ശരീരവണ്ണത്തെ കുറിച്ചുള്ള അധിഷേപങ്ങള്‍; നോബിയ്ക്ക് കിടിലന്‍ മറുപടികള്‍ നല്‍കി ഡിംപല്‍ ഭാല്‍
ബിഗ് ബോസ് ഹൗസിന്റെ ആദ്യ ദിവസങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് സൈക്കോളജിസ്റ്റും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ ഡിംപല്‍ ഭാല്‍. വസ്ത്രധാരണത്തിലും സ്വന്തം വ്യക്തിത്വത്തിലും നിലപാട് വ്യക്തമാക്കിയ ഡിംപല്‍ പുതിയ എപ്പിസോഡില്‍ ബോഡി ഷെയിമിങ്ങിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. നോബി, മണിക്കുട്ടന്‍, അഡോണി, റംസാന്‍ എന്നിവര്‍ക്കൊപ്പം സംസാരിക്കുന്നതിനിടെയാണ് ശരീരത്തെ കുറിച്ച് കളിയാക്കുന്നവരെ മൈന്‍ഡ് ആക്കണ്ടെന്ന് പറഞ്ഞത്.
നല്ല വണ്ണം ഉള്ളത് കൊണ്ട് എല്ലാവരും എന്നെ കളിയാക്കുമെന്ന് പറഞ്ഞ് ഈ വിഷയത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയത് നോബിയായിരുന്നു. അതൊന്നും മൈന്‍ഡ് ചെയ്യരുത്. അവരുടെ ചിന്തകള്‍ എത്ര ചെറുതാണെന്ന് വിചാരിച്ചാല്‍ മതി. ഇതിലൊക്കെയാണ് കുടുങ്ങി കിടക്കുന്നത്. വളര് വളര് എന്ന് വേണം തിരിച്ച് പറയാനെന്ന് നമ്മള്‍ അങ്ങോട്ട് പറയണമെന്ന് നോബിയോട് ഡിംപല്‍ പറയുന്നു.

ചെറുതായിരുന്നപ്പോഴും ഇതുപോലെ ആയിരുന്നോ, കൂട്ടുകാരൊക്കെ തടിയാ വിളിച്ച് കളിയാക്കിയിട്ടുണ്ടോ? എന്നൊക്കെ ഡിംപല്‍ ചോദിക്കുന്നുണ്ട്.
എന്നാല്‍ അങ്ങനെ ആയിരുന്നില്ലെന്ന് നോബി തിരിച്ച് പറയുന്നു. ഇതിനിടെ ജിമ്മില്‍ പോയിരുന്ന കാലത്ത് കേള്‍ക്കേണ്ടി വന്ന കളിയാക്കലുകളെ കുറിച്ച് മണിക്കുട്ടനും തുറന്ന് സംസാരിച്ചിരുന്നു.
നമ്മളൊക്കെ ജിമ്മില്‍ പോയപ്പോള്‍ എല്ലാവരും കളിയാക്കുമായിരുന്നു. ഇപ്പോള്‍ പോവാത്ത ആള്‍ക്കാരില്ല. കാറിനകത്ത് പോലും ഡംപല്‍സ് കൊണ്ട് നടക്കുകയാണ് എല്ലാവരുമെന്നും മണിക്കുട്ടന്‍ സൂചിപ്പിച്ചു.


Click it and Unblock the Notifications