വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍ നോമിനേഷന്‍, എവിക്ഷന്‍ ലിസ്റ്റില്‍ ഇത്തവണ ഇവര്‍

By Midhun Raj

ബിഗ് ബോസ് ഹൗസില്‍ ഇന്നലെ മണിക്കുട്ടന്‍ പോയതിന്‌റെ സങ്കടത്തിലായിരുന്നു മല്‍സരാര്‍ത്ഥികള്‍. വൈകാരിക നിമിഷങ്ങള്‍ക്കൊടുവിലാണ് നോമിനേഷന്റെ സമയം വന്നത്. ചെരുപ്പറിഞ്ഞതിന്‌റെ ശിക്ഷയായി റംസാന്‍ നേരത്തെ തന്നെ നോമിനേഷനില്‍ ഉള്‍പ്പെട്ടിരുന്നു. രണ്ട് ആഴ്ചകളിലാണ് റംസാന്‍ നോമിനേഷനിലുളളത്. റംസാന് പുറമെ ക്യാപ്റ്റനായ രമ്യയെയും ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ബിഗ് ബോസ് അറിയിച്ചു. തുടര്‍ന്ന് റിതുവിനെയാണ് ബിഗ് ബോസ് ആദ്യം വിളിപ്പിച്ചത്. സായി വിഷ്ണു, അഡോണി എന്നിവരുടെ പേരുകളാണ് റിതു പറഞ്ഞത്.

kidilam-dimpal-ramzan

ഫിറോസ് സായിയുടെയും അനൂപിന്‌റെയും പേരും സായി ഫിറോസ്, അഡോണി എന്നിവരുടെ പേരും പറഞ്ഞു. റംസാന്‍- സായ്, അനൂപ്, ഡിംപല്‍-നോബി, സൂര്യ, അഡോണി-സായി, അനൂപ്, നോബി-സായ്, അനൂപ്, സൂര്യ-സായി റിതു, അനൂപ്-ഫിറോസ്-സായി, രമ്യ-ഫിറോസ്, സൂര്യ എന്നിവരുടെ പേരുകളും പറഞ്ഞു. നോമിനേഷന് അവസാനം സായി വിഷ്ണുവിനെയാണ് കൂടുതല്‍ പേര്‍ നോമിനേറ്റ് ചെയ്തത്. സായിക്കൊപ്പം, അഡോണി, സൂര്യ, റംസാന്‍, ഫിറോസ്, അനൂപ് എന്നിവരും എവിക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു.

ഗ്ലാമറസ് ചിത്രങ്ങളുമായി ഹീന പാഞ്ചല്‍. പുത്തന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

കഴിഞ്ഞ ആഴ്ചയിലെ നാട്ടുകൂട്ടം വീക്ക്‌ലി ടാസ്‌ക്കിന്‌റെയും അതിനിടയില്‍ നടന്ന തര്‍ക്കങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്തവണ നോമിനേഷന്‍ പ്രക്രിയ. മണിക്കുട്ടന്‍ പോയതിന് പിന്നാലെ നിലവില്‍ പത്ത് മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസിലുളളത്. ഇനിയുളള ദിവസങ്ങളില്‍ വെല്ലുവിളിയുയര്‍ത്തുന്ന ഗെയിമുകളും ടാസ്‌ക്കുകളുമാകും മല്‍സരാര്‍ത്ഥികള്‍ക്ക് ലഭിക്കുക. വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ഇനി ബിഗ് ബോസ് അവസാനിക്കാന്‍ ഉളളത്. അതേസമയം ഇത്തവണത്തെ വിജയിയെ അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. നിലവില്‍ ശക്തരായ മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസിലുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X