ഒരു മനുഷ്യരും ഇത് മോഹൻലാലിനോട് ചോദിക്കില്ല, ആരും ചോദിക്കാൻ ധൈര്യപ്പെടാത്ത ചോദ്യവുമായി നോബി
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയായിരുന്നു ബിഗ് ബോസ് സീസൺ 3ക്കായി കാത്തിരുന്നത്. പ്രണയദിനത്തിൽ വൻആഘോഷത്തോടെ ഷോയ്ക്ക് തുടക്കമായിരിക്കുകയാണ്. ചുവന്ന റോസപ്പൂക്കൾ നൽകി ഏറെ സ്നേഹത്തോടെയായിരുന്നു മോഹൻലാൽ 14 മത്സരാർഥികളേയും സ്വാഗതം ചെയ്തത്. മത്സരത്തിന്റെ ചൂട് മുറുകിയപ്പോഴാണ് ബിഗ് ബോസ് സീസൺ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തേണ്ടി വന്നത്. സീസൺ 2 ലെ വിജയിയെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് മോഹൻലാൽ മൂന്നാമത്തെ സീസൺ ആരംഭിച്ചത്.
അമല പോളിന്റ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് മൂന്നാം സീസൺ ആരംഭിച്ചിരിക്കുന്നത്. മത്സരാർഥികളുടെ തിരഞ്ഞെടുപ്പിലും ഈ വ്യത്യസ്തത ദൃശ്യമാകുന്നുണ്ട്. സിനിമ- സീരിയൽ താരങ്ങൾ മാത്രമല്ല കായിക താരങ്ങളും പബ്ലിക് ഫിഗറുകളും പുതുമുഖങ്ങളും ഇക്കുറി ബിഗ് ബോസ് ഹൗസിൽ എത്തിയിട്ടുണ്ട്.ഷോ ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ പേരാണ് നോബിയുടേത്. ഇപ്പോഴിത മോഹൻലാലിനോട് ആരും ചോദിക്കാൻ ധൈര്യപ്പെടാത്ത ചോദ്യവുമായി നോബി രംഗത്തെത്തിയിരിക്കുകയാണ്.

ഷോ ആരംഭിക്കുന്നതിന് മുൻപായിരുന്നു മോഹൻലാലിനോട് ചോദ്യവുമായി നോബി എത്തിയത്. തന്റേതായ സ്റ്റൈലിലായിരുന്നു താരത്തിന്റെ ചോദ്യം. താൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ തന്നെ സപ്പോർട്ട് ചെയ്ത് ഒരു കോമഡി വേഷം ചെയ്യാൻ പറ്റുമോ? ഒരു ചെറിയൊരു വേഷമാമാണ്. ചെയ്യാൻ പറ്റുമോ? ഇതാണ് ലാലേട്ടന്റെ മുഖത്ത് നോക്കി ചോദിക്കാൻ പറ്റാത്ത ഒരു ചോദ്യം. ലോകത്ത് ഒരു മനുഷ്യനും ഇത് ചോദിക്കില്ലെന്നും നോബി ചിരിച്ച് കൊണ്ട് പറയുന്നു.

ബിഗ് ബോസ് ഹൗസിൽ പിടിച്ച് നിൽക്കാൻ കഴിയുമെന്നുള്ള വിശ്വാസവും നോബി പ്രകടിപ്പിക്കുന്നുണ്ട്. കൗണ്ടർ അടവുകൾ ഫലിക്കുമോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. കളരിയല്ലെന്ന് ഉറപ്പാണ്. പക്ഷെ പിടിച്ചു നിൽക്കാൻ പറ്റുമെന്നുള്ള വിശ്വാസമുണ്ട്. ഇനി ആരെങ്കിലും തലയ്ക്കിട്ട് കൊട്ട് തന്നാൽ മിണ്ടാതെ ഒരു ഭാഗത്ത് പോയിരിക്കും.അത്രയുള്ളൂവെന്നും നടൻ ഹാസ്യരൂപത്തിൽ പറഞ്ഞു.

ബിഗ് ബോസിന്റെ ആദ്യ രണ്ട് സീസണിൽ നിന്ന് വിളി വന്നിരുന്നു. എന്നാൽ ചെറിയ പേടി കാരണം പോയില്ല. പിന്നെ മൂന്നാം സീസണിലും ക്ഷണം ലഭിച്ചു. അപ്പോൾ താൻ വിചാരിച്ചു രസകരമായ മത്സരമല്ലേ. പിന്നെ കൊറോണയല്ലേ. പുറത്ത് ഇരിക്കുന്നതിനെക്കാളും സെയ്ഫ് ആണല്ലോ അകത്ത് നിൽക്കുന്നത്. അങ്ങനെയാണ് സീസൺ 3 ൽ പങ്കെടുക്കാൻ തീരുമാനിക്കുന്നത്. പിന്നെ മൂന്ന് മാസം മാസ്ക്ക് ഇടാതെ നിൽക്കാമല്ലോ. അതാണ് ഏറ്റവും വലിയ ഭാഗ്യമെന്നും നോബി തന്റേതായ ശൈലിയിലൂടെ പറഞ്ഞു.
Recommended Video

ബിഗ് ബോസ് സീസൺ 3 ൽ പ്രേക്ഷകർ പ്രതീക്ഷിച്ച ഒരു മത്സരാർഥിയായിരുന്നു നോബി. തുടക്കം മുതൽ തന്നെ താരത്തിന്റെ പേര് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ബിഗ് ബോസ് ഹൗസിലെത്തിയ ആദ്യത്തെ മത്സരരാർഥിയായിരുന്നു നോബി.ഡാൻസോട് കൂടിയാണ് നോബി ഹൗസിനുള്ളിൽ എത്തിയത്. പ്രേക്ഷകർ സ്ഥിരം കാണാറുള്ള കൗണ്ടർ പറയുന്ന നോബിയെ തന്നെയാണ് ഹൗസിനുള്ളിലും കാണുന്നത്. വരും ദിവസങ്ങൾ പ്രേക്ഷകർ ആകാംക്ഷയോടെയാണ് നോക്കുന്നത്.


Click it and Unblock the Notifications