എന്നെ കുറിച്ച് വൃത്തിക്കേട് പറഞ്ഞാലും ഇമോഷണല്‍ ബ്ലാക്‌മെയിലിന് സമ്മതിക്കില്ല; പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി
കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കുന്ന അവസ്ഥയാണ് ബിഗ് ബോസ് ഷോ യില്‍ ഇപ്പോള്‍ നടക്കുന്നത്. ആദ്യം മുതലുണ്ടായിരുന്നവരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്നവരും തമ്മില്‍ പെരിഞ്ഞ വഴക്കാണ്. ഒരാഴ്ചത്തെ പ്രകടനം പുറത്ത് നിന്ന് കണ്ട് വന്നവര്‍ മത്സരാര്‍ഥികളെ ഓരോരുത്തരെ തിരഞ്ഞ് പിടിച്ച് കലഹം ഉണ്ടാക്കുകയാണെന്നാണ് പൊതുവേ ആരാധകര്‍ പറയുന്നത്.
ഡിംപലും മിഷേലും തമ്മിലുണ്ടായ വഴക്കിന് പിന്നാലെ ഫിറോസ് ഖാനും ഭാഗ്യലക്ഷ്മിയും തമ്മില്‍ വാക്ക് തര്‍ക്കം നടന്നിരിക്കുകയാണ്. ഭാഗ്യലക്ഷ്മി, ഫിറോസ്, അദ്ദേഹത്തിന്റെ ഭാര്യ സജ്‌ന, മിഷേല്‍, ലക്ഷ്മി ജയന്‍, സന്ധ്യ മനോജ് എന്നിവരൊന്നിച്ച് സംസാരിച്ച് ഇരിക്കുകയായിരുന്നു. പെട്ടെന്ന് ഭാഗ്യ ചേച്ചിയ്‌ക്കെതിരെ ഒരു ബോംബ് പൊട്ടിക്കാന്‍ ഉണ്ടെന്ന് ഫിറോസ് പറഞ്ഞു.

ഇതിനെതിരെ പൊട്ടിത്തെറിച്ച് കൊണ്ടുള്ള മറുപടികളാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. എനിക്ക് ഭാഗ്യചേച്ചിയോട് ചിലത് ചോദിക്കാനുണ്ടെന്ന് ഫിറോസ് പറയുമ്പോള്‍ എന്നെ കുറിച്ച് ആരൊക്കെ എന്തൊക്കെ വൃത്തിക്കേട് പറഞ്ഞാലും ഇമോഷണല്‍ ബ്ലാക്ക്‌മെയില്‍ എന്റെ അടുത്ത് നടക്കത്തില്ലെന്ന് ഭാഗ്യലക്ഷ്മി തറപ്പിച്ച് പറയുന്നു. നമ്മളൊരു കുടുംബത്തില്‍ ഇരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ചോദിച്ചതാണെന്ന് ഫിറോസ് വീണ്ടും പറഞ്ഞപ്പോള്‍, നിങ്ങള്‍ എന്റെ ആരാണ്. ഇത് എന്ത് കുടുംബമാണ്. ഇവിടെ പിന്നില്‍ നിന്നും കുത്താന്‍ കാത്തുനില്‍ക്കുന്നവരാണ് സകലരും എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
ഭാഗ്യലക്ഷ്മി പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്. പുതിയതായി വീട്ടിലേക്ക് വന്ന മൂന്ന് പേരും പിന്നില്‍ നിന്നും കുത്താന്‍ നോക്കുന്നവരാണ്. ഫിറോസും സജ്‌നയും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ വന്നവരാണ്. മിഷേലിനെ ഇളക്കി വിട്ട് ഡിംപലുമായി യുദ്ധം നടത്തിയത് ഫിറോസാണ്. അതില്‍ വിജയിച്ചെന്ന് കരുതിയാണ് ഭാഗ്യലക്ഷ്മിയെ ചൊറിയാന്‍ വന്നത്.
ഡിംപല്‍ വൈകാരികമായി പ്രതികരിച്ചപ്പോള്‍ ഫിറോസിന്റെ ചോദ്യങ്ങളെ തകര്‍ത്തെറിയുന്ന മറുപടിയാണ് ഭാഗ്യലക്ഷ്മി നല്‍കിയത്. ഇനിയുള്ള ദിവസങ്ങളില്‍ ഏറ്റവും ശക്തയായ മത്സരാര്‍ഥിയായി ഭാഗ്യലക്ഷ്മി ചേച്ചി മാറുമെന്നും ഫിറോസിനെ ഇപ്പോള്‍ തന്നെ പുറത്താക്കുകയാണ് വേണ്ടതെന്നും കമന്റിലൂടെ ആരാധകര്‍ പറയുന്നു.


Click it and Unblock the Notifications