twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിക്കുട്ടനെ ചെരിപ്പ് എറിഞ്ഞതായിരുന്നോ? ബിഗ് ബോസിനുള്ളില്‍ സംഭവിച്ച വിവാദ വിഷയത്തെ കുറിച്ച് റംസാൻ

    |

    ബിഗ് ബോസ് മലയാളം മൂന്നാം സീസണും അവസാനിച്ചിരിക്കുകയാണ്. ഒന്നാം സ്ഥാനം മണിക്കുട്ടന്‍ സ്വന്തമാക്കിയപ്പോള്‍ നാലാം സ്ഥാനമായിരുന്നു റംസാന്. റിയാലിറ്റി ഷോ യിലൂടെ നര്‍ത്തകനായിട്ടെത്തിയ റംസാന്‍ അതിവേഗമാണ് മലയാളക്കരയുടെ പ്രിയപ്പെട്ട താരമായത്. ബിഗ് ബോസിലെ ശക്തനായ മത്സരാര്‍ഥി ആയിരുന്നെങ്കിലും റംസാന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ കപ്പ് വാങ്ങി ഒന്നാം സ്ഥാനത്ത് എത്തുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് താരമിപ്പോള്‍.

    സാരിയിലും മേഡേൺ വസ്ത്രങ്ങളിലും ഒരുപോലെ തിളങ്ങി നടി റോഷ്നി ഹരിപ്രിയൻ, ഫോട്ടോസ്

    ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ഷോ യെ കുറിച്ച് കൂടുതലായി റംസാന്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ താന്‍ ബിഗ് ബോസില്‍ പോവാനുള്ള കാരണത്തെ കുറിച്ചും മണിക്കുട്ടനെ ചെരിപ്പെറിഞ്ഞ വിഷയത്തെ പറ്റിയുമൊക്കെ തുറന്ന് സംസാരിക്കുകയാണ് റംസാന്‍. വിശദമായി വായിക്കാം...

      ചെരിപ്പേറ് വിഷയത്തെ കുറിച്ച് റംസാന്‍

    ബിഗ് ബോസ് എന്ന പ്ലാറ്റ് ഫോം നമ്മള്‍ എങ്ങനെ നോക്കി കാണുന്നു എന്നത് പോലെ ഇരിക്കും. എല്ലാവര്‍ക്കും അത് വേറിട്ടാണ് ഉണ്ടാവുക. ഇതിലെ ടാസ്‌കുകളുടെ ഫാനായിരുന്നു ഞാന്‍. വീട്ടിലിരുന്ന് ഇത് കാണുമ്പോള്‍ ബിഗ് ബോസിലെ പല ഫിസിക്കല്‍ ആന്‍ഡ് മെന്റല്‍ ടാസ്‌കുകള്‍ കാണുമ്പോള്‍ ഇതെനിക്ക് കിട്ടിയിരുന്നെങ്കില്‍ പൊളിച്ചേനെ എന്ന് മുന്‍പ് കരുതിയിരുന്നു. അത് ആഗ്രഹിച്ചിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഷോ യിലേക്ക് വെക്കന്‍സി ഉണ്ടെന്ന് പറഞ്ഞ് വിളിക്കുന്നത്. ആദ്യം ചെറിയ ഇന്റര്‍വ്യൂ നടത്തി നേരിട്ട് സെലക്ട് ചെയ്തു. പോവണോ വേണ്ടയോ എന്ന്് സംശയം തോന്നിയിരുന്നു.

