നോബിയോട് ഒരു അനുവാദം ചോദിച്ച് മോഹൻലാൽ, സ്വന്തം കംഗാരുവിനൊപ്പം നിന്ന് ഫോട്ടോ എടുക്കണം...
മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് സീസൺ3 മുന്നേറുകയാണ്. സംഭവബഹുലമായിട്ടാണ് ഓരോ ദിവസവും കടുന്നു പോകുന്നത്. ഷോ ആരംഭിച്ചിട്ട് അറുപത്തി രണ്ട് ദിനങ്ങൾ പൂർത്തിയാവുകയാണ്. ഇനി വളരെ കുറച്ച് ദിനങ്ങൾ മാത്രമാണ് 100 എന്ന ദിവസത്തേയ്ക്ക് ഉള്ളത്. ദിവസങ്ങൾ കഴിയുന്തോറും മത്സരവും കടുക്കുകയാണ്. ബുദ്ധിപരമായി കളിക്കുകയാണ് മത്സരാർഥികൾ.
ഗ്ലാമറസ് ലുക്കിൽ നടി മാളവിക മോഹനൻ, ചിത്രം കാണൂ
പ്രേക്ഷകരും മത്സരാർഥികളും ഒരുപോലെ കാത്തിരിക്കുന്ന ദിനമാണ് വാരാന്ത്യം. അവതാരകനായ മോഹൻലാൽ മത്സരാർഥികളെ കാണാൻ എത്തുന്നത് വാരാന്ത്യം എപ്പിസോഡിലാണ്. ആ ദിവസങ്ങളിലാണ് ഹൗസിൽ എവിക്ഷൻ നടക്കുന്നത്. എവിക്ഷനോടൊപ്പം തന്നെ രസകരമായ ടാസ്ക്കുകളും മത്സരാർഥികൾക്ക് വേണ്ടി ഒരുക്കാറുണ്ട്. ഇത്തവണയും അത്തരത്തിലൊരു രസകരമായ ടാസ്ക്ക് മത്സരാർഥികൾക്ക് നൽകിയിരിക്കുകയാണ് മോഹൻലാൽ

നേരത്തെ മത്സരാർഥികൾക്കായി നൽകിയ ഒരു ടാസ്ക്കാണ് വീണ്ടും ബിഗ് ബോസ് ഹൗസിൽ അരങ്ങേറിയത്. മോഹൻലാലിനെ എവിടെ വച്ചുകണ്ടു എന്ന സാങ്കൽപ്പിക കഥപറയുക എന്നതായിരുന്നു ടാസ്ക്ക്. ആദ്യം നോബിയെ ആയിരുന്നു കഥ പറയാനായി മോഹൻലാൽ ക്ഷണിച്ചത്. അന്നത്തെ ടാസ്ക്കിലെ പോലെ രസകരമായ കഥ തന്നെയായിരുന്നു നോബി പറഞ്ഞത്.

നോബിയുടെ കഥ നടക്കുന്നത് ഓസ്ട്രേലിയയിൽ വെച്ചാണ്. കഥ തുടങ്ങുന്നത് ഇങ്ങനെ. മോഹൻലാലിനെ ഞാൻ ആദ്യമായി കാണുന്നത് ഓസ്‍ട്രേലിയയില്‍ വെച്ചായിരുന്നു. അവിടെ ഞാൻ കംഗാരുവിനെ വളര്‍ത്തുന്നുണ്ടായിരുന്നു. അവിടെ ഒരിക്കല്‍ ഒരാള്‍ ടൂറിന് വന്നു. അയാള്‍ എന്നെ സ്വയം പരിചയപ്പെടുത്തി. ഞാൻ മോഹൻലാല്‍ എന്ന് എന്നോട് പറഞ്ഞു. കംഗാരുവിനൊപ്പവും എന്നോടൊപ്പവും ഫോട്ടോ എടുക്കണം എന്ന് മോഹൻലാല്‍ ആവശ്യപ്പെട്ടുവെന്ന് നോബി പറഞ്ഞു. നോബിയുടെ രസകരമായ കഥ പറച്ചിൽ ചിരിച്ച് കൊണ്ടാണ് എല്ലാവരും കേട്ടത് . കഥ നന്നായി ആസ്വദിച്ച മോഹൻലാൽ നോബിയെ തിരിച്ചു കൗണ്ടർ അടിക്കുകയായിരുന്നു.

കഥ പറച്ചിൽ അതിന്റെ അവസാന ഭാഗത്തേയ്ക്ക് എത്തുമ്പോൾ , നോബിയോട് മോഹൻലാൽ മൈക്ക് വയറിന്റെ ഭാഗത്തേയ്ക്ക് ഇടാൻ പറഞ്ഞു. ഒന്നും വിചാരിക്കരുത് എന്ന് പറഞ്ഞു കൊണ്ടാണ് മൈക്ക് വയറിന്റെ ഭാഗത്തേയ്ക്ക് ഇടാൻ പറഞ്ഞത്. അതുപോലെ തന്നെ നോബി ചെയ്യുകയും ചെയ്തു. ഇപ്പോഴാണ്
നോബി കംഗാരുവായത് എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. നോബിയെ കാണാനും അങ്ങനെ തന്നെ ഉണ്ടായിരുന്നു. എല്ലാവരും ഇത് കേട്ട് ചിരിക്കുകയും ചെയ്‍തു. നോബി സങ്കല്‍പത്തില്‍ പറഞ്ഞ കഥ മികച്ചതായിരുന്നുവെന്ന് മോഹൻലാലും അറിയിച്ചു.

നോബി മാത്രമല്ല സായ്, രമ്യ മണിക്കുട്ടൻ, അഡോണി, കിടിലൻ ഫിറോസ് എന്നിങ്ങനെ എല്ലാവരും മോഹൻലാലിനെ കണ്ട സാങ്കൽപ്പിക കഥ പറഞ്ഞിരുന്നു. എല്ലാവരുടേയും കഥകളും മോഹൻലാലിന് ഇഷ്ടമായെന്ന് അറിയിക്കുകയായിരുന്നു. കയ്യടികളോടെയാണ് എല്ലാവരും ഇത് കേട്ടത്. രസകരമായ മറ്റൊരു ഗെയിമും മത്സരാർഥികൾ മോഹൻലാലിന്റെ സാന്നിധ്യത്തിൽ കളിച്ചിരുന്നു.


Click it and Unblock the Notifications