ക്യാപ്റ്റനായാല്‍ 12 പേരും വെറുതേ ഇരിക്കില്ല; ദേഹത്ത് തൊട്ടാല്‍ വെറുതെ വിടില്ലെന്ന് കിടിലം, ഫിറോസുമാരുടെ വഴക്ക്
മത്സരത്തില്‍ ജയിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ് ബിഗ് ബോസിലെ താരങ്ങള്‍. ഒപ്പമുള്ളവരെ ചവിട്ടി താഴ്ത്തി മുന്നിലെത്താനുള്ള പലരുടെയും ശ്രമമാണ് ഓരോ ദിവസം നടക്കുന്നത്. മോശം വര്‍ത്തമാനം പറഞ്ഞതിന്റെ പേരില്‍ ഡെയിഞ്ചര്‍ എന്നുള്ള മാസ്‌ക് കിട്ടിയതോടെ ഫിറോസ് ഖാന്‍ ഒന്ന് അടങ്ങിയിരുന്നു. എന്നാല്‍ വീണ്ടും വഴക്കും ബഹളവുമായി തിരിച്ചെത്തിയിരിക്കുകയാണ്.
കുളിക്കുന്നതും ഫോട്ടോയാക്കി മേഘ ഗുപ്ത, സ്വിമിങ് പൂളിൽ നിന്നുള്ള നടിയുടെ ചിത്രങ്ങൾ കാണാം
ഇത്തവണ കിടിലം ഫിറോസിനോട് വഴക്കുണ്ടാക്കാനുള്ള ശ്രമത്തിലാണ്. മുന്‍പ് പല തവണ കിടിലത്തിനോട് വാക്ക് തര്‍ക്കത്തിന് പോയെങ്കിലും അദ്ദേഹമത് ഗൗനിച്ചില്ല. ഇപ്പോള്‍ ഒരു ഡയലോഗിന് രണ്ട് മറുപടി കൊടുത്ത് രണ്ട് ഫിറോസുമാര്‍ തമ്മിലുള്ള വെല്ലുവിളിയാണ് ശ്രദ്ധേയമാവുന്നത്. വിമര്‍ശനങ്ങളുമായി ആരാധകരും ഒപ്പമുണ്ട്. തുടര്‍ന്ന് വായിക്കാം...

എന്നെ ധൈര്യമായി ക്യാപ്റ്റനാക്കിയാല്‍ പന്ത്രണ്ട് പേരും വെറുതേ ഇരിക്കില്ല. എല്ലാവര്‍ക്കും ഞാന്‍ പണി തരുമെന്നാണ് ഫിറോസ് പറഞ്ഞത്. ഇവിടെ എല്ലാവരും പണി എടുക്കുന്നുണ്ടെന്ന് വാദിച്ച് നിലവിലെ ക്യാപ്റ്റനായ സായി വിഷ്ണുവും എത്തി. ഭാഗ്യലക്ഷ്മിയെയും കിടിലം ഫിറോസിനെയും ചൂണ്ടി കാണിച്ച്, ആര് പറഞ്ഞു പണി എടുക്കുന്നുണ്ടെന്ന്. കണ്ടോ രാവിലെ മുതല്‍ സുഖിച്ചിരിക്കുന്നതെന്ന് കൂടി ഫിറോസ് ആരോപിച്ചു. ശേഷം കിടിലം ഫിറോസുമായി വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു.

നിന്നെ ഞാന്‍ മൂന്ന് തവണ ക്യാപ്റ്റനാവാന്‍ വിട്ടു. ആയിട്ട് വന്നോ എന്നാണ് കിടിലം ചോദിക്കുന്നത്. എന്നാല്‍ നീയെനിക്ക് ഒരു പോരാളി അല്ല കോമാളിയാണെന്ന് പൊളി ഫിറോസ് മറുപടി കൊടുത്തു. എന്നിട്ട് നീ ക്യാപ്റ്റനായോ, നീ ഒരിടത്ത് നില്‍ക്കടേ എന്ന കിടിലത്തിന്റെ ചോദ്യത്തിന് അളിയാ, ചങ്കൂറ്റത്തോടെ വെല്ലുവിളിക്കുകയാണ്. തരത്തില്‍ പോയി കളിക്ക്, എന്നായി പൊളി ഫിറോസ്. പിന്നാലെ ഇവിടെ നിന്ന് നിന്നെ ഞാന്‍ പുറത്താക്കുമെന്നാണ് കിടിലത്തിന്റെ വാക്ക്. ശേഷം ഇരുവരും ഒരുമിച്ചിരുന്ന് സംസാരിക്കവേ തന്റെ ദേഹത്ത് തൊട്ടാല്‍ കാവാലകുറ്റി അടിച്ച് പൊട്ടിക്കുമെന്ന് കിടിലം പറഞ്ഞു. സായി വിഷ്ണുവും സജ്‌നയും ചേര്‍ന്നാണ് ഇവിടെ നിന്നും ഫിറോസിനെ പിന്തിരിപ്പിച്ച് കൊണ്ട് പോകുന്നത്.

ഫിറോസുമാര്‍ തമ്മിലുള്ള വഴക്ക് ആരാധകരും ഏറ്റുപിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഒരു വഴക്ക് പോലും കാണാതെ സങ്കടപ്പെട്ടു ഇരിക്കുവാരുന്നു ഇപ്പൊ വഴക്കിന്റെ പൂരമാണ്. ഇതിനിടയില്‍ കുടുങ്ങിയത് പാവം സായി ആണ്. ക്യാപ്റ്റനായത് കൊണ്ട് ഒന്നും പറയാനും പറ്റുന്നില്ല. വഴക്കുണ്ടാക്കാനും പറ്റാത്ത സാഹചര്യമായി. സായിയുടെ ക്യാപ്റ്റന്‍സി കുളമാക്കുകയാണ് പലരുടെയും ലക്ഷ്യം. കഴിഞ്ഞ ആഴ്ച കിടിലം ഫിറോസ് ഓണവില്ല് ആയിരുന്നെങ്കില്‍ ഈ ആഴ്ച ഓണത്തല്ല് എങ്ങനുണ്ട് തുടങ്ങി രസകരമായ കമന്റുകളാണ് വരുന്നത്.

ബിഗ് ബോസിലെത്തിയ ആദ്യ നാളുകള്‍ മുതല്‍ സൈലന്റ്് ആയി, എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന പ്രകൃതമായിരുന്നു കിടിലം ഫിറോസിന്റേത്. ക്യാമറയില്‍ പലപ്പോഴും അദ്ദേഹം കിടക്കുന്നത് മാത്രമേ കാണാറുള്ളു. ഇത് മോഹന്‍ലാലും ചോദ്യം ചെയ്തിരുന്നു. പിന്നാലെ താന്‍ ഗെയിം കളിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞ് കിടിലം മുന്നോട്ട് വന്നു. കഴിഞ്ഞ വീക്ക്‌ലി ടാസ്‌കില്‍ റംസാനോട് അടക്കം ചൂടായി സംസാരിക്കുന്നത് ഇതിന്റെ മുന്നോടിയായിരുന്നു.


Click it and Unblock the Notifications











