ബിഗ് ബോസിനോട് പരാതിയുമായി താരങ്ങൾ, കയ്യടിച്ച് പ്രേക്ഷകരും മത്സരാർഥികളും

ഈ ആഴ്ചത്തെ വീക്കിലി ടാസ്ക്ക് ഹൗസിന് അകത്ത് മാത്രമല്ല പ്രേക്ഷകരുടെ ഇടയിലും ചർച്ചയായിട്ടുണ്ട്. മത്സരാർഥികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയാണ് ബിഗ് ബോസ് വീക്കിലി ടാസ്ക്കിലൂടെ നൽകിയത്. വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ഇതിന്റെ ഭാഗമായി ഒരു ടാലന്റ് ഷോ ഒരുക്കുകയായിരുന്നു. മത്സരാർഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവർ മാർക്ക് നൽകണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയിൽ നോമിനേഷനും ക്യാപ്റ്റൻ സി ടാസ്ക്കും നടക്കുക.

സിമ്പിൾ ലുക്കിൽ ഗ്ലാമറസായി നടി, ചിത്രം കാണുക

വീക്കിലി ടാസ്ക്കിലെ മികച്ച പെർഫോമൻസായിരുന്നു നോബി മാർക്കോസിന്റേത്. ബിഗ് ബോസ് ഹൗസിൽ നടന്ന സംഭവങ്ങളെ സിനിമാ താരങ്ങളുടെ ശബ്ദത്തിലൂടെ അനുകരിക്കുകയായിരുന്നു. താരങ്ങൾ ബിഗ് ബോസിനോട് പരാതി പറയുന്നതായിരുന്നു അവതരിപ്പിച്ചത്. കയ്യ‍ടികളോടെയാണ് ആദ്യം മുതൽ അവസാനം വരെ മത്സരാർഥികൾ കണ്ടിരുന്നത്.

 ഭീമൻ രഘു

കുറേ നാളുകൾക്ക് ശേഷമാണ് താൻ ഒറ്റയ്ക്ക് താൻ സ്റ്റേജിൽ കയറുന്നതെന്ന് പറഞ്ഞുകൊണ്ടാണ് നോബി ആരംഭിക്കുന്നത്. നടൻ ഭീമൻ രഘുവിൽ നിന്നാണ് ആരംഭിക്കുന്നത്. വരണം വരണം ക്യാമറ ഈ സൈഡിലോട്ട്. വിനാശകാലേ വിപരീത ബുദ്ധി. ആ ഫിറോസ് എന്നെ വിളിക്കാൻ പാടില്ലാത്തത്ത് ഛന്നം പിന്നം വിളിക്കുന്നു ബിഗ് ബോസ് എന്തെങ്കിലും ചെയ്യണം എന്നായിരുന്നു ഡയലോഗ്. പിന്നീട് അവതാരകനായ മോഹൻലാലിനെയായിരുന്നു കാണിച്ചത്. മോഹൻലാല്‍ ഫിറോസിനെ താക്കീത് ചെയ്യുന്നതായിരുന്നു അവതരിപ്പിച്ചത്.. എല്ലാ ദിവസവും അങ്ങനെ ചെയ്യരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ മോനേ, മോന് ഞാൻ ഒരു ശിക്ഷ തരാം എന്നും മോഹൻലാലിന്റെ ശരീരഭാഷയിൽ നോബി പറഞ്ഞു. പിന്നീട് പൊളി ഫിറോസിന്റെ മാസ്ക്ക് ധരിച്ച് നിൽക്കുന്നതും സംസാരിക്കുന്നതുമായിരുന്നു നോബി കാണിച്ചത്.

മണിക്കുട്ടന്  ട്രോൾ

പിന്നീട് ജയന്റെ ശബ്ദമാണ് അനുകരിച്ചത്. ബിഗ് ബോസ് ഈ സൈഡിലോട്ടുള്ള ക്യാമറ തരണം. റേഷൻ നിങ്ങള്‍ തരുന്നില്ല. വിശക്കുമ്പോള്‍ അല്‍പം ബോളില്‍ വെള്ളം വെച്ച് ഐസ്‍ക്രീം തിന്നാമെന്ന് വെച്ചാല്‍ ആ മണിക്കുട്ടൻ അത് തിന്നും. ഒരു ഫ്രീസര്‍ കിട്ടുമോ അവന്റെ കാല് അതില്‍ ഇട്ട് വയ്ക്കാനാണ്. എല്ലാവരും ചേര്‍ന്ന് എന്നെ കോര്‍ണര്‍ ചെയ്യാനുള്ള ശ്രമമാണ് എന്നും രസകരമായി നോബി അവതരിപ്പിച്ചു.

