രണ്ട് ലാലേട്ടന്മാർ തമ്മിൽ വഴക്ക്, ഒർജിനൽ മോഹൻലാൽ വന്നാൽ കളി മാറും, കൗണ്ടർ കോമഡിയുമായി നോബിയും മണിക്കുട്ടനും

മത്സരാര്‍ഥികള്‍ക്ക് വ്യക്തിഗതമായി പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന വീക്ക്‌ലി ടാസ്‌ക് ആയിരുന്നു കഴിഞ്ഞ രണ്ട് ആഴ്ചകളിലുമായി കൊടുത്തത്. രണ്ടും മനോഹരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവര്‍ക്കും സാധിക്കുകയും ചെയ്തു. എന്നാല്‍ ടാസ്‌കിനിടയില്‍ നടക്കുന്ന ചില വര്‍ത്തമാനങ്ങളും വാക്ക് തര്‍ക്കങ്ങളും വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

നടു റോഡിൽ ഫോട്ടോഷൂട്ട്, അസ്മിത സൂദിൻ്റെ മനോഹരമായ ചിത്രങ്ങൾ കാണാം

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കളിയാട്ടം ടാസ്‌കില്‍ മോഹന്‍ലാലിന്റെ ഹിറ്റായ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച അനൂപും ഫിറോസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. രണ്ട് ലാലേട്ടന്മാരുടെ വഴക്കിനെ കുറിച്ച് പറഞ്ഞ് ചിരിക്കുകയാണ് നോബിയും മണിക്കുട്ടനും. എന്നാല്‍ അവതാരകനായ മോഹന്‍ലാല്‍ വരുന്ന ദിവസം ഇതേ കുറിച്ച് സംസാരിച്ച് വലിയൊരു വഴക്കിനുള്ള സാധ്യതയും തള്ളി കളയാന്‍ പറ്റില്ലെന്ന് ചൂണ്ടി കാണിക്കുകയാണ് ആരാധകര്‍.

കൗണ്ടറടിച്ച് നോബിയും മണിക്കുട്ടനും

നമ്മള്‍ ഇവിടെ നിന്ന് ഇറങ്ങിയതിന് ശേഷം ഒരു പത്ത് ദിവസം റൂമെടുത്ത് ഇരുന്ന് ചിരിക്കാനുള്ള വകയുണ്ട്. 'നിന്റെ സംസാരം അതിര് കടക്കുന്നു, നീ പോടാ മുണ്ടക്കല്‍ ശേഖരാ, അത് തെറ്റാണെന്ന് തോന്നുമ്പോള്‍ നീ വാ... എന്നിങ്ങനെ ഫിറോസ് ഖാനും അനൂപും തമ്മിലുണ്ടായ സംഭാഷണങ്ങളെ കുറിച്ചാണ് നോബി സംസാരിച്ചത്.

കൗണ്ടറടിച്ച് നോബിയും മണിക്കുട്ടനും

നോബിയുടെ വാക്കുകള്‍ കേട്ട് ചിരിയടക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു മണിക്കുട്ടന്‍. രണ്ട് മോഹന്‍ലാല്‍ അങ്ങോട്ടും ഇങ്ങോട്ടും കൊമ്പ് കോര്‍ത്തതെന്ന് മണിക്കുട്ടനും പറഞ്ഞു. അതിനിടയ്ക്ക് ഡിംപല്‍ ജോജി മിണ്ടാതെ ഇരിക്ക് ജോജി എന്ന് പറഞ്ഞ് വന്നുവെന്നും നോബി പറയുന്നു. കിടിലം ഫിറോസും റംസാനും ഇതിന് ചിരിച്ച് കൊണ്ടുള്ള മറുപടിയാണ് നല്‍കിയത്.

കൗണ്ടറടിച്ച് നോബിയും മണിക്കുട്ടനും

എന്താടാ നിനക്ക് എല്ലാത്തിലും രണ്ടഭിപ്രായം എന്ന് ചോദിച്ചാണ് ഫിറോസ് എത്തിയത്. എല്ലാത്തിലും രണ്ടഭിപ്രായം നല്ലതല്ലെടോ എന്ന് അനൂപും ചോദിക്കുന്നു. അത് ഞാനിവിടെ ഉള്ളപ്പോള്‍ നടപ്പില്ലെടാ എന്ന് പറഞ്ഞപ്പോള്‍ എന്നാ നീ അടുത്ത ആഴ്ച പൊക്കോടാ എന്നായി അനൂപ്. ഇതിനിടെ താഴേക്ക് നോക്കിയ അനൂപിനോട് നീ എന്റെ കണ്ണില്‍ നോക്കെടാ എന്ന് ഫിറോസ് പറഞ്ഞെങ്കിലും ദോശ ചുടുമ്പോള്‍ കല്ലിലേക്കാഡാ നോക്കണ്ടേന്നായി അനൂപ്.

  കൗണ്ടറടിച്ച് നോബിയും മണിക്കുട്ടനും

അടി ഉണ്ടാക്കാന്‍ പ്ലാന്‍ ചെയ്തു ചെന്നിട്ടും ഓരോ ഡയലോഗിനും അനൂപ് വളരെ നന്നായിട്ടാണ് മറുപടി കൊടുത്തത്. എന്നാല്‍ സീരിയസ് മൂഡില്‍ പോയിരുന്ന സംഭവത്തെ ഒറ്റ സീന്‍ കൊണ്ട് കോമഡി ആക്കിയ സംഭവമായിരുന്നു നോബി പറഞ്ഞ കാര്യങ്ങള്‍. നോബിയുടെ വെടിതീര്‍ന്നെന്ന് പറയുന്നവരോട് അണ്ണന്‍ തുടങ്ങീട്ടേ ഉള്ളൂ എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. എതിരാളികളായി കാണുന്നവര്‍ക്കിടയില്‍ ഒരുമിച്ചിരുന്ന് രസിച്ച് വര്‍ത്തമാനം പറയുന്ന കാഴ്ച കഴിഞ്ഞ സീസണുകളില്‍ നമ്മള്‍ കണ്ടിട്ടില്ല.

Recommended Video

അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല
 കൗണ്ടറടിച്ച് നോബിയും മണിക്കുട്ടനും

ലാലേട്ടന്മാരെല്ലാം കരുതി ഇരുന്നോ, ഒര്‍ജിനല്‍ ലാലേട്ടന്‍ വന്ന് എല്ലാവരെയും കുടയാന്‍ സാധ്യതയുണ്ട്. അതിനുള്ള വക ചിലര്‍ ഒരുക്കി വെച്ചിട്ടുണ്ടെന്നാണ് മറ്റൊരു കമന്റ്. മറ്റ് ചിലര്‍ മണിക്കുട്ടന്റെ ചിരിയെ കുറിച്ചും സംസാരിക്കുന്ന രീതിയെ കുറിച്ചുമാണ് പറയുന്നത്. എത്രയൊക്കെ ഗെയിം ആണെന്ന് പറഞ്ഞാലും വിഷമിക്കുന്നവരുടെ അടുത്ത് ഓടി എത്താനും അവരെ ആശ്വസിപ്പിക്കാനും മണിക്കുട്ടനെ കഴിഞ്ഞിട്ടേ മറ്റാരും ഉള്ളു. കഴിഞ്ഞ എപ്പിസോഡില്‍ സൂര്യ കരയുന്നത് കണ്ട് ആശ്വസിപ്പിച്ച ഏക വ്യക്തി മണിക്കുട്ടന്‍ ആയിരുന്നുവെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X