twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരുപാടു പേര്‍ കളിയാക്കി, അവര്‍ക്ക് അറിയില്ലല്ലോ അവസ്ഥ, പരിഹസിച്ചവർക്ക് മറുപടിയുമായി നോബി

    |

    മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് ഷോയിലെ എൻട്രിയായിരുന്നു നോബിയുടേത്. ഷോ ആരംഭിക്കുന്നതിന് മുൻപ് തന്നെ ന നോബി ഷോയിലുണ്ടായിരിക്കുമെന്നുളള വാർത്ത പ്രചരിച്ചിരുന്നു. പുറത്തു വന്ന റിപ്പോർട്ട് പോലെ തന്നെ ബിഗ് ബോസ് സീസൺ3 യുടെ ആദ്യത്തെ മത്സരാർഥിയായി നോബി എത്തുകയായിരുന്നു. സീസൺ3 ൽ മികച്ച പ്രേക്ഷക പിന്തുണയുള്ള മത്സരാർഥി കൂടിയാണ് നോബി മാർക്കോസ്.

    noby

    പ്രേക്ഷകരുടെ പിന്തുണ പോലെ തന്നെ വിമർശനങ്ങളും താരത്തെ തേടി എത്തിയിരുന്നു. ഷോയിലൂടെ നോബി ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന ഒരു വിമർശനമാണ് ഫിസിക്കൽ ടാസ്ക്കിൽ പങ്കെടുക്കാത്തത്. ഷോ നടക്കുന്ന സമയത്ത് തന്നെ താരത്തിനെതിരെ വിമർശനം ഉന്നയിച്ച് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ആരാധകർ ഇത് നേരിട്ട് ചോദിച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രമിൽ ലൈവിന് എത്തിയപ്പോഴാണ് ഇക്കാര്യം ചോദിച്ചത്. ഇതിന് കൃത്യമായ ഉത്തരവും നോബി നൽകിയിട്ടുണ്ട്. കുറേപ്പേര്‍ എന്നോട് ചോദിച്ചു എന്താണ് ഗെയിം കളിക്കാത്തത് എന്ന്. എന്നെക്കൊണ്ട് പറ്റുന്നതിന്‍റെ പരമാവധി ഞാന്‍ ചെയ്തിരുന്നു. കാല്‍ വയ്യാതെ എന്തിനുപോയി എന്ന് പലരും എന്നെ കളിയാക്കി. ഇത്രയും വലിയ ഗെയിം ഒന്നും ഞാന്‍ പ്രതീക്ഷിച്ചില്ല.

    ഭയങ്കര ഗെയിം ഒക്കെ ഉണ്ടായിരുന്നു. പരമാവധി നോക്കി. ചില ഗെയിം ഒക്കെ ഭയങ്കരമായി സ്ട്രെയിന്‍ ചെയ്ത് കളിക്കേണ്ടതായിരുന്നു. കാലിന്‍റെ പ്രശ്‍നം ഉള്ളതുകൊണ്ട് കുറേയൊക്കെ അങ്ങ് മാറി നിന്നു. വീക്കിലി പെര്‍ഫോമന്‍സിന്‍റെ അടിസ്ഥാനത്തില്‍ ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് തിരഞ്ഞെടുക്കുമ്പോല്‍ത്തന്നെ എനിക്ക് പേടിയാണ്. എന്നാലും പരമാവധി ഞാന്‍ ശ്രമിച്ചു. കാലിന് എന്തെങ്കിലും പ്രശ്‍നം പറ്റിപ്പോയാല്‍ പിന്നെ കിടപ്പായിപ്പോവും. പിന്നെ ഒട്ടും നില്‍ക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് വലിയ ഗെയിമുകളൊന്നും ചെയ്യാതിരുന്നത്. അതിന് എന്നെ ഒരുപാടുപേര്‍ കളിയാക്കി. അതൊന്നും സാരമില്ല. അവര്‍ക്ക് അറിഞ്ഞൂടല്ലോ നമ്മുടെ അവസ്ഥ നോബി പറഞ്ഞു.

    Recommended Video

    ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam

    തന്റെ കാലിനുണ്ടായ പ്രശ്നത്ത കുറിച്ച് നോബി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഫിസിക്കൽ പ്രശ്നം കാരണം റംസാൻ, ഋതു, അനൂപ് എന്നിവരായിരുന്നു നോബിക്ക് വേണ്ടി ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ചത്. കൂടാതെ തന്നെ ഫിസിക്കൽ ടാസ്ക്കുകളിൽ താരം അധികം പങ്കെടുക്കാറുമില്ലായിരുന്നു. നോബിയുടെ കാലിന്റെ പ്രശ്നം ഹൗസിലും വലിയ ചർച്ചയായിരുന്നു.

    English summary
    BIgg Boss Malayalam Season 3 Noby Marcose Opens Up About His Leg Issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X