ജോസ്  പ്രകാശ്

പിന്നീട് ജോസ് പ്രകാശിനെയാണ് നോബി അവതരിപ്പിച്ചത്. വെല്‍കം മിസ്റ്റര്‍ ബിഗ് ബോസ്, ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു. നാളെ സിംഗപ്പൂരില്‍ നിന്ന് കുറച്ച് വൈരക്കല്ലും രത്നക്കല്ലും വരുന്നുണ്ട്. അത് സ്റ്റോറ്‍ റൂമില്‍ വെച്ചാല്‍ മതി ഞാൻ വന്ന് എടുത്തോളാം. നമ്മുടെ കണ്‍ഫെഷൻ റൂമില്‍ രണ്ട് പോത്തിന്റെ തല വെച്ചാല്‍ ഞാനെന്റെ കൊള്ളസങ്കേതമായി ഉപയോഗിക്കാം. അതുപോലെ തന്നെ നമ്മുടെ സ്വിമ്മിംഗ് പൂളില്‍ രണ്ട് മുതലക്കുഞ്ഞുങ്ങളെയും രണ്ട് ക്യാബറയും ഇട്ടാല്‍ ഞാൻ ഹാപ്പിയാണ് എന്നായിരുന്നു ഡയലോഗ്. പിന്നീട് പ്രേം നസീറിനെയാണ് നോബി അവതരിപ്പിച്ചത്. ഇവിടെ എന്നെ എല്ലാവരും വളരെ പ്രവോക്ക് ചെയ്യുന്നു. സ്വിമ്മിംഗ് പൂളില്‍ ചെന്ന് ചാടാമെന്ന് വിചാരിച്ചാല്‍ ആ കുട്ടി പറയും ഞാൻ ആ കുട്ടിയെ പ്രവോക് ചെയ്യുന്നുവെന്നായിരുനനു ഡയലോഗ്.

ഡിംപലും അഡോണിയും

പിന്നീട് ഡിംപലിനേയും അഡോണിയേയും ട്രോളുകയും ചെയ്തിരുന്നു. കൊച്ചു പ്രേമന്റെ ശരീര ഭാഷയിലുടെയാണ് അഡോണിയെ ട്രോളിയത്. അതേ അഡോണി ഒന്നിറങ്ങടാ വയറുവേദന. ബിഗ് ബോസേ പട്ടിയുണ്ട് എന്ന ബോര്‍ഡ് വയ്ക്കുന്നതുപോലെ കക്കൂസില്‍ അഡോണിയുണ്ട് എന്ന് ബോര്‍ഡ് വയ്ക്കുന്നത് നല്ലതായിരിക്കും എന്നായിരുന്നു ഡയലോഗ്. നടൻ സുകുമാരന്റെ ശബ്ദത്തിലൂടെയാണ് ഡിംപലിനെ കളിയാക്കി നോബി സംസാരിച്ചത്.അയ്യോ പാവം, കണ്ണും കാതുമുള്ള കുതിരയുടെ അടുത്ത് കുട്ടുമണിക്കും ലേനയ്ക്കും ചോറുകൊണ്ടുകൊടുക്കാൻ പറഞ്ഞാല്‍ അവര്‍ എന്തുചെയ്യും. സ്വസ്ഥമായി ക്യാമറയില്‍ചെന്ന് പരാതി പറയാമെന്ന് വെച്ചാല്‍ അവിടെയെല്ലാം ഡിംപല്‍ കാണും എന്നായിരുന്നു നോബിയുടെ ഡയലോഗ്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
മാർക്ക്


രസകരമായ ഈ ആക്ട് കയ്യടികളോടെയാണ് മത്സരാർതികൾ സ്വീകരിച്ചത്. ഇതിന് ശേഷം ബിഗ് ബോസിലെ വ്യക്തികളെയും സന്ദര്‍ഭങ്ങളെയും കോര്‍ത്തിണിക്കി കഥാപ്രസംഗവും നോബി അവതരിപ്പിച്ചിരുന്നു. എല്ലാവരും നല്ല മാർക്കായിരുന്നു നോബിക്ക് നൽകിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X