ലക്ഷ്മിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ നോബി, ഒടുവിൽ കീഴടങ്ങേണ്ടി വന്നു...

ആദ്യത്തെ ആഴ്ച രസകരമായിരുന്നെങ്കിലും രണ്ടാമത്തെ വാരത്തിന്റെ തുടക്കത്തിൽ തന്നെ നിരവധി പ്രശ്നങ്ങൾ ഹൗസിനുളളിൽ ഉടലെടുത്തിരുന്നു. മിഷേൽ , ഡിപംൽ പ്രശ്നത്തിന് പിന്നാലെ മത്സരാർഥികൾ നേർക്കുനേരെത്തുകയായിരുന്നു. ചെറിയ പ്രശ്നങ്ങൾ പോലും വലിയ വഴക്കിലാണ് അവസാനിച്ചത്. എന്നാൽ വഴക്കിൽ നിന്നെല്ലാം മോചനമായിരുന്നു ബിഗ് ബോസിന്റെ ദേവാസുരം വീക്കിലി ടാസ്ക്ക്. രസകരമായ ടാസ്ക്ക് രസകരമായി തന്നെ മുന്നോട്ട് പോകുകയായിരുന്നു.

അമല പോളിന്റെ മേക്കോവർ ചിത്രം കാണാം

പേര് പോലെ തന്നെ രസകരമായിരുന്നു ടാസ്ക്കും. രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു മത്സരാർഥികളുടെ മത്സരം. അസുരന്മാർ കൊട്ടരാത്തിലെ അംഗങ്ങളെ ചിരിപ്പിക്കണം. ഇതായിരുന്നു ടാസ്ക്ക് .ചിരിക്കുന്ന ഓരോരുത്തരും അസുരനായി മാറുന്നതിനൊപ്പം തന്നെ ടീമിന്പോയിന്‍റും ലഭിക്കും.ടാസ്ക്കിൽ ഏറ്റവും രസകരം നോബി എത്തിയതായിരുന്നു. കൊട്ടാരം അംഗങ്ങളുടെ ടീമിലായിരുന്നു നോബി.

ദേവാസുരം ടാസ്ക്ക്

മലയാളി പ്രേക്ഷകരെ സ്വാഭാവിക നർമ്മത്തിലൂടെ ചിരിപ്പിക്കുന്ന നോബി മത്സരത്തിൽ ഏറ്റവും ഒടുവിലായിരുന്നു എത്തിയത്. മത്സരത്തിന്റെ നിയമാവലി വായിച്ചപ്പോൾ തന്നെ പിടിച്ച് നിൽക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞാണ് ടാസ്ക്കിനായി എത്തിയത്. എന്നാൽ നോബിയിൽ മറ്റുള്ള അംഗങ്ങൾക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. നോബിയെ കൊണ്ട് സാധിക്കുമെന്ന് പറഞ്ഞാണ് ടീം അംഗങ്ങൾ ഇദ്ദേഹത്തെ ടാസ്ക്കിനായി അയച്ചത്. ഗെയിം തുടങ്ങുന്നതിന് മുൻപ് തന്നെ നോബി ഡയസ്സിൽ എത്തിയിരുന്നു. പതിവ് പോലെ എല്ലാവരേയും ചിരിപ്പിച്ച് കൊണ്ടാണ് നോബി ഡയസ്സിൽ എത്തിയത്.

ടാസ്ക്കിനെത്തി നോബി

മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ അദ്ദേഹത്തിന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു. ഇത് എതിർ ടീമിലുള്ള മത്സരാർഥികൾ കാണുകയും ചെയ്തിരുന്നു. ബസർ ശബ്ദം മുഴങ്ങിയപ്പോൾ ചിരി മുഖത്ത് നിന്ന് മായ്ച്ചു കൊണ്ടാണ് ഫ്രീസ്സായി നോബി നിന്നു. എന്നാൽ അദ്ദേഹത്തെ ചിരിപ്പിക്കാൻ അസുരന്മാർക്ക് അധികം പ്രയാസമില്ലായിരുന്നു. ടീമിലെ ലക്ഷ്മിയായിരുന്നു വളരെ വേഗത്തിൽ നോബിയെ ചിരിപ്പിച്ചത്. തുടർന്ന് അസുരന്മാർക്ക് 1 പോയ്ന്റ് ലഭിക്കുകയായിരുന്നു. തുടർന്ന് നോബിയെ അസുരന്മാരുടെ ടീമിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്തു. ദേവന്മർക്ക് 1 പേയ്ന്റ് നഷ്ട്ടപ്പെട്ടെങ്കിലും ടാസ്ക്കിൽ ഏഴ് പോയിന്റുകൾ നേടിയിരുന്നു.

 നോബിയെ പരാജയപ്പെടുത്തി

നോബി മത്രമായിരുന്നു ടാസ്ക്കിൽ ചിരിച്ചത്. ബാക്കി ഏഴ് പേരും അസുരന്മാരുടെ മുന്നിൽ ചിരിക്കാതെ പിടിച്ചു നിൽക്കുകയായിരുന്നു.ഭാഗ്യലക്ഷ്മി, മണിക്കുട്ടന്‍, സൂര്യ ജെ മേനോന്‍, സന്ധ്യ മനോജ്, റംസാന്‍ മുഹമ്മദ്, മജിസിയ ഭാനു, ഫിറോസ് ഖാൻ- ഭാര്യ സജ്ന എന്നിങ്ങനെ ആയിരുന്നു ടാസ്ക്കിനായി എത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ആരംഭിച്ച ടാസ്ക്കിൽ 7 പോയിന്റുകൾ നേടി ദേവന്മാരുടെ ടീം ജയിക്കുകയായിരുന്നു.

Recommended Video

Bigg Boss Malayalam Season 3 : അവസാന അടവും പാളി ഋതുമന്ത്ര | FilmiBeat Malayalam
മറ്റുള്ള  മത്സരാർഥികൾ

അനൂപ് കൃഷ്ണന്‍, ഋതു മന്ത്ര, ഡിംപല്‍ ഭാല്‍, മിഷേല്‍, സായ് വിഷ്ണു, കിടിലം ഫിറോസ്, അഡോണി ടി ജോണ്‍, ലക്ഷ്മി ജയൻ എന്നിവരായിരുന്നു അസുരന്മാരുടെ ടീമിൽ. ഇവർ എല്ലാവരും പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു ദേവന്മാരെ ചിരിപ്പിക്കാനായി. എന്നാൽ പരാജയം സംഭവിക്കുകയായിരുന്നു. മത്സരം അവസാനിച്ചിട്ടില്ല. ഇനി ദേവന്മാർ അസുരന്മാരായും അസുരന്മാർ ദേവന്മാരായും എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X