Just In
- 21 min ago
പനിയാണ് എന്നൊക്കെ പറഞ്ഞ് മാസങ്ങള്‍ വീട്ടില്‍ ഇരുന്നിട്ടുണ്ട്, സ്കൂള്‍ കാലത്തെ കുറിച്ച് ഹണി റോസ്
- 37 min ago
സാന്ത്വനത്തിലെ അനിയന്മാര്ക്കൊപ്പം ചിപ്പി, സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ച് നടി
- 48 min ago
മമ്മൂട്ടി ചിത്രം വണ്ണിനെ കുറിച്ചുള്ള സുപ്രധാന വെളിപ്പെടുത്തലുമായി സംവിധായകൻ, റിലീസ്?
- 1 hr ago
''എങ്കിൽ അവളോട് പറ ഐ ലവ് യുന്ന്''; അഡോണിയോട് മോഹൻലാൽ, ബിഗ് ബോസ് ഹൗസിലെ പുതിയ പ്രണയം
Don't Miss!
- News
ഇടതുസർക്കാരിന്റെ വികസനസ്പർശം ചെന്നെത്താത്ത ഒരു കുടുംബം പോലും സംസ്ഥാനത്ത് ഉണ്ടാകില്ല: സുനിൽ കുമാര്‍
- Sports
IPL 2021: ആദ്യ കടമ്പ കൊല്‍ക്കത്ത, പ്രതീക്ഷയോടെ ഹൈദരാബാദ്- മുഴുവന്‍ മല്‍സരക്രമം നോക്കാം
- Finance
ഇന്ത്യന്‍ വിഭവങ്ങള്‍ക്കായി ന്യൂയോര്‍ക്കില്‍ റെസ്റ്റോറന്റ് തുറന്ന് പ്രിയങ്ക ചോപ്ര; സന്തോഷം പങ്കുവച്ച് താരം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
റിതുവിനെ ഒറ്റപ്പെടുത്തി സഹതാരങ്ങള്‍; ഗ്രൂപ്പീസമെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് റംസാനും അഡോണിയും
ശാന്തമായിരുന്ന ബിഗ് ബോസ് വീട് അശാന്തമായി തുടങ്ങി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മിഷേലും ഫിറേസ് ഖാനും സജ്നയുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇവരാണ് വീട്ടിലെ ആദ്യ വഴക്കിന് തുടക്കമിട്ടത്. പിന്നാലെ മറ്റുള്ളവരും വഴക്കും അടിയും തുടങ്ങിയതാണ് പുതിയ എപ്പിസോഡില്‍ നിന്നും വ്യക്തമാവുന്നത്. അവതാരകനായ മോഹന്‍ലാലിന്റെ സാന്നിധ്യത്തിലാണ് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുത്തത്.
ക്യാപ്റ്റനായ സൂര്യ ഈ ആഴ്ച വീട്ടിലെ ജോലികള്‍ക്ക് വേണ്ടി നാല് ഗ്രൂപ്പ് തിരിച്ചു. എന്നാല്‍ കിച്ചണ്‍ ടീമിലുള്ള ഭാഗ്യലക്ഷ്മിയ്ക്ക് വയ്യെന്ന് പറഞ്ഞതോടെ ടോയ്ലെറ്റ് ക്ലീനിങ്ങില്‍ ഉണ്ടായിരുന്ന റിതു കിച്ചണിലേക്ക് വന്നു. ക്യാപ്റ്റന്റെ അഭിപ്രായം പരിഗണിച്ച് കൊണ്ടാണ് റിതു വന്നത്. എന്നാല്‍ റംസാനോട് ടീം മാറിയതായി പറഞ്ഞെന്ന് ആരോപിച്ചാണ് വീട്ടില്‍ പുതിയ പ്രശ്നം തുടങ്ങിയത്.
ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോള്‍ സംസാരിച്ച് തുടങ്ങിയ പ്രശ്നത്തില്‍ മത്സരാര്‍ഥികള്‍ എല്ലാവരും തന്നെ ഇടപ്പെട്ടു. ഇടയില്‍ കയറി സംസാരിച്ച ലക്ഷ്മിയ്ക്ക് മാപ്പ് പറയേണ്ടി വന്നു. റിതുവിനെ കുറ്റപ്പെടുത്തി ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കിയത് റംസാനും അഡോണിയുമായിരുന്നു. കഴിഞ്ഞ ദിവസം വരെ മൂവരും ഒന്നിച്ചാണ് സംസാരിച്ചതും പ്രവര്‍ത്തിച്ചിരുന്നതും.
ഇതുമായി ബന്ധപ്പെട്ട് ഗ്രൂപ്പീസം നടക്കുന്നുണ്ടെന്ന സൂചനയും മോഹന്‍ലാല്‍ കൊടുത്തു. പിന്നാലെ നോമിനേഷനില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി റിതു മന്ത്ര പുറത്താവുമെന്ന നിലയിലെത്തി. അങ്ങനെയിരിക്കുമ്പോഴാണ് ഒപ്പമുണ്ടായിരുന്നവര്‍ തന്നെ വഴക്കുമായി എത്തിയത്. വരും ദിവസങ്ങളില്‍ മത്സരാര്‍ഥികള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ ശക്തി കൂടുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ അഭിപ്രായം.