പരസ്പരം നോമിനേറ്റ് ചെയ്യാം, ഗ്രൂപ്പില്ലെന്ന് അറിയിക്കണം; നോബിയേയും കിടിലത്തേയും ട്രോളി പ്രേക്ഷകർ
ബിഗ് ബോസ് സീസൺ 3, 91 ദിവസങ്ങൾ പിന്നിടുകയാണ്. സംഭവ ബഹുലമായിട്ടാണ് ഷോ മുന്നോട്ട് പോകുന്നത്. സീസൺ 3 അവസാനിക്കാൻ ഇനി വളരെ കുറച്ച് ദിനങ്ങൾ മാത്രമാണുള്ളത്. ദിവസം കുറയുന്തോറും മത്സരം മുറുകുകയാണ്. ഫൈനൽ ഫൈവ് എന്ന ലക്ഷ്യത്തോടെയാണ് മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ നിൽക്കുന്നത്.
സ്റ്റൈലൻ ഫോട്ടോഷൂട്ടുമായി പാർവതി നായർ, ചിത്രം കാണൂ
സംഭവ ബഹുലമായിരുന്നു പോയ ആഴ്ചയിലെ വാരന്ത്യം എപ്പിസോഡ്. മത്സരാർഥികളുടെ സെയ്ഫ് ഗെയിം പ്ലേയും ഗ്രൂപ്പിസവുമൊക്കെ അവതാരകനായ മോഹൻലാൽ കയ്യോടെ പൊളിച്ചു കൊടുത്തിരുന്നു. ഒരാൾ മാത്രമാണ് ഷോയിൽ വിജയിക്കുക എന്നും എല്ലാവരും ഒറ്റയ്ക്ക് കളിക്കണമെന്നും മോഹൻലാൽ മത്സരാർഥികളെ ഓർമപ്പിച്ചതിന് ശേഷമാണ് എപ്പിസോഡ് അവസാനിപ്പിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇതുമായി ബന്ധപ്പെട്ട ട്രോളുകളാണ്.

വിചാരണ എന്ന ടാസ്ക്കിലൂടെയാണ് മത്സരാർഥികളുടെ ഗ്രൂപ്പിസവും മോഹൻലാൽ പൊളിച്ച് അടുക്കിയത്. സായ്, മണിക്കുട്ടൻ എന്നിവരായിരുന്നു ടാസക്കിലൂടെ ഗ്രൂപ്പിസത്തെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചത്. റംസാൻ, കിടിലൻ ഫിറോസ്,നോബി, ഋതു, സൂര്യ എന്നിവരാണ് ഗ്രൂപ്പിലൂടെ സെയ്ഫ് ഗെയിം കളിക്കുന്നതെന്ന് സായ് ടാസ്ക്കിലൂടെ ചൂണ്ടി കാണിക്കുകയായിരുന്നു. ഋതുവിന്റെ ചോദ്യത്തിന് മറുപടി നൽകി കൊണ്ടാണ് സായ് ഇക്കാര്യം പറഞ്ഞത്. സായിയുടെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു,

വീണ്ടും ഒരു നോമിനേഷൻ എപ്പിസോഡ് എത്തുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുന്നത്. പോയവാരം എല്ലാവരും ടാസ്ക്കുകളിലും ഹൗസിലും വളരെ ആക്ടീവ് ആയിരുന്നു. ഇതു കൂടാതെ സംഭവബഹുലമായ സംഭവങ്ങളും ഹൗസിൽ നടന്നിരുന്നു. ആരൊക്കെ എവികഷൻ നോമിനേഷനിൽ വരും എന്നത് പോലെ തന്നെ നോബി , ഫിറോസ്, റംസാൻ, ഋതു എന്നിവർ ആരെയൊക്കെ നോമിനേറ്റ് ചെയ്യുമെന്ന് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകന്നത് നോബിയുടേയും ഫിറോസിന്റേയും ചർച്ചയാണ്.തങ്ങൾക്കിടയിൽ ഗ്രൂപ്പിസമില്ലെന്ന് കാണിക്കാൻ വേണ്ടി ജയിൽ നോമിനേഷനിൽ പരസ്പംരം നോമിനേറ്റ് ചെയ്യാമെന്ന് ഫിറോസിനോട് പറയുകയാണ് നോബി. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇവരെ ട്രോളി പ്രേക്ഷകർ രംഗത്ത് എത്തിയിട്ടുണ്ട്
ഗ്രൂപ്പിസം ഇല്ലെന്ന് കാണിക്കാൻ ഗ്രൂപ്പ് ആയി തീരുമാനം എടുക്കുന്ന ലോക തോൽവികൾ. നോബി ഒക്കെ പൊട്ടനാണോ പൊട്ടനായിട്ട് അഭിനയിക്കുവാണോ .
അല്ലാ ആരാണീ ഗ്രൂപ്പില്ലാത്ത ....നമ്മൾ... തുടങ്ങിയ രസകരമായ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്നത്.
Recommended Video

ബിഗ് ബോസിലെ ഗ്രൂപ്പിസത്തിന് നേരെ തുടക്കത്തിൽ തന്നെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. മികച്ച പല മത്സരാർഥികളും തുടക്കത്തിലെ പുറത്ത് പോകാൻ ഗ്രൂപ്പിസം കാരണമായി എന്നാണ് പ്രേക്ഷകർ പറയുന്നത് . ഇനി വളരെ കുറച്ച ദിനങ്ങൾ മാത്രമാണ് ഷോ അവസാനിക്കാനുള്ളത്. സീസൺ 3 ലെ ലാസ്റ്റ് നോമിനേഷനാണ് ഹൗസിൽ തിങ്കളാഴ്ച നടാക്കാൻ പോകുന്നത്. ഇനി ഡയറക്ട് നോമിനേഷൻ ആയിരിക്കും. ഡിംപൽ, സായ്, മണിക്കുട്ടൻ, നോബി, ഫിറോസ്, അനൂപ്, റംസാൻ, ഋതു എന്നിങ്ങനെ 9 പേരാണ് ഇപ്പോൾ ഹൗസിലുള്ളത്.


Click it and Unblock the Notifications