മുഖം നോക്കാതെയുള്ള തുറന്നു പറച്ചിലുകള്‍; ജയിലിലേക്ക് പോവാന്‍ തയ്യാറായി മത്സരാര്‍ഥികള്‍, വീണ്ടും നോമിനേഷന്‍
ബിഗ് ബോസ് തുടങ്ങി ആഴ്ചകള്‍ കഴിയുന്നു. വീക്ക്‌ലി ടാസ്‌ക് എല്ലാവരും മനോഹരമായി ചെയ്തത് കൊണ്ട് കഴിഞ്ഞ ആഴ്ച ജയിലിലേക്ക് ആരെയും വിട്ടില്ല. ഈ ആഴ്ചയും എല്ലാവരും ടാസ്‌ക് മനോഹരമാക്കിയെങ്കിലും ജയില്‍ വാസം ഉറപ്പായിരിക്കുകയാണ്. ഏറ്റവും പുതിയതായി പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ മറ്റുള്ളവര്‍ ചേര്‍ന്ന് മത്സരാര്‍ഥികളെ നോമിനേറ്റ് ചെയ്യുന്നതാണ് കാണിച്ചിരിക്കുന്നത്.
പ്രേക്ഷകരെ ആവേശം കൊള്ളിച്ച കിടിലന്‍ വീക്ക്ലി ടാസ്‌കിന് ശേഷം ജയിലില്‍ പോകുന്നത് ആരൊക്കെ? ബിഗ്ബോസ് ഹൗസില്‍ മുഖം നോക്കാതെയുള്ള തുറന്നു പറച്ചിലുകള്‍ എന്ന ക്യാപ്ഷനിലാണ് വീഡിയോ എത്തിയിരിക്കുന്നത്. എനിക്ക് നോമിനേറ്റ് ചെയ്യണം എന്ന് വിചാരിച്ച ആളെ ഞാനിന്ന് ചെയ്യുന്നില്ല. അത് ഫിറോസിക്കയാണെന്ന് ക്യാപ്റ്റനായ റംസാന്‍ പറയുന്നു. നമ്മുടെ ഒരു ഷെല്ല് ബ്രേക്ക് ചെയ്ത്, ആ ക്യാരക്ടറിലേക്ക് ചേര്‍ക്കാന്‍ നമുക്ക് സാധിക്കില്ലെന്ന് അഡോണി പറയുന്നു. സായി വിഷ്ണുവിനെയാണ് ഉദ്ദേശിച്ചതെന്ന് ദൃശ്യങ്ങള്‍ പറയുന്നു.

മണിക്കുട്ടന്‍ അഡോണിയെയാണ് നിര്‍ദ്ദേശിച്ചത്. ക്രിയേറ്റിവിറ്റി ഇതിനകത്ത് കാണാന്‍ പറ്റിയില്ലെന്ന് പറഞ്ഞാണ് കിടിലന്‍ ഫിറോസ് നോമിനേറ്റ് ചെയ്തത്. ഡിംപല്‍ ഭാല്‍ സൂര്യയെയും സായിയുമാണ് പറഞ്ഞത്. റസിയ എന്ന് പറയുന്ന കഥാപാത്രം ഭയങ്കര ആഴമുള്ളൊരു വേഷമായിരുന്നു. അതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് റിത മന്ത്ര മജ്‌സിയയെ നോമിനേറ്റ് ചെയ്തു. ഫിറോസ്-സജ്‌ന ദമ്പതിമാര്‍ നോബിയെയാണ് തെരഞ്ഞെടുത്തത്. ആരൊക്കെയാണ് ഇന്ന് ജയിലില്‍ പോവുന്നതെന്ന് വ്യക്തമല്ലെങ്കിലും ഇത്തവണ ചില പ്രശ്‌നങ്ങള്‍ നടക്കുമെന്ന് തന്നെയാണ് കരുതുന്നത്.
Recommended Video
ജിമ്മിൽ നിന്നും ഗ്ലാമറസായി നടി റായി ലക്ഷ്മി, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
വീട്ടിലെ പണികളൊക്കെ കൃത്യമായി എടുക്കുന്ന തന്നെ ജയിലിലേക്ക് അയച്ചാല്‍ പോവില്ലെന്ന നിലപാട് മജ്‌സിയ നേരത്തെ എടുത്തിരുന്നു. ബിഗ് ബോസ് കാല് പിടിച്ച് പറഞ്ഞാലും താന്‍ അതിന് നില്‍ക്കില്ലെന്നായിരുന്നു ഭാനുവിന്റെ മറുപടി. എന്നാല്‍ എന്തായിരിക്കും സംഭവിക്കാന്‍ പോവുക എന്നുള്ളത് എപ്പിസോഡില്‍ അറിയാന്‍ സാധിക്കും.


Click it and Unblock the Notifications