നഷ്ടപ്രണയം കോമഡിയായി പറഞ്ഞ് നോബി, ആദ്യമായി തന്നെ പ്രണയിച്ച പെൺകുട്ടി ഇതാണ്...

ബിഗ് ബോസ് മലയാളം സീസൺ 3 ലെ ആദ്യത്തെ മത്സരാർഥിയാണ് നോബി മാർക്കോസ്. സീസൺ3യുടെ പ്രഖ്യാപനം കഴിഞ്ഞ് തൊട്ട് പിന്നാലെ തന്നെ പുറത്തിറങ്ങിയ മത്സരാർഥികളുടെ സാധൃതാ ലിസ്റ്റിൽ നോബിയുടെ പേര് ഉണ്ടായിരുന്നു. പിന്നീട് സുഹൃത്തുക്കളും നോബിയുടെ ബിഗ് ബോസ് പ്രവേശനത്തെ കുറിച്ച് സൂചന നൽകിയിരുന്നു. ഏറെ സന്തോഷത്തോടെയാണ് നോബിയെ മോഹൻലാൽ ബിഗ് ബോസ് ഹൗസിലേയ്ക്ക് സ്വാഗതം ചെയ്തത്.

ബിഗ് ബോസ് റിയാലിറ്റി ഷോ അതിന്റെ മൂന്നാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. മത്സരാർഥികൾ പരസ്പരം കൊമ്പ് കോർക്കുന്ന കാഴ്ചയാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ കാണുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്ന പലരുമാണ് ഇപ്പോൾ നേർക്ക് നേർ എത്തുന്നത്. എന്നാൽ ആദ്യം മുതൽ എല്ലാവരുമായി അടുത്ത ബന്ധം പുലർത്താൻ നോബി ശ്രദ്ധിച്ചിരുന്നു. ഹൗസ് അംഗങ്ങളോട് അടുത്ത ബന്ധമാണ് നടനുള്ളത്. കൂടാതെ ഹേറ്റേഴ്സ് ഇല്ലാത്ത മത്സരാർഥി കൂടിയാണ് നോബി. ഇപ്പോഴിത നോബി തന്റെ നഷ്ടപ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ടാസ്ക്കിന്റെ ഭാഗമായിട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്കൂളിലെ പ്രണയം

നഷ്ടപ്രണയത്ത കുറിച്ച് ഏറെ രസകരമായിട്ടാണ് നോബി ബിഗ് ബോസ് ഹൗസിൽ അവതരിപ്പിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് മാത്രം പ്രണയമില്ല. നാടകം കളിക്കുമ്പോൾ കൂടെയുള്ളവരോടൊക്കെ പെൺകുട്ടികൾ വന്ന് സംസാരിക്കും. ഇതുപോലെ തന്നെ ക്രിസ്തുമസ് കാർഡ് എല്ലാവർക്കും കൊടുക്കും നമ്മൾക്ക് മാത്രം ഒന്നുമില്ല. ഉച്ചസമയത്തൊക്കെ പെൺകുട്ടികളും ആൺകുട്ടികളും പരസ്പരം മിഠായി വാങ്ങി കൊടുക്കുകയും മറ്റും ചെയ്യാറുണ്ട്. അതൊക്കെയായിരുന്നു സ്കൂളിലെ പ്രണയം

പെൺകുട്ടികൾ  പ്രണയിക്കാത്തിന്റെ കാര്യം

ഒരു ദിവസം എന്റെ അടുത്ത സുഹൃത്തിനോട് ഞാൻ ചോദിച്ചു. അതെന്താടാ നമ്മളെ ആരും പ്രണയിക്കാത്തത്.. അപ്പോൾ അവൻ എന്നോട് പറഞ്ഞു, നമ്മളെ കാണാൻ കുരങ്ങനെ പോലെയാണ് ഇരിക്കുന്നതെന്ന്. ഇത് സ്കൂളിൽ നടന്ന സംഭവമാണ്. അന്നത്തോടെ അത് അങ്ങ് നിർത്തി. പിന്നീട് പരിപാടിയ്ക്ക് പോയി തുടങ്ങി പരിപാടിക്ക് പോയി തുടങ്ങിയാലും പെൺകുട്ടികളുടെ പിന്നാലെ നടക്കാറുണ്ട്. ആരും നമ്മളെ ശ്രദ്ധിക്കാറില്ലായിരുന്നു. പിന്നെ അത്യാവശ്യം കുഴപ്പമില്ലാത്ത പെൺകുട്ടികളോട് ഇഷ്‍ടമാണെന്നൊക്കെ പറഞ്ഞിട്ടുണ്ട്.

ആദ്യ പ്രണയം

അതൊക്കെ കഴിഞ്ഞ് കോമഡി സ്റ്റാഴ്സ് എന്ന പരിപാടി തുടങ്ങി. ആ സമയത്ത് ഒരുകുട്ടിക്ക് എന്നോട് പ്രണയം തോന്നി. അത് വലിയ പ്രണയമായി. ആത്മാർഥ പ്രണയമായി. പിന്നീട് കല്യാണം കഴിച്ചു. ഇപ്പോൾ ഒരു കുട്ടി ഉണ്ട്. അ‍ഞ്ച് വയസായി എന്നും നോബി പറഞ്ഞു. മറ്റ് മത്സരാർഥികൾ കയ്യടിയോടെയാണ് നോബിയുടെ പ്രണയകഥ കേട്ടത്. എപ്പോഴത്തേയും പോലെ തമാശയോടെയാണ് പ്രണയ കഥയും പറഞ്ഞ് അവസാനിപ്പിച്ചത്. ഇപ്പോൾ പറഞ്ഞ കഥയിലെ ഞാൻ പുറകെ നടന്ന തന്റെ സ്കൂളിൽ പഠിച്ച ഏതെങ്കിലും പെൺകുട്ടികൾ ഈ എപ്പിസോഡ് കാണുന്നുണ്ടെങ്കിൽ എന്റെ നമ്പർ ഗൂഗിളിൽ നോക്കിയാൽ കിട്ടും. അന്ന് പറയാൻ മനസ്സിൽ ഒളിച്ചിരിപ്പുണ്ടെങ്കിൽ. ദയവ് ചെയ്ത് എന്റെ നമ്പറിൽ മെസേജ് അയക്കരുത്. ഇപ്പോൾ ഫോൺ ഭാര്യയുടെ കയ്യിലാണ്. ഞാൻ വന്നിട്ട് മെസേജ് അയക്കാം. സമയം കിട്ടിയാൽ കാണാം എന്ന് പറഞ്ഞ് കൊണ്ടാണ് കഥ അവസാനിപ്പിക്കുന്നത്.

Recommended Video

ഈ ബിഗ്ഗ്‌ബോസിൽ എന്നെ ഞെട്ടിച്ച താരങ്ങൾ ഇവർ | Arya Babu Exclusive Interview | Filmibeat Malayalam
പഴയ കാമുകിമാരോട്

നോബിയുടെ പ്രണയകഥ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്.. നോബി ചേട്ട.. . നിങ്ങൾ വേറെ ലെവലാണ്നോബി ചേട്ടനെ ഒരുപാട് ഇഷ്ടം , ഇങ്ങനെ സ്വയം സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനുമുള്ള കഴിവ് ഒരു അനുഗ്രഹമാണ്.. നോബി നല്ലൊരു മനുഷ്യൻ കൂടിയാണ്. 100 ദിവസം പൂർത്തിയാക്കും തടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്. നെഗറ്റീവ് കമന്റ് ഒന്നു പോലും നോബിയുടെ കഥയ്ക്ക് ലഭിച്ചിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X