     ചെരിപ്പേറ് വിഷയത്തെ കുറിച്ച് റംസാന്‍

    ബിഗ് ബോസ് എന്ന പ്ലാറ്റ്‌ഫോമില്‍ എല്ലാവര്‍ക്കും പോയി പെര്‍ഫോം ചെയ്യാന്‍ പറ്റില്ല. നമ്മുടെ മനസില്‍ എല്ലാത്തിനും തയ്യറായ ഒരു മനസ് വേണം. അതിനകത്ത് എന്ത് സംഭവിച്ചാലും കുഴപ്പമില്ല എന്ന രീതിയില്‍ എടുക്കണം. ഞാന്‍ പോയത് അവിടുത്തെ ടാസ്‌കുകള്‍ കാരണമാണ്. അവിടെ ചെന്നപ്പോഴാണ് ഓരോരുത്തരുടെയും ഉള്ളിലൂടെ ഗെയിമിങ് സ്ട്രാറ്റര്‍ജി ഒക്കെ പോവുന്നുണ്ടെന്ന് മനസിലായത്. ആദ്യത്തെ ആഴ്ച ഞാന്‍ ഡൗണായിരുന്നു. ടാസ്‌കുകള്‍ക്ക് പകരം എല്ലാവരും ഭയങ്കരമായിട്ട് കണ്ടന്റ് ഉണ്ടാക്കുന്നത് പോലെ തോന്നി. എനിക്ക് അതിനോട് താല്‍പര്യമില്ലായിരുന്നു. ഞാന്‍ സംസാരിക്കേണ്ട സമയത്ത് സംസാരിക്കുകയും വഴക്ക് ഉണ്ടാക്കുകയും സ്‌നേഹിക്കുമ്പോള്‍ സ്‌നേഹിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ ശ്രദ്ധിച്ചത് ഗെയിമിലായിരുന്നു.

     ചെരിപ്പേറ് വിഷയത്തെ കുറിച്ച് റംസാന്‍

    ചെരുപ്പ് എറിഞ്ഞ വിവാദത്തെ കുറിച്ചും റംസാന്‍ പറഞ്ഞു. അതൊരു ടാസ്‌ക് ആയിരുന്നു. രണ്ട് ടീമുകള്‍ തമ്മിലാണ്. ആ ഗെയിമിന്റെ ലക്ഷ്യം മറ്റ് ടീമിലുള്ളവരെ പ്രൊവോക്ക് ചെയ്ത് താഴെ ഇറക്കുക എന്നതാണ്. വ്യക്തിപരമായി പല പ്രശ്‌നങ്ങളും ഉള്ളപ്പോള്‍ ഗെയിം മറന്ന് ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ഞാന്‍ ഒരു കാര്യം ചോദിച്ചിട്ട് കിട്ടിയ മറുപടിയും എന്നെ പറ്റി പറഞ്ഞ കാര്യങ്ങളും. അതിന് എതിരെയാണ് ഞാന്‍ ചെരുപ്പ് എറിഞ്ഞത്. ശരിക്കും എറിഞ്ഞതല്ല, മുന്നോട്ട് ഇടാന്‍ നോക്കിയതാണ്.

     ചെരിപ്പേറ് വിഷയത്തെ കുറിച്ച് റംസാന്‍

    ആ എനര്‍ജിയില്‍ അതിന്റെ ഫോഴ്‌സ് കൂടിയതാണ്. ഒരു പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ നമ്മളിത് ചെയ്യാന്‍ പാടില്ല. അതിനെനിക്ക് പണിഷ്‌മെന്റ് കിട്ടുകയും ഞാനത് കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. പുറത്തിറങ്ങിയപ്പോള്‍ എനിക്ക് തോന്നിയത്, ഞാന്‍ അത്രയെങ്കിലും ചെയ്തില്ലായിരുന്നു എങ്കില്‍ പിന്നീട് എനിക്ക് കുറ്റബോധം വരുമായിരുന്നു എന്നാണ്. എനിക്കെതിരെ എന്ത് വന്നാലും ആ സമയത്ത് തന്നെ പ്രതികരിക്കുന്ന ആളാണ് ഞാന്‍. അത് വച്ച് നോക്കുമ്പോള്‍ ഞാന്‍ അത്രയെങ്കിലും ചെയ്തു എന്ന് പറയാം. പല കാര്യങ്ങളും കട്ട് ചെയ്ത് പോവുകയും കാണിക്കാതെ ഇരുന്നിട്ടും ഉണ്ടാവും. പക്ഷേ എല്ലാം അവിടെ തന്നെ കഴിഞ്ഞതായിട്ടും റംസാന്‍ പറയുന്നു.

    Recommended Video

    114 കോടി വോട്ടുകളാണ് ഈ സീസണില്‍ പോള്‍ ചെയ്തത് | FilmiBeat Malayalam

    അഭിമുഖത്തിൻ്റെ വീഡിയോ കാണാം

    English summary
    Bigg Boss Malayalam Season 3: Ramzan About The Rift Between Him And Manikuttan In Nattukoottam Task
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X