രമ്യ ചേച്ചിക്ക് പിൻ കിട്ടിയാൽ കുന്തം ആക്കും,വായിൽ നിന്ന് കേൾക്കും, മുന്നറിയിപ്പുമായി റംസാനും സായിയും

ബിഗ് ബോസ് ഹൗസിൽ ഏറ്റവും ഒടുവിൽ എത്തിയ മത്സരാർഥിയാണ് രമ്യ. വളരെ പെട്ടെന്ന് തന്നെ നടി മത്സരത്തിന്റെ ട്രാക്കിലേയ്ക്ക് എത്തുകയായിരുന്നു. രമ്യയുടെ പല പ്രതികരണങ്ങളും മറ്റുള്ളവർക്കിടയിൽ നീരസം സൃഷ്ടിക്കുന്നുണ്ട്. പലതും വഴക്കിന്റെ വഴിയിലേയ്ക്ക് പേകുകയും ചെയ്യുന്നുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് രമ്യയെ ആയിരുന്നു.

ramsan-remya

ജയിൽ നോമിനേഷനിൽ രമ്യയുടെ പേരും പല മത്സരാർഥികളും പറഞ്ഞിരുന്നു. കാരണമായി പറഞ്ഞത് രമ്യയ്ക്ക് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. നോബി ജയിലിലേയ്ക്ക് നോമിനേറ്റ് ചെയ്ത ഒരു വ്യക്തിയായിരുന്നു രമ്യ. പിന്നീട് ഇതിനെ കുറിച്ച് നോബിയോട് രമ്യ സംസാരിക്കുകയും ചെയ്തിരുന്നു,

ഗുഡ് പെർഫോർമർ എന്ന് തന്നെ പറയണ്ട, ഞാൻ ചെയ്തതിന്റെ ഒരംശം എങ്കിലും പറയാമായിരുന്നു എന്നും നോബിയോട് രമ്യ പറഞ്ഞു. കരഞ്ഞു കൊണ്ടായിരുന്നു രമ്യ ഇത് പറഞ്ഞത്. എന്നാൽ നീ നല്ലൊരു അഭിനേത്രിയാണെന്ന് നേരത്തെ തന്നെ തെളിയിച്ചുട്ടുണ്ടെന്ന് നോബി രമ്യയോട് പറഞ്ഞു. എന്നാൽ ഇത് കേൾക്കാൻ നടി തയ്യാറായില്ലായിരുന്നു. ഇവരുടെ ചർച്ചക്കിടയിൽ കിടിലൻ ഫിറോസ് അവിടെ എത്തുകയായിരുന്നു.

പിന്നീട് നടന്ന ക്യാപ്റ്റൻസി ടാസ്ക്കിൽ കിടിലൻ ഫിറോസ് ജയിക്കുകയായിരുന്നു. മണിക്കുട്ടൻ ഋതുവിനേയും പിന്തള്ളിയാണ് ടാസ്ക്കിൽ ജയിച്ചത്. ഇതും പിന്നീട് ഹൗസിൽ ചർച്ച വിഷയമായിരുന്നു. രമ്യ, മജ്സിയ, ഡിംപൽ, ഫിറോസ് ഖാനും മായിരുന്നു ഇതിനെ കുറിച്ച് സംസാരിച്ചത്. ടാസ്ക്ക് അവസാനിക്കാനുള്ള ബസർ ശബ്ദം കേൾക്കുന്നതിന് മുൻപ് തന്നെ റംസാൻ കൈ ഉയർത്തി കാണിച്ച് ടാസ്ക്ക് നിർത്താൻ മത്സരാർഥികളോട് പറഞ്ഞു എന്ന് രമ്യയും കൂട്ടരും ഫിറോസിനോടും പറഞ്ഞു. മണിക്കുട്ടൻ തോൽക്കാനുള്ള കാരണമായിട്ടാണ് പറഞ്ഞത്. ഈ സമയം റംസാൻ അവിടെ എത്തുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

Recommended Video

അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല

താൻ കിടിലൻ ഫിറോസിനോടാണ് അത് പറഞ്ഞത്. . അദ്ദേഹം ചുറ്റി തീർന്നപ്പോൾ കൈ പൊക്കി കാണിക്കാനാണ് പറഞ്ഞതായിരുന്നു അതെന്നും മറുപടി പറഞ്ഞ് കൊണ്ട് റംസാൻ അവിടെ നിന്ന് പോകുകയായിരുന്നു. ശേഷം റംസാൻ സായി, നോബി, കിടിലം ഫിറോസിനോട് രമ്യയെ കുറിച്ച് പറയുകയും ചെയ്തു. രമ്യ ചേച്ചിക്ക് പിൻ കിട്ടിയാൽ കുന്തം ആക്കും, ചിലപ്പോൾ അങ്ങനെയാകും ഇവിടെ നില്ക്കാൻ പറഞ്ഞിരിക്കുന്നത് എന്ന് റംസാൻ പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനം കഴിഞ്ഞാൽ താൻ നല്ല മറുപടി കൊടുക്കുമെന്നും റംസാൻ പറയുന്നു, സായിയും രമ്യയുടെ പെരുമാറ്റത്തെ കുറിച്ച് പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X