ഡിംപലിനെതിരെ റംസാനും അഡോണിയും, ഇതൊന്നുമല്ല അവള്‍, വെറുതെ കിടന്ന് കളിക്കുകയാണ്
ഡിംപലിനെ കുറിച്ചുളള മിഷേലിന്‌റെ ആരോപണങ്ങള്‍ക്ക് പിന്നാലെ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ബിഗ് ബോസില്‍ നടക്കുന്നത്. ഡിംപലിന്‌റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ കണ്ട ശേഷമായിരുന്നു മിഷേല്‍ രംഗത്തെത്തിയത്. പിന്നാലെ ഡിംപലിനോട് തന്നെ ഇത് മിഷേല്‍ നേരിട്ടുചോദിച്ചു. എന്നാല്‍ നിന്നോട് എനിക്ക് ഇതൊന്നും പറയേണ്ട കാര്യമില്ലെന്ന് പറഞ്ഞ് വികാരധീനയാവുകയായിരുന്നു ഡിംപല്‍. ഡിംപലിനെ കുറിച്ച് റംസാനും അഡോണിയും സൂര്യയും ചര്‍ച്ച നടത്തിയിരുന്നു. ഡിംപല്‍ വെറുതെ കിടന്ന് കളിക്കുകയാണെന്നാണ് റംസാന്‍ പറയുന്നത്.

ഫസ്റ്റ് ഡേ തന്നെ ഞാനാണ് ഹീറോയിന്‍ എന്നൊരു ജാഡയായിരുന്നു ഡിംപലിനെന്ന് റംസാന്‍ പറയുന്നു. ഇത് ശരിവെച്ച് അഡോണിയും ഡിംപലിനെ കുറിച്ച് സംസാരിച്ചു. "ആദ്യ ദിവസം സെല്ല് ചെയ്യാനായിട്ട് ഒരു സാധനം വന്നില്ലെ. അപ്പോ അവളുടെ നൈറ്റ് ഡ്രസ് പോലത്തെ സാധനം. അപ്പോ അതില് ഷോര്‍ട്‌സ് കാണത്തില്ലല്ലോ. അപ്പോ ഷോര്‍ട്‌സ് എടുത്ത് വലിച്ചിട്ടിട്ട്, എല്ലാവരും കണ്ടോ ഇനി ഷോര്‍ട്‌സ് ഇട്ടില്ല. പാന്റിട്ടില്ല എന്നൊന്നും പറയരുതെന്ന് ഡിംപല്‍ പറഞ്ഞെന്ന് അഡോണി പറയുന്നു. മറുപടിയായി ഇതൊന്നുമല്ലന്നെ. ഇത് ഇവള് കളിക്കുകയാണെന്ന് റംസാന്‍ പറഞ്ഞു.
ഇന്ന് ഡിംപല് എവിടെപോയി ഇവള് ചത്തോ. എവിടെ ഡിംപല് മൂന്ന് വോട്ട് വന്നപ്പോഴേക്കും എവിടെ പോയി റംസാന്‍ ചോദിച്ചു. തുടര്‍ന്ന് ആ സംഭവം ഞാന്‍ പറഞ്ഞുതരാം എന്ന് അഡോണി പറഞ്ഞു. "ഇന്നലെ. ഈ വിഷയം അവളുടെ വായില്‍ നിന്നും ചാടി. നമ്മള് അവിടെ ഇരുന്നപ്പോ നോബി ചേട്ടന്‍ പറഞ്ഞില്ലെ മൂന്ന് സെല്ലോ ടേപ്പ് ഇങ്ങെടുത്തോ ഇവളുടെ വായില് ഒട്ടിക്കാന്‍ വേണ്ടിയിട്ടെന്ന്. ആ മീറ്റിംഗില് ഞാന്‍ പറഞ്ഞു. അപ്പോഴത്തേക്കും അവള് പറഞ്ഞു, "ബിഗ് ബോസ് എപ്പോ എന്നോട് ഷട്ട്അപ്പ് പറയുന്നു. അപ്പോഴേ ഞാന്‍ മിണ്ടാതിരിക്കത്തൂളളു എന്ന് പറഞ്ഞ് എന്നോട് റേയ്‌സായി. ഞാനൊന്ന് അവളെ ചൊടിപ്പിച്ച് നോക്കിയതാ അപ്പോ. ഡിംപലിനെ കുറിച്ച് അഡോണി വെളിപ്പെടുത്തി.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍


Click it and Unblock the Notifications