സുഹൃത്തിനെ നഷ്ടപ്പെട്ടത് അറിഞ്ഞത് പിന്നീട്, കുടുംബത്തിന്‌റെ പ്രാര്‍ത്ഥനകൊണ്ട് മാത്രമാണ് തിരിച്ചുവരാനായത്: നോബി

By Midhun Raj

ബിഗ് ബോസ് 3യില്‍ ആദ്യ മല്‍സരാര്‍ത്ഥിയായി എത്തിയ നോബിയുടെ വരവ് ആരാധകരില്‍ സന്തോഷമുണ്ടാക്കിയിരുന്നു. തമാശകള്‍ പറഞ്ഞ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാറുളള താരമാണ് നടന്‍. കഴിഞ്ഞ ദിവസം ബിഗ് ബോസ് നല്‍കിയ ടാസ്‌കില്‍ കുടുംബത്തെ കുറിച്ച് മനസുതുറക്കുമ്പോള്‍ ഇമോഷണലായിരുന്ന താരം. എല്ലാവരും ഇവിടെ വരുമ്പോ എറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ഫാമിലിയെ ആണെന് നോബി പറയുന്നു. എന്റെ ജീവിതത്തിന്റെ തുടക്കം മുതല്‍ ഇന്നുവരെ, ഞാന്‍ ഇവിടെ വരുന്നത് വരെ എന്നെ പിന്തുണച്ചിട്ടുളളത് കുടുംബമാണ്.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പപ്പ റബ്ബറ് വെട്ടുന്നതിന്‌റെ തൊട്ടടുത്താണ് ഞാന്‍ പഠിക്കുന്ന ട്യൂട്ടോറിയല്‍ കോളേജുളളത്. അതേ സെയിം വഴിയിലാണ് എന്റെ സ്‌കൂളില്‍ പോകുന്ന വഴി. വീടും ഇതെല്ലാം അടുത്തടുത്താണ്. ഇവര് എന്നെ ഭയങ്കരമായിട്ട് പഠിപ്പിക്കാമെന്ന് വെച്ചു . എനിക്ക് എല്ലാത്തിനും സ്‌പെഷ്യല്‍ ട്യൂഷനുണ്ടായിരുന്നു. എന്തുകൊണ്ടെന്ന് വെച്ചാല്‍ എന്റെ ബുദ്ധി കാരണം.

എന്നിട്ടും ഞാന്‍ വിദ്യാഭ്യാസത്തില്

എന്നിട്ടും ഞാന്‍ വിദ്യാഭ്യാസത്തില് പരാജയമായിപോയി. പത്താം ക്ലാസില്‍ തോറ്റ് പ്രൈവറ്റില് വിട്ടു. അവിടെയും തോറ്റു. എവിടെകൊണ്ട് നിര്‍ത്തിയാലും ഞാന്‍ തോല്‍ക്കും. ഇന്നുവരെ വിദ്യാഭ്യാസത്തില് ജയിച്ചിട്ടില്ല. കല ഇങ്ങനെ ഉളളില്‍ കയറിയപ്പോ ഭ്രാന്തായിപ്പോയി. നമുക്ക് എങ്ങനെയെങ്കിലും പരിപാടി ചെയ്യുക. അപ്പോ മോണോആക്ടും കഥാപ്രസംഗവുമൊക്കെ ഉണ്ട്. മിമിക്രി ഒന്നും എന്റെ തലയിലേ ഇല്ല.

അപ്പോ മിമിക്രി പ്രൊഫഷണലാക്കിയിട്ട്

അപ്പോ മിമിക്രി പ്രൊഫഷണലാക്കിയിട്ട് ഒരവസരം കിട്ടിയിട്ട് പരിപാടിയൊക്കെ ചെയ്തു. അങ്ങനെ ഞാന്‍ കോമഡി സ്റ്റാര്‍സില്‍ പങ്കെടുത്ത ശേഷം എനിക്ക് പരിപാടിയൊക്കെ കിട്ടി. എന്റെ കല്യാണത്തിന് മുന്‍പാണ് ഞാന്‍ പോണത്. അങ്ങനെ പരിപാടികളുമൊക്കെയായി ഞങ്ങള് ഇങ്ങനെ സന്തോഷമായിട്ട് പോകുമ്പോഴാണ് ഒരു അപകടം സംഭവിക്കുന്നത്. ഞാനും എന്റെ സുഹൃത്തും പോയ ഒരു കാറിന് അപകടം പറ്റി അടുത്ത് ഇരുന്ന എന്റെ സുഹൃത്ത് അപ്പോ തന്നെ മരിച്ചുപോയി. ഞാന്‍ അറിയുന്നില്ല ഇത്.

കാരണം വണ്ടി ഇടിച്ചെന്ന്

കാരണം വണ്ടി ഇടിച്ചെന്ന് മനസിലായെങ്കിലും എന്റെ ബോധം നഷ്ടപ്പെട്ടു. ഞാന്‍ കാറിന്റെ സൈഡിലും അരുണ്‍ ഡ്രൈവിംഗ് സീറ്റിലുമായിരുന്നു. ഞാന്‍ തിരിച്ചുവരാന്‍ വേണ്ടി ഞാന്‍ നോക്കുവാണ്. എനിക്ക് കുറച്ച് ബോധം വന്നപ്പോള്‍ കാറിന്റെ ഡോറ് തുറക്കാന്‍ നോക്കിയപ്പോ അത് തുറക്കാന്‍ പറ്റുന്നില്ല.
ഞാന്‍ ആരെങ്കിലും വിളിക്കാന്‍ നോക്കുമ്പോ ലോക്ക് ആയിപ്പോയി. എന്റെ കണ്ണിലും മുഖത്തുമൊക്കെ ചില്ല് ആയി. പിന്നെ ഞാന്‍ എങ്ങനെയോ കാറിന്റെ ഉളളില്‍ നിന്ന് പുറത്തുകടന്നപ്പോ അവിടെ വീണുപോയി.

