അത് സസ്‌പെന്‍സ് ആയി ഇരിക്കട്ടെ, നോമിനേഷന് പിന്നാലെ ബിഗ് ബോസ് പറഞ്ഞത് കേട്ട് ഞെട്ടി മല്‍സരാര്‍ത്ഥികള്‍
പൊളി ഫിറോസും രമ്യയും തമ്മിലുളള വഴക്കിന് പിന്നാലെ ബിഗ് ബോസില്‍ ഇന്ന് നോമിനേഷന്‍ നടന്നിരുന്നു. ഈ ആഴ്ച വീടിന് പുറത്തേക്ക് പോകേണ്ടത് ആരൊക്കെയാണെന്ന് മല്‍സരാര്‍ത്ഥികള്‍ ഓരോരുത്തരായി കണ്‍ഫെഷന്‍ റൂമില്‍ വെച്ച് പറഞ്ഞു. ക്യാപ്റ്റന്‍ മണിക്കുട്ടനെയും, റീഎന്‍ട്രി നടത്തിയ രമ്യയെയും നോമിനേറ്റ് ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. തുടര്‍ന്ന് കിടിലം ഫിറോസിനെയാണ് നോമിനേഷനായി ബിഗ് ബോസ് ആദ്യം വിളിപ്പിച്ചത്. സജ്‌ന ഫിറോസ്, സായി വിഷ്ണു എന്നിവരുടെ പേരുകളാണ് കിടിലം പറഞ്ഞത്.

പിന്നാലെ എത്തിയ അഡോണി സായി വിഷ്ണുവിന്റെയും ഋതുവിന്‌റെയും പേര് പറഞ്ഞു. അഡോണിയെയും കിടിലം ഫിറോസിനെയുമാണ് സായി നോമിനേറ്റ് ചെയ്തത്. റംസാന്‍ സജ്‌ന ഫിറോസിനെയും സായിയെയും നോമിനേറ്റ് ചെയ്തു. ഋതു മന്ത്ര അഡോണിയുടെയും സന്ധ്യയുടെയും പേരുകളാണ് പറഞ്ഞത്. സൂര്യ ഫിറോസ് സജ്‌ന, അഡോണി തുടങ്ങിയവരുടെ പേരുകളും പറഞ്ഞു. സജ്‌ന ഫിറോസ്, സായി എന്നിവരുടെ പേരുകളാണ് സന്ധ്യ, ഡിംപല്‍, നോബി തുടങ്ങിയവരും പറഞ്ഞത്. സജ്‌ന ഫിറോസ് അഡോണിയെയും സൂര്യയെയും നോമിനേറ്റ് ചെയ്തു.
ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍, പുതിയ ഫോട്ടോസ് കാണാം
അനൂപ് ഋതു, സായി എന്നിവരെയും മണിക്കുട്ടന്‍ സന്ധ്യ, ഫിറോസ് സജ്‌ന തുടങ്ങിയവരുടെ പേരുകളുമാണ് പറഞ്ഞത്. അതേസമയം ആര്‍ക്കാണ് കൂടുതല്‍ നോമിനേഷന്‍ കിട്ടിയതതെന്നും എവിക്ഷനില്‍ വന്നതെന്നുമുളള കാര്യം ബിഗ് ബോസ് ഇത്തവണ പറഞ്ഞില്ല. ഇന്ന് നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ അല്ലെങ്കില്‍ വേണ്ട അതൊരു സസ്‌പെന്‍സ് ആയി ഇരിക്കട്ടെയെന്നാണ് ബിഗ് ബോസ് പറഞ്ഞത്. മല്‍സരാര്‍ത്ഥികളില്‍ പലരും ബിഗ് ബോസിന്‌റെ പ്രഖ്യാപനം ചിരിയോടെയും അല്‍പം ഞെട്ടലോടെയുമാണ് കേട്ടത്. ഇത് ആദ്യമായാണ് നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ ആരെല്ലാമാണെന്ന് ബിഗ് ബോസ് പറയാതിരിക്കുന്നത്.


Click it and Unblock the Notifications