ബിഗ് ബോസില്‍ വാഴുന്നവര്‍ ആരായിരിക്കും? മേധാവിത്വം ഭാഗ്യലക്ഷ്മിയ്‌ക്കൊപ്പം, ഇനി വീഴാൻ പോകുന്നവര്‍ ഇവരാണ്

ഇതുവരെ കണ്ടതൊന്നുമല്ലെന്ന് തെളിയിച്ച് ബിഗ് ബോസ് മത്സരാര്‍ഥികള്‍ ഗെയിം തന്ത്രങ്ങള്‍ മെനയുകയാണ്. പുതിയതായി വന്നവരും ആദ്യം മുതല്‍ വീട്ടിലുണ്ടായിരുന്നവരും തമ്മില്‍ വലിയ വഴക്കുകള്‍ നടന്നിരുന്നു. ചിലര്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടി നടത്തിയ ശ്രമങ്ങള്‍ വലിയ കുഴപ്പമായി മാറുകയായിരുന്നു. മറ്റ് ചിലര്‍ക്ക് പ്രതീക്ഷിച്ചിരുന്നതിലും മുകളിലേക്ക് ഉയരാനും സാധിച്ചു.

ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

ഇനിയുള്ള ദിവസങ്ങളില്‍ ബിഗ് ബോസില്‍ വാഴാന്‍ പോകുന്നവരും വീഴാന്‍ പോകുന്നവരും ആരൊക്കെയാണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ബിഗ് ബോസ് ആരാധകന്‍. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ബിഗ് ബോസ് വീട്ടിലെ പവര്‍ സ്‌ട്രെച്ചര്‍ എന്താണെന്ന് അബ്രാഹം ജോണ്‍ വ്യക്തമാക്കിയിരിക്കുന്നത്.

 ബിഗ് ബോസില്‍ വാഴുന്നവര്‍ ആരാണ്?

എല്ലാ ബിഗ്‌ബോസുകളിലും ഉള്ള പ്രത്യേകതയാണ് അവിടെ ഉടലെടുക്കുന്ന അധികാരക്രമങ്ങള്‍. ഈഅധികാരക്രമങ്ങളും ഹൗസില്‍ നല്ല ഒരു പൊസിഷനു വേണ്ടി ഉള്ള പോരാട്ടവും കണ്ടസ്റ്റന്‍സിന്റെ കഴിവിനെ പലപ്പോഴും ചൂണ്ടിക്കാണിക്കാറുണ്ട്. നിലവില്‍ ബിഗ് ബോസ് ഹൗസിലെ മേധാവി ഭാഗ്യലക്ഷ്മി ആണ് എന്ന് നിസ്സംശയം പറയാം. അവര്‍ പറയുന്ന അഭിപ്രായങ്ങള്‍ക്ക് ഹൗസില്‍ നല്ല വിലയാണ്. ഒരാഴ്ച മുന്‍പ് ഭാഗ്യലക്ഷ്മി, ഡിംപള്‍, കിടിലം ഫിറോസ് എന്നിവര്‍ ഷെയര്‍ ചെയ്തിരുന്ന ഈ മേധാവിത്വം ഇന്ന് ഭാഗ്യലക്ഷ്മി ഒറ്റയ്ക്ക് കൈപ്പിടിയിലാക്കിരിക്കുന്നു.

ബിഗ് ബോസില്‍ വാഴുന്നവര്‍ ആരാണ്?

ഇതിന്റെ ഭാഗമായി ഡിംപളും കിടിലവും തഴയപ്പെട്ട് ഹൗസില്‍ ഒരു പൊസിഷനില്ലാത്ത രീതിയില്‍ എത്തിയിട്ടുണ്ട്. മേധാവികള്‍ക്ക് ചുറ്റും നിരക്കാറുള്ള ശിങ്കിടികളുണ്ട്. അത്തരം റോള്‍ ആണ് മണിക്കുട്ടന്‍, മജിസിയ, അനൂപ്, സൂര്യ എന്നിവര്‍ ഇന്ന് വഹിക്കുന്നത്. ഋതു, അഡോണി, സായി തുടങ്ങിയവര്‍ ഈ ഗ്രൂപ്പില്‍ നില്‍ക്കാതെ സ്വന്തമായി മറ്റൊരു ഗ്രൂപ്പില്‍ കളിയ്ക്കുന്നു. ഭാവി -

വീഴുന്നവരാരാകും?

മേധാവികള്‍ ഇനി ശരി പറഞ്ഞാലും വെറുതെ കിട്ടുന്ന കൈയ്യടികൊണ്ട് അതില്‍ ഒരു 'അര്‍ഹിക്കാത്ത അംഗീകാരം ' അനുഭവപ്പെടും. ഇത് ചില പ്രേക്ഷകരിലെങ്കിലും ഇവരെ ഒരു വില്ലന്‍ ഇമേജില്‍ കാണാന്‍ പ്രേരിപ്പിക്കും. അതുകൊണ്ട് ഭാഗ്യലക്ഷ്മിയെ സംബന്ധിച്ച് ഇത് ഒരു തീക്കളി ആണ്. ഫാന്‍സിനെ സൃഷ്ടിക്കാമെങ്കിലും ഹൗസില്‍ ഒരു തെറ്റുണ്ടായാല്‍ ആക്രമിക്കാന്‍ കുറെ പേര്‍ ഉണ്ടാകും. സീസണ്‍ 1 ല്‍ രഞ്ജിനി, ശ്വേത എന്നിവരുടെ മേധാവിത്വം വീണതു ഓര്‍മിക്കാം. ഈ പവര്‍ സ്‌ട്രെക്ച്ചര്‍ കൊണ്ട് ഭാഗ്യത്തെക്കാള്‍ മോശം അവസ്ഥ ഉണ്ടാവുക അനൂപ്, മജിസിയ എന്നിവര്‍ക്കാണ്.

