മണിക്കുട്ടന് സര്‍പ്രൈസ് നല്‍കി ബിഗ് ബോസ്, വീഡിയോ കോളിലൂടെ എത്തി മാതാപിതാക്കള്‍
ബിഗ് ബോസ് മൂന്നാം സീസണിന്‌റെ അറുപതി മൂന്നാം എപ്പിസോഡ് തുടങ്ങിയത് മണിക്കുട്ടന് ഒരു സര്‍പ്രൈസ് നല്‍കികൊണ്ടാണ്. ഷോയില്‍ ഇത്തവണ മികച്ച ഗെയിം കളിച്ച് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും മണിക്കുട്ടന്‌റെ പേരും പ്രവചിച്ചിരുന്നു. ബിഗ് ബോസിലെ സൈലന്റ് പ്ലെയറെന്നാണ് പൊതുവേ പ്രേക്ഷകരും സഹമല്‍സരാര്‍ത്ഥികളുമെല്ലാം മണിക്കുട്ടനെ വിശേഷിപ്പിക്കാറുളളത്. അതേസമയം ഇന്ന് മാതാപിതാക്കളുടെ വീഡിയോ കോളായിരുന്നു മണിക്കുട്ടന് ബിഗ് ബോസ് നല്‍കിയ സര്‍പ്രൈസ്.

ഹാളില്‍ എല്ലാവര്‍ക്കും ഒപ്പം ഇരിക്കുന്ന സമയത്താണ് ഹൗസിനുളളിലെ എല്‍ഇഡി ടിവിയില്‍ മണിക്കുട്ടന്‌റെ അച്ഛനും അമ്മയും വീഡിയോ കോളില്‍ വന്നത്. മകന്‌റെ സുഖവിവരവും കാലിലെ പരിക്കിനെ കുറിച്ചുമെല്ലാം അവര്‍ ചോദിച്ചു. തുടര്‍ന്ന് വീട്ടിലെ വിശേഷങ്ങള്‍ മണിക്കുട്ടന്‍ തിരിച്ചും അന്വേഷിച്ചു. ക്ഷീണിച്ചുപോയല്ലോ മോന്‍ എന്ന് അമ്മ പറഞ്ഞപ്പോള്‍ അത് മുടി വളര്‍ന്നത് കൊണ്ട് ക്ഷീണം തോന്നുന്നതാണെന്ന് മണിക്കുട്ടന്‍ പറഞ്ഞു. ആഹാരമൊക്കെ ഇവിടെ നന്നായി കഴിക്കുന്നുണ്ട്. തുടര്‍ന്ന് ബിഗ് ബോസ് സുഹൃത്തുക്കളെയെല്ലാം അച്ഛനും അമ്മയ്ക്കും മണിക്കുട്ടന്‍ പരിചയപ്പെടുത്തി.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് മണിക്കുട്ടന്‌റെ അച്ഛനും അമ്മയും വീഡിയോ കോള്‍ അവസാനിപ്പിച്ചത്. ബിഗ് ബോസില്‍ രണ്ടുതവണ നീതിമാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു മണിക്കുട്ടന്‍. തുടര്‍ന്നാണ് ആ നേട്ടത്തിന് നടന് ബിഗ് ബോസ് സര്‍പ്രൈസ് നല്‍കിയത്. മാതാപിതാക്കളുടെ വീഡിയോ കോളിന് ബിഗ് ബോസിനോട് മണിക്കുട്ടന്‍ നന്ദി പറഞ്ഞു. കൂടാതെ തന്നെ രണ്ടുതവണ നീതിമാനായി തിരഞ്ഞെടുത്തതിന് സഹമല്‍സരാര്‍ത്ഥികളോടും മണിക്കുട്ടന്‍ നന്ദി അറിയിച്ചു. ബിഗ് ബോസ് നല്‍കാറുളള ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം മികച്ച പ്രകടനമാണ് മണിക്കുട്ടന്‍ കാഴ്ചവെക്കാറുളളത്. രണ്ട് തവണയാണ് ഹൗസില്‍ ക്യാപ്റ്റനായി മണിക്കുട്ടന്‍ തിരഞ്ഞെടുക്കപ്പെട്ടത്.


Click it and Unblock the Notifications