twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫിറോസും സജ്നയും 13ാം സ്ഥാനത്ത്, ബിഗ് ബോസില്‍ ഒന്നാം സ്ഥാനം നേടിയെടുത്ത് രമ്യ

    |

    ബിഗ് ബോസ് സീസൺ സംഭവബഹുലമായി 57ാം ദിനങ്ങൾ പിന്നിടുകയാണ്. ഷോയുടെ പകുതി ദിനങ്ങൾ കഴിയുമ്പോൾ മത്സരാർഥികളുടെ ഇടയിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 100 എന്ന ലക്ഷ്യത്തോടെയാണ് ഓരോരുത്തരം ബിഗ് ബോസ് ഹൗസിൽ നിൽക്കുന്നത്. 50 ദിവസം കഴിയുമ്പോൾ മത്സരവും കടുപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്. ഇനിയുള്ള ദിവസങ്ങൾ മത്സരാർഥികൾക്ക് അത്ര എളുപ്പമായിരിക്കില്ല. കഴിഞ്ഞ ദിവസത്തെ ഡെയിലി ടാസ്ക്ക് അത് നൽകുന്ന സൂചനയാണ്.

    സിമ്പിൾ ലുക്കിലുള്ള നടിയുടെ ഫോട്ടോ ഷൂട്ട് ചിത്രം കാണൂ

    ടാസ്ക്ക് അവസാനം വലിയൊരു വഴക്കിലേയ്ക്ക് പോകുകയായിരുന്നു. ബിഗ് ബോസ് ഹൗസിലെ തങ്ങളുടെ സ്ഥാനം സ്വന്തമായി നിർണ്ണയിക്കാനുള്ള അവസരമായിരുന്നു ടെയിലി ടാസ്ക്കിലൂടെ ബിഗ് ബോസ് നൽകിയത്. ഇത് വലിയ വഴക്കിൽ കലാശിക്കുകയായിരുന്നു. സജ്ന-ഫിറോസും മറ്റു മത്സരാർഥികളും തമ്മിലാണ് വഴക്ക് നടന്നത്.

    ടെയ്ലി ടാസ്ക്ക്

    ബഗ് ബോസ് നൽകിയ ടാസ്ക്ക് ഇങ്ങനെയായിരുന്നു.നിങ്ങളുടെ ഉള്ളിലെ ഏറ്റവും മികച്ച കഴിവുകള്‍ പുറത്തെടുക്കാനുള്ള ഗെയിമാണിത്. സമയം ആര്‍ക്കായും കാത്തുനിൽക്കില്ല. ഗാർഡൻ ഏരിയയിൽ 1 മുതൽ 13 വരെ അക്കങ്ങള്‍ ഉണ്ട്. അവിടെ ഓരോരുത്തരും തങ്ങളുടെ നമ്പറുകള്‍ തിരഞ്ഞെടുക്കണം എന്നതാണ് ഗെയിം .

    ഒന്നാം സ്ഥാനം

    ആദ്യ സ്ഥാനത്തിന് വേണ്ടി സജ്ന-ഫിറോസ്, സായ് വിഷ്ണു, രമ്യ പണിക്കർ എന്നിവരാണ് മത്സരിച്ചത്. ഒന്നാം സ്ഥാനത്തിന് തങ്ങൾ അർഹരാണെന്ന് ഇവർ സ്വയം വാദിക്കുകയായിരുന്നു. ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് താൻ മത്സരിക്കുന്നതെന്നും തനിക്ക് ആദ്യ സ്ഥാനം വേണം എന്ന് സായ് പറഞ്ഞു. തങ്ങളും ഒന്നാം സ്ഥാനത്തിന് വേണ്ടി തന്നെയാണ് മത്സരിക്കുന്നത് ആദ്യ സ്ഥാനം വേണമെന്നും സജ്നയും ഫിറോസും പറഞ്ഞു. നിങ്ങൾ ഒരിക്കൽ പറഞ്ഞ് വിട്ടിട്ട് മടങ്ങി വന്ന ആളാണ് ഞാൻ. തന്റെ മടങ്ങി വരവ് ഗംഭീരമാണെന്നും രമ്യ ആദ്യ സ്ഥാനത്തിന് വേണ്ടി വാദിച്ചു.