ബിഗ് ബോസില്‍ വാഴുന്നവര്‍ ആരാണ്?

വളരെ വിധേയനായ, നായകനു വേണ്ടി വെടികൊണ്ട് മരിക്കുന്ന ഉറ്റസുഹൃത്തിന്റെ ക്യാരക്ടറായി ഇവര്‍ വ്യാഖ്യാനിക്കപ്പെടും. മണിക്കുട്ടന്റെ ഭാവിയും ശോഭനമല്ല. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. എപ്പോഴും ' ചേച്ചീ... ചേച്ചീ...' എന്ന് വിളിച്ചുനടക്കുന്ന മണിക്കുട്ടന് ഇന്നല്ലെങ്കില്‍ നാളെ പാവാട താങ്ങി ലേബല്‍ വീഴുകയും അതുവഴി നല്ല ഡിഗ്രേഡിങ് ലഭിക്കുകയും ചെയ്യും. നിലവില്‍ നല്ല ഗെയിം കളിച്ച് മണിക്കുട്ടന്‍ നേടിയെടുത്ത തന്റെ ഹൗസിലെ സ്‌പേസ് അസ്ഥാനത്താവുകയും ചെയ്യും.

 വാഴുന്നവരാരാകും?

വാഴുന്നവരാരാകും?

മേധാവിത്വത്തിനെതിരെ നില്‍ക്കുന്നവര്‍ക്ക് പൊതുവില്‍ പബ്ലിക്കിനിടെ നല്ല ഒരു ഇമേജ് ലഭിക്കും. അതുകൊണ്ട് മറ്റൊരു ടീമിലോ സ്വന്തമായി മാറി നിന്നോ കളിയ്ക്കുകയും എന്നാല്‍ മേധാവികള്‍ക്കെതിരെ സംസാരിക്കാന്‍ ധൈര്യം കാണിയ്ക്കുകയും ചെയ്യുന്ന വ്യക്തികളാണ് വാഴാന്‍ സാധ്യത.
റംസാന്‍, ഡേഞ്ചര്‍ ഫിറോസ് എന്നിവര്‍ ഈ സ്‌പേസിലേക്ക് നല്ല മത്സരാര്‍ഥികള്‍ ആണ്. ഇന്നലെ ഭാഗ്യം മുന്നിട്ട് മണിക്കുട്ടനെ ക്യാപ്റ്റന്‍സിയിലേക്ക് തിരഞ്ഞെടുക്കുമ്പോള്‍ നല്ല അതൃപ്തി റംസാന്റെ മുഖത്ത് കണ്ടു. 'കൊച്ചു പയ്യനാ' യി റംസാനെ സൈഡ്‌ലൈന്‍ ചെയ്യുന്ന പ്രവണത ഹൗസിലുണ്ട്. ഇത് റംസാനെ വറചട്ടിയില്‍ ഇട്ടത് പോലെയാണ്. ഇപ്പോള്‍ അവന്‍ ഗെയിമിലേക്ക് എത്തിയെന്ന് കരുതുന്നു. അതുകൊണ്ട് അവന്‍ പ്രതികരിക്കുക തന്നെ ചെയ്യും.

Recommended Video

Bigg Boss Malayalam : Firoz khan and sajna scolded by bigg boss
  ബിഗ് ബോസില്‍ വാഴുന്നവര്‍ ആരാണ്?

ഋതു -അഡോണി ടീമിന് ഭാഗ്യലക്ഷ്മിയുടെ ഗ്രൂപ്പിസത്തിനെതിരെ തിരിയാനും ഫാന്‍സിനെ സൃഷ്ടിക്കാനും നല്ല സാധ്യതയുണ്ടെങ്കിലും ഇത് ഉപയോഗിക്കാനുള്ള ബുദ്ധി ഇവര്‍ക്കുണ്ടോ എന്നത് കാണേണ്ടിയിരിക്കുന്നു. ഒരു ദിവസം ഭാഗ്യത്തെ നേരിട്ട ഡിംപള്‍ പിറ്റേ ദിവസം മുതല്‍ മണിക്കുട്ടന്റെ കൂട്ടു കൂടി നടക്കുന്നു. പൊതുവെ പോസിറ്റീവ് ഇമേജില്‍ കളിക്കാനുള്ള ഈ ശ്രമം ഒരു ഭീരുത്വമാണ്. അധികം ഗെയിമില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും വെറുപ്പിക്കാതെ എല്ലാ ഗ്രൂപ്പിലും ഒരു സന്തോഷമായി നില്‍ക്കുന്ന നോബിയും 'മനസ്സിലെ നന്മ' യുടെ ബാനറില്‍ മുന്നേറാനാണ് സാധ്യത. But oosner or later, ആള്‍ക്കും ഒരു പോസിഷന്‍ എടുക്കേണ്ടി വരും. അതെവിടേയ്ക്കാകും എന്നതിനനുസരിച്ച് ഇയാള്‍ വാഴുകയോ വീഴുകയോ ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X