ജയിലില്‍ മാവാട്ടുമ്പോഴും ചിരിപ്പിച്ച് നോബി, കൂടെ റംസാനും, ഏറ്റെടുത്ത് പ്രേക്ഷകര്‍
ബിഗ് ബോസ് മൂന്നാം സീസണിലെ വീക്ക്‌ലി ടാസ്‌ക്ക് ഇത്തവണയും ശ്രദ്ധേയമായിരുന്നു. മല്‍സരാര്‍ത്ഥികളെല്ലാം വലിയ വാശിയോടെയാണ് ടാസ്‌ക്കില്‍ പങ്കെടുത്തത്. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഡിംപലിന്‌റെ ടീമാണ് കഴിഞ്ഞ ദിവസം വിജയികളായത്. വ്യക്തികളില്‍ മജ്‌സിയ ഭാനു എറ്റവും കൂടുതല്‍ പോയിന്റ് നേടിയ മല്‍സരാര്‍ത്ഥിയായി മാറി. സജ്‌ന ഫിറോസാണ് മജ്‌സിയ്ക്ക് പിന്നില്‍ രണ്ടാമത് എത്തിയത്. അതേസമയം വീക്ക്‌ലി ടാസ്‌ക്ക് അവസാനിച്ചതിന് പിന്നാലെ ജയില്‍ പോകുന്നത് ആരൊക്കെയാകും എന്ന കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.

ഇപ്പോഴിതാ ബിഗ് ബോസിന്‌റെതായി പുറത്തിറങ്ങിയ പുതിയ വീഡിയോയില്‍ റംസാനും നോബിയും ജയിലില്‍ കഴിയുന്നത് കാണിക്കുന്നു. കഴിഞ്ഞ ദിവസം ബിഗ് ബോസ് എപ്പിസോഡിന്‌റെ അവസാനം സസ്‌പെന്‍സ് ആക്കി വെച്ചതായിരുന്നു ഇത്. എന്നാല്‍ പുതിയ എപ്പിസോഡിന് മുന്‍പ് തന്നെ യൂടൂബില്‍ ജയില്‍ പോയത് ആരൊക്കെയാണെന്ന് കാണിച്ചു. ജയിലില്‍ മാവ് ആട്ടുന്ന റംസാനെയും നോബിയെയും ആണ് ബിഗ് ബോസിന്റെ പുതിയ വീഡിയോയില്‍ കാണിക്കുന്നത്.
ഗ്ലാമറസായി നടി നോറ ഫത്തേഹി, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
മാവാട്ടുന്നതിനിടെ നോബിയുടെ കൗണ്ടര്‍ കേട്ട് ചിരിക്കുകയാണ് പുറത്തുളളവര്‍. "ഈയൊരു കോരലോടെ ഞങ്ങളുടെ ആട്ടല്‍ ഇവിടെ അവസാനിക്കുകയാണ്. മനോഹരമായ ഒരു വേദി ഒരുക്കിതന്ന ബിഗ് ബോസ് കുടുംബാംഗങ്ങള്‍ക്കും, ബിഗ് ബോസിനും അകമഴിഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തികൊണ്ട് ഈ പരിസരങ്ങളില്‍ ഞങ്ങളുടെ ആട്ടല്‍ ബുക്ക് ചെയ്യുന്നതിന് ഞങ്ങളുടെ അംഗീകൃത എജന്‍സി കിടിലന്‍ ഫിറോസ് തിരുവനന്തപുരം എന്നാണ് പുതിയ വീഡിയോയില്‍ നോബി പറയുന്നത്. നോബിയുടെ കൗണ്ടര്‍ കേട്ട് ചിരിക്കുന്ന കിടിലം ഫിറോസിനെയും സായിയെയും റിതുവിനെയും ബിഗ് ബോസിന്റെ പുതിയ വീഡിയോയില്‍ കാണാം.


Click it and Unblock the Notifications











