പേളി മാണിയുടെ ബിഗ് ബോസ് പോളില്‍ ഒന്നാമത് ഈ താരം, ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

ബിഗ് ബോസ് സീസണ്‍ 3 ഫൈനലിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഏട്ട് മല്‍സരാര്‍ത്ഥികളാണ് ഇത്തവണ ഷോയുടെ ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇഷ്ടമല്‍സരാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാനുളള അവസരം പ്രേക്ഷകര്‍ക്ക് വീണ്ടും ബിഗ് ബോസ് ടീം നല്‍കിയിരുന്നു. മേയ് 24 മുതല്‍ 29 വരെയാണ് ബിഗ് ബോസ് വോട്ടിങ് നടന്നത്. വോട്ടിങ് അവസാനിച്ചതോടെ തങ്ങളുടെ ഇഷ്ടമല്‍സരാര്‍ത്ഥി തന്നെ വിജയി ആകുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. ഫൈനലില്‍ എത്തിയ മിക്കവര്‍ക്കും വിജയ സാധ്യതകളുണ്ടെന്നാണ് അറിയുന്നത്.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി‍ നടി റാഷി ഖന്ന, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

മണിക്കുട്ടന്‍, സായി വിഷ്ണു, കിടിലം ഫിറോസ്, ഡിംപല്‍ ഭാല്‍, റംസാന്‍, ഋതു മന്ത്ര, അനൂപ്, നോബി തുടങ്ങിയവരാണ് ഫൈനലില്‍ എത്തിയത്. ഇവരില്‍ നിന്നും ആര് ബിഗ് ബോസ് കിരീടം നേടുമെന്ന് അറിയാന്‍ ഉറ്റുനോക്കുകയാണ് മലയാളികള്‍. ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും പ്രവചനങ്ങളുമെല്ലാം നടന്നിരുന്നു.

മല്‍സരാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി

മല്‍സരാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം നിലവില്‍ സജീവമാണ്. അതേസമയം ബിഗ് ബോസ് ആദ്യ സീസണിലെ മല്‍സരാര്‍ത്ഥിയായിരുന്ന പേളി മാണി ബിബി സീസണ്‍ 3യെ കുറിച്ചുളള വോട്ടിങ് സര്‍വ്വേ നടത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ നിങ്ങളുടെ ഇഷ്ട മല്‍സരാര്‍ത്ഥി ആരാണെന്ന ചോദ്യവുമായാണ് പേളി മാണി എത്തിയത്.

പേളി നടത്തിയ പോളില്‍ മണിക്കുട്ടനാണ് ഒന്നാം

പേളി നടത്തിയ പോളില്‍ മണിക്കുട്ടനാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. സായി വിഷ്ണു രണ്ടാമതും ഡിംപല്‍ മൂന്നാം സ്ഥാനത്തും എത്തിയിരിക്കുന്നു. ഋതു മന്ത്ര, അനൂപ്, റംസാന്‍ നോബി തുടങ്ങിയവര്‍ മറ്റു സ്ഥാനങ്ങളിലും എത്തിയിരിക്കുന്നു. ഇതിന് താഴെ കമന്റുകളുമായി ബിഗ് ബോസ് ആരാധകര്‍ ഒന്നടങ്കം എത്തിയിരുന്നു. ഇത് സത്യമായാല്‍ മതിയായിരുന്നു, മണിക്കുട്ടന്‍ വിജയി ആകും എന്നിങ്ങനെയുളള കമന്റുകളാണ് പേളി നടത്തിയ ബിഗ് ബോസ് പോളിന് താഴെ വന്നിരിക്കുന്നത്.

അതേസമയം ബിഗ് ബോസ് അവസാനിച്ച ശേഷം

അതേസമയം ബിഗ് ബോസ് അവസാനിച്ച ശേഷം മല്‍സരാര്‍ത്ഥികളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ലൈവ് വീഡിയോകളിലൂടെ അടുത്തിടെ എല്ലാവരും പ്രേക്ഷകരുമായി സംസാരിച്ചിരുന്നു. മിക്കവരും തങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് എത്തിയത്. പറയുന്ന കാര്യങ്ങളില്‍ നിയന്ത്രണങ്ങളുളളതിനാല്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമാണ് എല്ലാവരും സംസാരിച്ചത്.

Recommended Video

Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?
അതേസമയം 95ാമത്ത ദിവസമായിരുന്നു സീസണ്‍

അതേസമയം 95ാമത്ത ദിവസമായിരുന്നു സീസണ്‍ 3 അപ്രതീക്ഷിതമായി നിര്‍ത്തിവെക്കേണ്ടി വന്നത്. തുടര്‍ന്ന് എല്ലാവരും നാട്ടില്‍ തിരിച്ചെത്തിയിരുന്നു. കൊച്ചിയിലോ തിരുവനന്തപുരത്തോ ആണ് ബിഗ് ബോസ് 3 ഫൈനല്‍ നടക്കാനുളള സാധ്യതകള്‍ എന്നാണറിയുന്നത്. ബിഗ് ബോസ് ആദ്യ സീസണിലെ റണ്ണറപ്പായിരുന്നു പേളി മാണി. സാബുമോന്‍ ബിഗ് ബോസ് കിരീടം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്താണ് പേളി എത്തിയത്. ബിഗ് ബോസില്‍ എത്തിയ ശേഷമുളള പേളിയുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പേളിയുടെയും ശ്രീനിഷിന്‌റെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തിയത്. ബിഗ് ബോസിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാണ് പേളി മാണി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X