്ക്ക് കടക്കാൻ പോകുകയാണ്. വാരാന്ത്യം എപ്പിസോഡിനായി ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ചർച്ചയാകുന്നത് പുതിയ ക്യാപ്റ്റനെ കുറിച്ചും ജയിലിൽ പോകുന്ന ആളെ കുറിച്ചുമാണ്. ഈ ആഴ്ച മികച്ച പ്രകടനമായിരുന്നു മത്സരാർഥികൾ കാഴ്ച വെച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹൗസിൽ നിന്നുള്ള പുതിയ വീഡിയോയാണ്. ഇക്കുറി ക്യാപ്റ്റൻസി ടാസ്ക്കിൽ സജ്ന ഫിറോസ് ഖാൻ, മണിക്കുട്ടൻ, അനൂപ്, കിടിലം ഫിറോസ്, റംസാൻ തുടങ്ങിയവർ ആകും മത്സരിക്കുക എന്നാണ് പ്രെമോ വീഡിയോ നൽകുന്ന സൂചന.
നിങ്ങൾ ചർച്ച ചെയ്ത് ഏകകണ്ഠമായി ഒരാളെ പുറത്താകേണ്ടതാണ്. അതിനായി നിങ്ങൾക്ക് എന്തും പറയാവുന്നതാണ് എന്ന് ബിഗ് ബോസ് പറയുന്നതോടെ അംഗങ്ങൾ തമ്മിലുള്ള ചർച്ചയാണ് പുതിയ പ്രെമോ വീഡിയോയിൽ കാണുന്നത്.സജ്ന ഫിറോസ് ഖാൻ, മണിക്കുട്ടൻ, അനൂപ്, കിടിലം ഫിറോസ്, റംസാൻ തുടങ്ങിയവർ ഒപ്പമിരുന്നു ആളുകളെ കുറിച്ച് സംസാരിക്കുന്നു.
Recommended Video
നിങ്ങൾ രണ്ടുപേരെയും പുറത്താക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് മണികുട്ടനും പറയുന്നതോടെ മത്സരം മുറുകുന്നു. എന്റെ അഭിപ്രായത്തിൽ നിങ്ങൾ ആ വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു എന്ന് അനൂപ് പറയുമ്പോൾ, താൻ അസഭ്യമായ വാക്ക് ഉപയോഗിച്ചില്ല എന്നാണ് ഫിറോസ്ഖാൻ മറുപടി പറയുന്നത്. ഇതുവരെ കണ്ടതിൽ നിന്ന് വൃത്യസ്തമായിരിക്കും ഇത്തവണത്തെ ക്യാപ്റ്റൻസി ടാസ്ക്ക് പ്രേക്ഷകർ ആകാംക്ഷയോട കാത്തിരിക്കുകയാണ്. നിലവിൽ നോബിയാണ് ഹൗസിലെ ക്യാപ്റ്റൻ.


Click it and Unblock the Notifications