twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫിറോസും ഭാര്യ സജ്‌നയും ഇപ്പോള്‍ കളിക്കുന്ന കളി വെറും ചീപ്പ് ഷോയാണ്;രമ്യ പണിക്കര്‍ക്ക് പിന്തുണയുമായി ഒമര്‍ ലുലു

    |

    പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിലും വലിയ സംഭവബഹുലമായ നിമിഷങ്ങളാണ് ബിഗ് ബോസില്‍ നടക്കുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന രമ്യ പണിക്കരെ അധികം വൈകാതെ പുറത്താക്കി. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ രമ്യ വീടിനുള്ളിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. ഇതോടെ മത്സരാര്‍ഥികള്‍ പോലും വിചാരിക്കാത്ത തരത്തില്‍ ശക്തമായ പ്രകടനമാണ് രമ്യ കാഴ്ച വെക്കുന്നതും.

    പുതിയ എപ്പിസോഡുകളില്‍ പൊളി ഫിറോസുമായി നടത്തിയ വാക്കേറ്റവും തന്നെ വ്യക്തിഹത്യ ചെയ്യുന്നവരെ വെല്ലുവിളിക്കുകയുമൊക്കെ രമ്യ ചെയ്തിരുന്നു. ഇപ്പോഴിതാ രമ്യയ്ക്ക് പിന്തുണയുമായി സംവിധായകന്‍ ഒമര്‍ ലുലുവും രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഒമര്‍ രമ്യയെ കുറിച്ചും ബിഗ് ബോസിനെ കുറിച്ചുമൊക്കെ വാചാലനായത്.

      രമ്യയ്ക്ക് പിന്തുണയുമായി ഒമര്‍ ലുലു

    രമ്യ പണിക്കര്‍ക്ക് കട്ട സപ്പോര്‍ട്ട്. അത്യാവശ്യം നല്ല രീതിയില്‍ തന്നെ തന്റെ ടാസ്‌കുകള്‍ ചെയ്യുന്ന ഒരു മത്സരാര്‍ത്ഥിയാണ് രമ്യ പണിക്കര്‍. അങ്ങനെയുള്ള ഒരാളെ കരുവാക്കി പൊളി ഫിറോസും ഭാര്യ സജ്‌നയും ഇപ്പോ കളിക്കുന്ന കളി വെറും ചീപ്പ് ഷോ തന്നെയാണ്. ബിഗ് ബോസില്‍ മുന്നോട്ട് ഉള്ള യാത്രക്ക് പരസ്പരം ഉള്ള അറ്റാക്കിങ് എല്ലാം സ്വാഭാവികം ആണ്. പക്ഷെ അഭിനയിച്ച സിനിമയിലെ ഒരു കഥാപാത്രം വച്ചു ഒരാളെ പേഴ്‌സണാലിറ്റി ജഡ്ജ് ചെയ്യുന്ന രീതിയില്‍ ഉള്ള ആരോപണങ്ങളും റുമേഴ്‌സും പറഞ്ഞുണ്ടാക്കുന്ന ഫിറോസ് ചെയ്യുന്നത് ശരിക്കും അപമാനം തന്നെയാണ്.

     രമ്യയ്ക്ക് പിന്തുണയുമായി ഒമര്‍ ലുലു

    കളി ജയിക്കാന്‍ വേണ്ടി ഇങ്ങനെ ചെയ്യുന്ന ഫിറോസിനെ സപ്പോര്‍ട്ട് ചെയ്ത് സോഷ്യല്‍ മീഡിയ കമന്റ് ബോക്‌സുകളിലും മറ്റുമായി കൂട്ടം ചേര്‍ന്നുള്ള വെട്ടു കിളി ആക്രമണം നടത്തുന്ന സോ കാള്‍ഡ് ഫാന്‍സ് നടത്തുന്നത് തീര്‍ത്തും ടോക്‌സിക് ആയ പ്രവര്‍ത്തനവും. ഒരാളെ കുറിച്ചു ആരോപണങ്ങള്‍ ഉന്നയിക്കുമ്പോ അതെന്താണ് എന്ന് വ്യക്തമായി പറയാനുള്ള ഉറപ്പ് എങ്കിലും ഫിറോസ് കാണിക്കണമായിരുന്നു.

     രമ്യയ്ക്ക് പിന്തുണയുമായി ഒമര്‍ ലുലു

    നമ്മള്‍ കണ്ടതാണ് പലതവണയായി രമ്യ ഫിറോസിനോട് എന്താണ് ആ ആരോപണം എന്ന് തുറന്ന് പറയാന്‍ പറയുന്നത്. എന്നിട്ടും ഒഴിഞ്ഞു മാറി നടക്കുന്ന ഫിറോസ് വെറും നാലാം കിട സ്ട്രാറ്റജി ആണ് കാഴ്ചവച്ചത് എന്നത് വ്യക്തം. ഫിറോസ് രമ്യക്ക് എതിരെ യൂസ് ചെയ്ത സിനിമ ഞാന്‍ സംവിധാനം ചെയ്ത ചങ്കസ് ആണ് എന്നത് കൊണ്ട് തന്നെ ഈ ആരോപണം എന്നെയും ബാധിക്കുന്ന ഒന്നാണ്.

     രമ്യയ്ക്ക് പിന്തുണയുമായി ഒമര്‍ ലുലു

    രമ്യക്ക് എന്റെയും എന്റെ ടീമിന്റെയും പൂര്‍ണ പിന്തുണ എന്നും ഉണ്ടായിരിക്കും. ഇനിയും എന്റെ ഭാവി സിനിമകളില്‍ രമ്യ നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നതും ആയിരിക്കും. ഫിറോസിനെ പോലുള്ളവരുടെ ഇങ്ങനെയുള്ള പേഴ്‌സണല്‍ അറ്റാക്കുകള്‍ തീര്‍ത്തും അപലപനീയം ആണ്. രമ്യയെ അവിടെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ഫിറോസിനെതിരെ പ്രേക്ഷകരും പ്രതികരിക്കണം. ബിഗ് ബോസ് ഒരു റിയാലിറ്റി ഷോ ആണെന്ന ബോധം നമുക്കും ഉണ്ടാകണം. എന്നും ഒമര്‍ ലുലു പറയുന്നു.

    English summary
    Bigg Boss Malayalam Season 3: Omar lulu's Social Media Post About Remya Panicker
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X