തുപ്പൽ ഫിറോസ് ഖാൻ എന്ന് വിളിച്ചത് ശരിയല്ല, പേരിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രജിത് കുമാർ
ബിഗ് ബോസ് മലയാളം സീസൺ 3 ലെ ശക്തരായ മത്സരാർഥികളായിരുന്നു ഫിറോസ് ഖാനും സജ്നയും. വൈൽഡ് കാർഡ് എൻട്രിയായി 7ാം ദിവസമാണ് ഇവർ ഹൗസിലെത്തുന്നത്. വന്ന ദിവസം മുതൽ തന്നെ വീട്ടിനകത്തും പുറത്തും ഇവർ ചർച്ചയാവുകയായിരുന്നു. മത്സരാർഥികളുമായുള്ള ഇവരുടെ അഭിപ്രായവ്യത്യാസങ്ങൾ ആദ്യത്തെ ദിവസം മുതൽ പ്രകടമായിരുന്നു. ഫൈനൽ ഫൈവിൽ ഇടം പിടിക്കുമെന്ന് വിചാരിച്ച ഇവർ സ്പെഷ്യൽ എവിക്ഷനിലൂടെ പുറത്താവുകയായിരുന്നു.

സ്ത്രീകൾക്ക് നേരെ മോശമായ പരാമർശം നടത്തിയതിന്റെ പേരിലായിരുന്നു ഫിറോസിനേയും സജ്നയേയും ഹൗസിൽ നിന്ന് പുറത്താക്കുന്നത്. ഹൗസിലുള്ള 12 മത്സരാർഥികളും ഒരുപോലെ സജ്ന- ഫിറോസിനെതിരെ നടപടി എടുക്കണമെന്ന് മോഹൻലാലിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു ഇവരെ ഹൗസിൽ നിന്ന് പുറത്താക്കുന്നത്. ഷോയിലായിരിക്കുമ്പോൾ ഗുരുതര ആരോപണങ്ങളാണ് മത്സരാർഥികൾ ദമ്പതിമാർക്കെതിരെ ഉന്നയിച്ചിരുന്നത്. ഇതിൽ ഫിറോസിനെതിരെയായിരുന്നു കൂടുതൽ ആരോപണങ്ങളും.
ഫിറോസിനെതിരെ ഭൂരിഭാഗം പേരും ഉന്നയിച്ച ഒരു പരാതിയായിരുന്നു സംസാരിക്കുമ്പോൾ തുപ്പൽ തെറിക്കുന്നു എന്നത്.ഇതുമായി ബന്ധപ്പെട്ട പല വഴക്കുകളും ഹൗസിൽ നടന്നിരുന്നു. എന്നാൽ ഇത് സത്യമല്ല എന്നാണ് ബിഗ് ബോസ് സീസൺ 2 മത്സരർഥി രജിത്ത് കുമാർ പറയുന്നത്. ഫിറോസ്, സജ്ന ദമ്പതിമാരുമായുള്ള അഭിമുഖത്തിനിടയിലാണ് ഇക്കാര്യം പറയുന്നത്.
ഇതുവരെ താനുമായി സംസാരിക്കുമ്പോൾ ഒരു തുള്ളി ഉമിനീർ പോലും ഫിറോസിന്റെ വായിൽ നിന്ന് തെറിച്ചിട്ടില്ലെന്നാണ് ഡോക്ടർ പറയുന്നത്. എന്നാൽ വലിയ വഴക്കുകൾ നടക്കുമ്പോൾ സംഭവിക്കാറുണ്ടെന്നും അത് എല്ലാവരിൽ നിന്നും സംഭവിക്കാറുളളതാണെന്നും രജിത് കുമാർ പറയുന്നു. ഇതും ഗെയിമിന്റെ ഭാഗമായിട്ടുള്ള ആരോപണം മാത്രമാണെന്നാണും രജിത് കുമാർ കൂട്ടിച്ചേർക്കുന്നു.


Click it and Unblock the Notifications