വ്യക്തി ജീവിതത്തിലേക്ക് കടന്ന് ആക്രമിക്കരുത്, ഗെയിം മാത്രം, ഫിറോസിന് പിന്തുണയുമായി ആരാധകർ
ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയാണ് കിടിലൻ ഫിറോസ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് താരത്തെ കുറിച്ചാണ്. കഴിഞ്ഞ ദിവസത്തെ വിചാരണ എന്ന ടാസ്ക്കിന് ശേഷമായിരുന്നു ഫിറോസ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. താരത്തെ പിന്തുണക്കുന്നത് പോലെ തന്നെ വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. എന്നാൽ വിമർശനങ്ങൾ അതിര് കടക്കരുതെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്.

ഫിറോസിന്റെ മത്സരത്തെ നിങ്ങൾ വിമർശിച്ചോളൂ. കളിയാക്കിക്കോളൂ. ട്രോളുകൾ ചെയ്യൂ .. അതിനെ എല്ലാം സ്വാഗതം ചെയ്യുന്നു. പക്ഷെ പുറത്ത് നടക്കുന്ന കാര്യങ്ങൾ ഗ്രൂപ്പിൽ ചർച്ചയ്ക്ക് കൊണ്ട് വരരുതെന്നാണ് പറയുന്നത്. കൂടാതെ പുള്ളിയുടെ വ്യക്തിജീവിതത്തിലേക്ക് ആരും കടന്ന് ആക്രമിക്കരുതെന്നും പറയുന്നുണ്ട്. ബിഗ് ബോസിന്റ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ... ഇന്നലെ ഒരു മത്സരാർഥിയുടെ കുടുംബാഗം ഒരു pre-planned വീഡിയോയുമായി വന്ന ശേഷം കിടിലം ഫിറോസ്നെ പറ്റി പലരും പല സ്ഥലങ്ങളിലും പലതും പറയുന്നത് കണ്ടിട്ടും ഒരുവാക്ക് പോലും മിണ്ടാതിരിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബത്തെയും വ്യക്തി ജീവിതത്തെയും ഓർത്തിട്ട് മാത്രമാണ്. അല്ലാതെ ഇതിനൊക്കെ മറുപടി തരാൻ അറിയാഞ്ഞിട്ടല്ല. അദ്ദേഹത്തിന്റെ Game നെ നിങ്ങൾ വിമർശിച്ചോളൂ. കളിയാക്കിക്കോളൂ. ട്രോളുകൾ ചെയ്യൂ . അതിനെ എല്ലാം സ്വാഗതം ചെയ്യുന്നു. പക്ഷെ പുറത്ത് നടക്കുന്ന കാര്യങ്ങൾ എന്തിനാണ് ഈ ഗ്രൂപ്പിൽ ചർച്ചയ്ക്ക് കൊണ്ട് വരുന്നത്. നമുക്ക് ചർച്ച ചെയ്യാൻ ഗെയിമിലെ വിഷയങ്ങൾ ഇല്ലേ. ആ കുടുംബങ്ങൾക്ക് പരാതി ഉണ്ടേൽ അവർ തമ്മിൽ ആ പ്രശ്നം പരിഹരിക്കും. പുള്ളിയുടെ വ്യക്തിജീവിതത്തിലേക്ക് ആരും കടന്ന് ആക്രമിക്കരുത്.. ഇനിയും അദ്ദേഹത്തെ പറ്റി മോശമായ പോസ്റ്റുമായി വരുന്നവർ ആരായാലും കായികമായി തന്നെ നേരിടും.
ഗെയിം കളിച്ച് വിന്നര് ആവുക. അല്ലാതെ ഇതുപോലുള്ള തൊട്ടി വേലകളുമായി ഈ വഴിക്ക് വരരുത്. അഡ്മിനോട് : പുറത്ത് നടക്കുന്ന കാര്യങ്ങളുമായി വരുന്ന ഊള പോസ്റ്റുകൾക്ക് അപ്രൂവ് കൊടുക്കരുത്. കളിയുമായി ബന്ധമുള്ളത് മാത്രം പോരെ ഇവിടെ. പ്രമുഖ ആർമിയോട് : വെറുതെ എഫ്ബി യിലും ഇൻസ്റ്റാഗ്രാമിലുംയൂട്യൂബിലും ഓടിനടന്ന് ഞങ്ങളെ ചൊറിയരുത്. ഞങ്ങൾ ഈ ക്ഷമ എപ്പോളും കാണിച്ചെന്ന് വരില്ല-ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു


Click it and Unblock the Notifications