ആപ്പിളിന് ശേഷം തക്കാളി മോഷ്ടിച്ച് പഞ്ചസാരയില്‍ മുക്കി കഴിച്ച് അനൂപും റംസാനും, ഭാഗ്യലക്ഷ്മിയ്ക്ക് ട്രോളും

ബിഗ് ബോസില്‍ ലക്ഷ്യൂറി ബജറ്റിന് അനുസരിച്ച് ലഭിക്കുന്ന സാധനങ്ങള്‍ കൊണ്ടാണ് ഭക്ഷണം ഉണ്ടാക്കുന്നത്. പലപ്പോഴും ഭക്ഷണം തികയാതെ വരുന്ന സാഹചര്യങ്ങളില്‍ ചിലര്‍ കട്ട് തിന്നുന്നതും മുന്‍പ് കണ്ടിട്ടുണ്ട്. സമാനമായ രീതിയില്‍ ഈ സീസണിലും ചില സംഭവങ്ങള്‍ ഉണ്ടായിരുന്നു. കിടിലം ഫിറോസ് ആരും കാണാതെ ആപ്പിള്‍ എടുത്ത് കഴിച്ച് ബാക്കി വന്നത് പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു.

മോഹന്‍ലാല്‍ വന്ന എപ്പിസോഡില്‍ ഇതേ കുറിച്ച് ചോദ്യം ചെയ്യുകയും ചെയ്തത് ശ്രദ്ധേമായിരുന്നു. പിന്നാലെ എല്ലാവരും ഉറങ്ങി കഴിഞ്ഞപ്പോള്‍ റംസാന് ആപ്പിള്‍ എടുത്ത് കൊടുത്ത് റിതുവിനെയും മോഹന്‍ലാല്‍ കൈയോടെ പിടിച്ചു. ഇപ്പോഴിതാ വീടിനുള്ളില്‍ വീണ്ടുമൊരു മോഷണം നടന്നിരിക്കുകയാണ്. അനൂപും റംസാനും കൂടി നടത്തിയ കളവ് പ്രൊമോ വീഡിയോയായി ചാനല്‍ പുറത്ത് വിട്ടു.

ramzan-anoop

ആപ്പിള്‍ സീസണൊക്കെ കഴിഞ്ഞു. ഇനി മാറ്റി പിടിച്ചാലോ എന്ന ടൈറ്റിലില്‍ പങ്കുവെച്ച വീഡിയോയില്‍ അനൂപും റംസാനും ചേര്‍ന്ന് തക്കാളിയാണ് കട്ടെടുക്കുന്നത്. ലൈറ്റ് ഓഫ് ആക്കി എല്ലാവരും കിടന്നതിന് ശേഷം രഹസ്യമായി അടുക്കളയില്‍ എത്തിയ ഇരുവരും ഫ്രിഡ്ജ് തുറന്ന് തക്കാളി കൈയിലെടുത്തു. ഈ സമയം അതിലെ വന്ന റിതുവിനോട് മിണ്ടരുതെന്ന് പറഞ്ഞു.

മാളവിക ക്യൂട്ടാണ്, സാരി ഉടുത്ത് റോസപൂവും കൈയിൽ പിടിച്ച് നടി

Recommended Video

അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല

രണ്ട് തക്കാളി കൈയിലെടുത്ത ഇരുവരും പഞ്ചസാര പാത്രത്തില്‍ മുക്കി അത് കഴിക്കുകയും ചെയ്തു. ഈ സമയത്ത് ഞാനിത് എല്ലാവരോടും വിളിച്ച് പറയുമെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മിയ്ക്ക് അനൂപ് ഒരു തക്കാളി വായില്‍ വെച്ച് കൊടുക്കുകയും ചെയ്തു. ഇതോടെ ഭാഗ്യലക്ഷ്മിയെ കളിയാക്കുകയാണ് സോഷ്യല്‍ മീഡിയ. ഫിറോസ് ഖാനോ സജ്‌നയോ മണിക്കുട്ടനോ ആയിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കില്ല. ഇവന്മാരൊക്കെ ഉറങ്ങാതെ കക്കാന്‍ തുടങ്ങിയാല്‍ ഞങ്ങളുടെ മാധവന്‍ എന്ത് ചെയ്യുമെന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X