    രണ്ടാംസ്ഥാനം

    രണ്ടാം സ്ഥാനത്തിനായി ഋതുവും അഡോണിയുമായിരുന്നു നേർക്കു നേർ എത്തിയത്. ഋതുവിന് സ്ഥിരതയില്ലെന്നാണ് അഡോണി വാദിച്ചത്. ഋതുവിനേക്കൾ ഏറ്റവും കുറവ് നോമിനേഷൻ കിട്ടിയത് തനിക്ക് ആണെന്നും തനിക്ക് വീട്ടിൽ സ്വീകാര്യതയുണ്ടെന്നും അഡോണി പറഞ്ഞു. എന്നാൽ ഒരുപാട് എവിക്ഷനിൽ വന്നിട്ടും ജനങ്ങൾ നൽകിയ പിന്തുണ കൊണ്ടാണ് താൻ ഇവിടെ നിൽക്കുന്നതെന്നാണ് ഋതുവും പറഞ്ഞു. അധ്യാപകനായിട്ടു പോലും അഡോണി തന്നെ ഇരട്ടത്താപ്പുകളുടെ രാജകുമാരി എന്നും തെണ്ടിയെന്ന് വിളിച്ചുവെന്നും ഋതു മറുപടിയായി പറഞ്ഞു. എന്നാൽ ഒടുവിൽ അഡോണി രണ്ടാം സ്ഥനത്ത് എത്തുകയായിരുന്നു.

    മൂന്ന് മുതൽ 10 വരെ

    മൂന്നാം സ്ഥാനത്തിനായി റംസാനും മണിക്കുട്ടനുമാണ് നിന്നത്. എന്നാൽ റംസാൻ മൂന്നിൽ നിന്നപ്പോൾ മണിക്കുട്ടൻ 10 സ്ഥാനത്തേയ്ക്ക് മാറുകയായിരുന്നു. ഡിംപൽ നാലാമതും അനൂപ് കൃഷ്ണ 5, സന്ധ്യമനോജ് 6, കിടിലൻ ഫിറോസ് 7, നോബി ,,സൂര്യ, മണിക്കുട്ടൻ, എന്നിവർ 8,9,10 സ്ഥാനങ്ങളിൽ ആദ്യമേ പോയി നിന്നിരുന്നു,. എന്നാൽ ഒന്നും രണ്ടും സ്ഥാനത്തിനായുള്ള വാക്ക് വാദങ്ങൾ മറ്റൊരു വലിയ വഴക്കിലേയ്ക്കാണ് നീങ്ങിയത്. രമ്യയ്ക്കെതിരെ ഫിറോസ്- സജ്ന ദമ്പതികൾ ഉന്നയിച്ച ആരോപണമാണ് വലിയ വഴക്കിൽ അവസാനിച്ചത്.

    Recommended Video

    Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
    13ം സ്ഥാനം

    ഫിറോസിനെതിരെ മത്സരാർഥികൾ ഒരുമിച്ച് നീങ്ങുകയായിരുന്നു. രമ്യയെ കുറിച്ച് ഒരു പേഴ്സണൽ കാര്യം അറിയാമെന്നായിരുന്നു ഫിറോസ് പറഞ്ഞത്. പബ്ലിക്കായി തന്നെയായിരുന്നു ഇക്കാര്യം ഫിറോസ് പറഞ്ഞത്. എന്നാൽ കാര്യം എന്താണെന്ന് ഇദ്ദേഹം പറയാൻ തയ്യാറായില്ല. ഇതിനെ കുറിച്ച് പ്രേക്ഷകരേയും മറ്റുള്ളവരേയും തെറ്റിധരിപ്പിക്കുന്ന തരത്തിൽ ഫറോസ് സംസാരിക്കുകയായിരുന്നു. ഇത് മറ്റുള്ളവർ എതിർത്തിരുന്നു. വാക്ക് തർക്കം രൂക്ഷമായപ്പോൾ ബിഗ് ബോസ് ഇടപെടുകയായിരുന്നു. വോട്ടെണ്ണൽ നടത്തി ടാസ്ക്ക് പൂർത്തിയാക്കാൻ ബിഗ് ബോസഅറിയിച്ചു. തുടർന്ന് 11,12 സ്ഥാനങ്ങളിൽ ഋതുവും സായിയും പോവുകയായിരുന്നു, ഫിറോസിനേയും സജ്നയേയും മറ്റുള്ളവർ 13 സ്ഥാനത്തിലേയ്ക്ക് നോമിനേറ്റ് ചെയ്തു

    English summary
    bigg boss malayalam season 3 Ramya Panicker First Palace in daily task Firoz and sajna 13th place
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X