ഡിംപല്‍ അത് സ്ട്രാറ്റര്‍ജിയായി ബിഗ് ബോസില്‍ ഉപയോഗിക്കുന്നു, വെളിപ്പെടുത്തി മിഷേല്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ഡിംപല്‍ ഭാല്‍. തന്‌റെ നിലപാടുകളിലൂടെയും തുറന്നുപറച്ചിലുകളിലൂടെയുമാണ് ഡിംപല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ഏന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും തന്റെ കൃത്യമായ അഭിപ്രായങ്ങള്‍ ഡിംപല്‍ അറിയിക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഡിംപലിന്റെ സ്വഭാവം മറ്റ് മല്‍സരാര്‍ത്ഥികള്‍ക്ക്‌ ഇഷ്ടപ്പെടാറില്ല. ഈ സമയത്ത് ഡിംപലിനെതിരെ ആരോപണങ്ങളുമായി മിക്കവരും എത്താറുണ്ട്. അതേസമയം ബിഗ് ബോസില്‍ ഡിംപലിനെതിരെ രംഗത്തുവന്ന മല്‍സരാര്‍ത്ഥിയായിരുന്നു മിഷേല്‍.

ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

കഴിഞ്ഞ ദിവസമാണ് എവിക്ഷനിലൂടെ മിഷേല്‍ പുറത്തായത്. പുറത്തെ കാര്യങ്ങള്‍ ബിഗ് ബോസില്‍ പറയരുതെന്ന മോഹന്‍ലാലിന്‌റെ മുന്നറയിപ്പ് ലംഘിച്ചായിരുന്നു അന്ന് മിഷേല്‍ ഡിംപലിന്‌റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെ കുറിച്ച് പറഞ്ഞത്. ഇത് കാരണം മിഷേല്‍ നോമിനേഷനില്‍ പെടുകയും കഴിഞ്ഞ ദിവസം പുറത്താവുകയുമാണ് ഉണ്ടായത്.

അതേസമയം ഷോയില്‍ നിന്ന്

അതേസമയം ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഡിംപല്‍ എന്ന ഗെയിമറെയും വ്യക്തിയെയും കുറിച്ച് മിഷേല്‍ മനസുതുറന്നിരുന്നു. ഡിംപല്‍ ഭാല്‍ എന്ന ഗെയിമറെ പറയുകയാണെങ്കില്‍ പലയിടത്തും എനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് മിഷേല്‍ പറയുന്നു. കാരണം ആദ്യത്തെ കാര്യം പുളളിക്കാരിയുടെ ആരോഗ്യസ്ഥിതി തന്നെയാണ്.

അത് എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ട്

അത് എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ട് പലപ്പോഴും സ്ട്രാറ്റര്‍ജി ആയിട്ട് ഉപയോഗിക്കുന്നത്. ഞാന്‍ തന്നെ നേരിട്ടുകണ്ടിട്ടുണ്ട്. ഒരാള്‍ ഒരു സംഭാഷണം ഉണ്ടാകുമ്പോള്‍ അല്ലെങ്കില്‍ ഒരു ഫൈറ്റ് ആവുമ്പോള്‍ പുളളിക്കാരി അവിടെനിന്നും ഓടിപ്പോയി ബാത്ത്‌റൂമില്‍ പോയി പറയുന്നത് എനിക്ക് വയ്യ, എനിക്ക് വയ്യ എന്നാണ്.

പിന്നെ അതു കഴിഞ്ഞ്

പിന്നെ അതു കഴിഞ്ഞ് അഞ്ച് മിനിറ്റ് കഴിയുമ്പോള്‍ ഡാന്‍സ് കളിക്കുന്നത് കാണാം. അപ്പോ അതൊരു സ്ട്രാറ്റര്‍ജി ആയിട്ട് ഉപയോഗിക്കുന്നതെന്നാണ് എനിക്ക് വ്യക്തിപരമായി തോന്നിയത്. ഞാന്‍ കണ്ടിട്ടുളള ഒരു കാര്യം കൂടിയാണ്. പിന്നെ അവിടെ ചെന്നിട്ട് ഇങ്ങനെ പറയുവാ. പിറ്റദിവസം മാറ്റിപറയുക, ഒരാളെ കുറിച്ച് മോശമായി സംസാരിച്ചിട്ട് പിറ്റേദിവസം നിങ്ങള് അടിപൊളി അങ്ങനെ ഒരു സംഭവമായിട്ട് പറയുക.

എനിയ്ക്ക് അങ്ങനെയാണ്

എനിയ്ക്ക് അങ്ങനെയാണ് തോന്നിയത്. അതിന്റെയകത്ത് ഞാന്‍ കണ്ടിട്ടുളള കാര്യങ്ങള്‍ വെച്ച്. മിഷേല്‍ എഷ്യാനെറ്റ് പുറത്തുവിട്ട പുതിയ വീഡിയോയില്‍ പറഞ്ഞു. അതേസമയം ബിഗ് ബോസിലെ ശക്തയായ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഡിംപല്‍. മിഷേല്‍ മുന്‍പ് നടത്തിയ ആരോപണങ്ങളോട് വികാരഭരിതയായാണ് അന്ന് ഡിംപല്‍ പ്രതികരിച്ചത്. ഇമോഷന്‍ വെച്ച് കളിക്കരുതെന്നും ജൂലിയറ്റ് എന്റെ മോളാണെന്നും ഡിംപല്‍ അന്ന് പറഞ്ഞു. നിനക്ക് അവളെ കുറിച്ച് പറയാന്‍ യോഗ്യതയില്ലെന്നും ഇത് എനിക്ക് നിങ്ങളുമായി സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും അന്ന് മിഷേലിനോട് ഡിംപല്‍ തുറന്നുപറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X