പിന്നെ എന്നെ അവിടെനിന്ന്

പിന്നെ എന്നെ അവിടെനിന്ന് ആശുപത്രിയില്‍ കൊണ്ടുപോകുന്നു. ബഹളവും കാര്യങ്ങളുമൊക്കെയായിട്ട്. അപ്പോ എനിക്ക് ആകെ ഒരു കറുത്ത് പാന്റാണുളളത്. കറുത്ത പാന്റും ഒരു തിളക്കമുളള ഷര്‍ട്ടും, ഞാന്‍ പ്രോഗാമിനൊക്കെ സ്ഥിരം ഇടുന്നതാണ്. അപ്പോ ഞാന്‍ ആകെ കണ്ട കാഴ്ച എന്റെ ആകെയുളള പാന്റ് ഡോക്ടര്‍മാര്‍ കത്രികകൊണ്ട് കട്ട് ചെയ്യുന്നതാണ്. അപ്പോ അന്ന് മസ്‌കറ്റിലൊരു പരിപാടി കിട്ടിയ സമയമായിരുന്നു. അപ്പോ എന്റെ പാന്റ് കട്ട് ചെയ്തുകളയുന്നു. ഷര്‍ട്ട് കട്ട് ചെയ്തു കളയുന്നു. എനിക്ക് ടെന്‍ഷനായി.

ഹെഡ് ഇഞ്ച്വറി ആണെന്ന് ഒകെ പറയുന്നത്

ഹെഡ് ഇഞ്ച്വറി ആണെന്ന് ഒകെ പറയുന്നത് കേള്‍ക്കാം. അപ്പോ എന്റെ അപ്പന്‍ ആശുപത്രിയില്‍ വന്നിട്ട് വിറയ്ക്കുകയാണ്. കാരണം എന്റെ ആശുപത്രി ചിലവുകള്‍ നോക്കാനുളള സാമ്പത്തിക ശേഷി അവര്‍ക്കില്ല. അപ്പോ ഞാന്‍ പറഞ്ഞു എന്റെ പാന്റിന്റെ പോക്കറ്റില് ഒരു 3000രൂപ കിടക്കുന്നുണ്ടെന്ന്. അപ്പോ അതേയുളളു കൈയ്യില്. പിന്നെ എന്നെ സുഹൃത്തുക്കളെല്ലാം എടുത്ത് വേറൊരു ഹോസ്പിറ്റലില്‍ കൊണ്ടുപോയി.

പിന്നെ അവിടെ ചെന്നപ്പോ

പിന്നെ അവിടെ ചെന്നപ്പോ ഞാന്‍ ഡോക്ടറോട് പറഞ്ഞു ഡോക്ടറെ എനിക്ക് മറ്റന്നാള്‍ ഒരു ഷോയുണ്ട്. അപ്പോ അ‌ദ്ദേഹം അതൊന്നും കുഴപ്പമില്ലാ എന്ന് പറഞ്ഞു. പിന്നെ എനിക്ക് മൂത്രം പോവാന്‍ വേണ്ടി ട്യൂബ് ഇടുകയാണ് .പിന്നെ എന്നെ ഐസിയുവില്‍ കേറ്റുന്നു. എന്റെ കാലിന് കമ്പി ഒകെ ഇട്ടിട്ട് കാലൊക്കെ കെട്ടി വെക്കുകയാണ്. അപ്പോഴും എന്റെ ഫ്രണ്ട് മരിച്ച കാര്യം ഞാന്‍ അറിയുന്നില്ല. പിന്നെ ഒരുമാസം ഹോസ്പിറ്റലില്‍ കിടന്ന് എന്നെ വീട്ടില്‍ കൊണ്ടുപോയി. അന്ന് എന്റെ വീട്ടില്‍ ബാത്ത്‌റൂമില്ല. പുറത്താണുളളത്, അറ്റാച്ച്ഡ് ബാത്ത്‌റൂമില്ല.

Recommended Video

ഫിറോസേ ദുരന്തമാണലോ താൻ..ഇങ്ങനെ വെറുപ്പിക്കാമോ ?
പിന്നെ മൂന്നര മാസത്തോളം പപ്പയാണ്

പിന്നെ മൂന്നര മാസത്തോളം പപ്പയാണ് എന്നെ ടോയ്‌ലറ്റില്‍ പോവുമ്പോള്‍ സഹായിച്ചത്. എന്റെ കാല് ഒന്നും അനക്കാന്‍ കഴിയുന്നില്ലായിരുന്നു. ഒരൊറ്റ കിടപ്പ് ഇങ്ങനെ കിടപ്പ് മാത്രമാണ്. അപ്പോ ഞാന്‍ ഇവിടെ വരെ എത്തിയത് അവരുടെ പ്രാര്‍ത്ഥന കൊണ്ട് മാത്രമാണ്. പിന്നെ ഇപ്പോ മകനായി, അഞ്ച് വയസായി അവന്. ഭാര്യ ആര്യ. അവള് തിരുപ്പതിയില് പഠിക്കുന്നു. നോബി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X