അനൂപിനെ പൊട്ടനെന്ന് വിളിച്ച് റംസാന്‍, വീക്ക്‌ലി ടാസ്‌ക്കില്‍ വീണ്ടും കൈയ്യാങ്കളി, സുഹൃത്തുക്കള്‍ തമ്മില്‍ പോര്

By Midhun Raj

ബിഗ് ബോസിലെ പുതിയ വീക്ക്‌ലി ടാസ്‌ക്കില്‍ മിക്ക സമയത്തും വഴക്കും കൈയ്യാങ്കളിയുമാണ് നടന്നത്. രണ്ട് ടീമുകളായി തിരിഞ്ഞാണ് അലക്ക് കമ്പനി എന്ന ടാസ്‌ക്കില്‍ മല്‍സരാര്‍ത്ഥികള്‍ പങ്കെടുത്തത്. ബിഗ് ബോസ് താഴേക്കിടുന്ന വസ്ത്രങ്ങള്‍ ശേഖരിച്ച് അലക്കിതേച്ച് മല്‍സരാര്‍ത്ഥികള്‍ ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്നതായിരുന്നു ടാസ്‌ക്ക്. പറഞ്ഞതുപോലെ വസ്ത്രങ്ങള്‍ അലക്കി തേച്ച് മല്‍സരാര്‍ത്ഥികള്‍ ഇന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു.

ramzan anoop krishnan

നോബിയും സന്ധ്യ മനോജുമായിരുന്നു ഓരോ ടീമിലെയും ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍മാര്‍. ഇതില്‍ നോബി തന്‌റെ ടാസ്‌ക്ക് കൃത്യമായി ചെയ്തപ്പോള്‍ സന്ധ്യ മണിക്കുട്ടന്‌റെ ടീമിന്‌റെ വസ്ത്രങ്ങള്‍ മുഴുവന്‍ നിരസിച്ചു. പൊളി ഫിറോസിന്‌റെയും മറ്റുളളവരുടെയും മോശം സമീപനത്തെ തുടര്‍ന്നായിരുന്നു സന്ധ്യ വസ്ത്രങ്ങള്‍ പരിശോധിക്കാതിരുന്നത്. ഇതിനിടെ സന്ധ്യയെ റംസാന്‍ പോടി എന്ന് വിളിച്ചിരുന്നു. തുടര്‍ന്ന് അനൂപിനെ പൊട്ടാ എന്നും റംസാന്‍ വിളിച്ചു. സന്ധ്യാ മനോജിനോട് മണിക്കുട്ടന്‌റെ ടീം തര്‍ക്കിക്കുന്നത് കണ്ടപ്പോള്‍ തങ്ങള്‍ എന്ത് മര്യാദയോടെയാണ് വസ്ത്രങ്ങള്‍ ചെക്ക് ചെയ്യാന്‍ പോയത് എന്നായിരുന്നു അനൂപ് പറഞ്ഞത്.

ഗ്ലാമര്‍ ചിത്രങ്ങളുമായി നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

പിന്നാലെ പൊട്ടാ ഇവനെന്ത് കണ്ടിട്ടാണ് പറയുന്നത് എന്ന് റംസാന്‍ ചോദിച്ചു. തുടര്‍ന്ന് അനൂപും റംസാനും തമ്മില്‍ കൈയ്യാങ്കളിയുണ്ടാവുകയായിരുന്നു. പൊട്ടനെന്ന് വിളിച്ചത് എന്തിന്‌റെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു അനൂപ് ചോദിച്ചത്. എന്റെ അടുത്തേക്ക് വന്നാല്‍ അടിക്കുമെന്ന് റംസാനും പറഞ്ഞു. തുടര്‍ന്ന് മറ്റുളളവര്‍ ഇടപെട്ടാണ് ഇവരെ മാറ്റിയത്. ഇതേകുറിച്ച് കിടിലം ഫിറോസ് ചോദിക്കുന്നതും റംസാന്‍ കരയുന്നതും ഇന്നത്തെ എപ്പിസോഡില്‍ കാണിച്ചു. തുടര്‍ന്ന് സമാധാനിപ്പിക്കാന്‍ പോയ നോബിയോടും റിതുവിനോടും ഇവരൊക്കെ കരയാത്ത മുതലല്ലെ എന്നാണ് റംസാന്‍ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X