ബിഗ് ബോസ് ഹൗസ് തുറക്കാൻ ഇനി മണിക്കൂറുകൾ മാത്രം, ഇവരാകും സീസൺ 3 ലെ മത്സരാർഥികൾ...
ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ വൻ വിജയം നേടിയ ഷോ പിന്നീട് വിവിധ ഭാഷകളിൽ ആരംഭിക്കുകയായിരുന്നു. സൂപ്പർ താരങ്ങൾ അവതാരകരായി എത്തുന്ന ഷോ വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. മലയാളത്തിലാണ് ഏറ്റവും ഒടുവിൽ ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിക്കുന്നത്. മോഹൻലാൽ ആണ് ഷോയുടെ അവതാരകനായി എത്തുന്നത് .
അമല പോളിന്റെ ലേറ്റസ്റ്റ് ചിത്രം വൈറലാകുന്നു
കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ബിഗ് ബോസ് സീസൺ 3 ആരംഭിക്കുകയാണ്. ഫെബ്രുവരി 14 ന് ആണ് ഷോ ആരംഭിക്കുന്നത്. ആദ്യത്തെ രണ്ട് സീസണുകളെ പോലെ മോഹൻലാൽ തന്നെയാണ് ഇക്കുറിയും അവതാരകനായി എത്തുന്നത്. ഷോയുടെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബിഗ് ബേസ് സീസൺ 3 ആരംഭിക്കാൻ ഇനി ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മത്സരാർഥികളെ കുറിച്ചുള്ള ചർച്ചയാണ്. സീസൺ 3യെ കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞത് മുതൽ താരങ്ങളുടെ പേരുകൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ഷോ ആരംഭിച്ചാൽ മാത്രമേ മാത്സരാർഥികളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുകയുളളൂ. രഹസ്യ സ്വഭാവം പിന്തുടരുന്ന ഷോയാണ് ബിഗ് ബോസ്. ഹൗസിൽ പ്രവേശിക്കുമ്പോൾ മാത്രമാണ് മത്സരാർഥികളെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുകയുള്ളൂ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ പേരുകളാണ് സാധ്യത ലിസ്റ്റിൽ പ്രചരിക്കുന്നത്.നടി സുബി സുരേഷ്, ഗായിക ആര്യ ദയാൽ, ബോബി ചെമ്മണ്ണൂർ,ട്രാൻസ് ജെൻഡർ ദീപ്തി കല്യാണി, ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഡാൻസർ റംസാൻ മുഹമ്മദ്, ധന്യ രാജേഷ്, നോബി മാർക്കോസ്, ആർജെ ഫിറോസ്,ഗായത്രി അരുൺ, അഹാന കൃഷ്ണ തുടങ്ങിയവരുടെ പേരുകൾ പ്രചരിക്കുന്നുണ്ട്. ഷോയ്ക്ക് വേണ്ടി മത്സരാർഥികൾ ചെന്നൈയിൽ എത്തിയിട്ടുണ്ട്. ഇവരുടെ ക്വാറന്റൈൻ പൂർത്തിയായിട്ടുണ്ട്. കൊവിഡ് ടെസ്റ്റിന് ശേഷമാണ് താരങ്ങൾ ബിഗ് ബോസിൽ എത്തുന്നത്.

ഇപ്പോൾ ബിഗ് ബോസ് ഷോയെ കുറിച്ച് ചില നിർണ്ണായക വിവരങ്ങളാണ് പുറത്തു വരുന്നത്. ആക്ടിവിസ്റ്റ് രഹന ഫാത്തിമ, നടി അഹാന കൃഷ്ണ, ഗായത്രി അരുൺ തുടങ്ങിയവർ ഷോയിൽ പങ്കെടുക്കുന്നില്ലെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. അഹാന ഇത് നേരിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഷോ ആരംഭിച്ചാൽ മാത്രമേ കൃത്യമായ ഉത്തരംലഭിക്കുകയുള്ളൂ. മത്സരാർഥികളെ കുറിച്ചറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Recommended Video

ചെന്നൈയിലാണ് ബിഗ് ബോസ് സീസൺ 3 യുടെ സെറ്റ്. കൊവിഡ് പ്രതിന്ധിയെ തുടർന്ന് സീസൺ 2 പകുതിയിൽനിർത്തി വയ്ക്കുകയായിരുന്നു.75ാം ദിവസമായിരുന്നു ഷോ അവസാനിപ്പിച്ചത്. തുടർന്ന് മത്സരാർഥികളെ തിരികെ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഷോ വീണ്ടും ആരംഭിക്കുന്നത്. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാണ് സീസൺ 3 ആരംഭിക്കാൻ പോകുന്നത്. ഫെബ്രുവരി 14ാം തീയതിയാണ് ഷോയുടെ ഗ്രാൻഡ് ഓപ്പണിങ്ങ്.


Click it and Unblock the Notifications











