പ്രായം വെച്ച് എന്നെ താഴ്ത്തികെട്ടി എന്തുതന്നെ പറഞ്ഞാലും എനിക്ക് പറ്റില്ല, ഫിറോസിനോട് റംസാന്‍
ബിഗ് ബോസ് ഹൗസില്‍ റംസാനും സജ്‌നയും തമ്മില്‍ വലിയ തര്‍ക്കമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. വീക്ക്ലി ടാസ്‌ക്കായ 'പൊന്ന് വിളയും മണ്ണില്‍' നിയമപാലകരായി റംസാനും സജ്നയും ഡിംപലുമായിരുന്നു എത്തിയത്. പിന്നാലെയാണ് ഇവര്‍ക്കിടെയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സജ്‌നയും റംസാനും നേര്‍ക്കുനേര്‍ നിന്ന് കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയിരുന്നു. പിന്നാലെ സംഭവത്തെ കുറിച്ച് ചോദിച്ച് ഫിറോസ് ഖാന്‍ റംസാന്‌റെ മുന്നിലെത്തി. സംഭവത്തെ കുറിച്ച് കൃത്യമായ വിശദീകരണമാണ് റംസാന്‍ ഫിറോസിന് നല്‍കിയത്.

ഒപ്പം വിഷയത്തില്‍ തന്‌റെ നിലപാടും റംസാന്‍ വ്യക്തമാക്കി. "ഞാന്‍ ഉളള കാര്യം പറയാലോ ഇക്ക, ഞാന്‍ ഇങ്ങനെ നിന്ന് സംസാരിച്ച് കൊണ്ടിരിക്കുവായിരുന്നു. ഇത്ത ഓരോ കാര്യം പറഞ്ഞ് റേസ് ആയിത്തുടങ്ങി. അപ്പോ ഞാന്‍ പറഞ്ഞു ഇത്ത ഞാന്‍ വളരെ കൂളായിട്ടാണ് സംസാരിക്കുന്നത്. നമ്മുടെ ഈ പ്ലാന്‍ മറ്റുളളവര്‍ കേട്ടാല്‍ കുളമാവും. ഇത്ത ഇതുപോലെ മര്യാദയ്ക്ക് സംസാരിച്ചാല്‍ നമുക്ക് മുന്നോട്ട് പോവാം. ഇങ്ങനെ നിന്നാണ് ഞാന്‍ സംസാരിച്ചത്. അനൂപേട്ടന്‍ ഉണ്ടായിരുന്നു അവിടെ. വിളിക്ക് അനൂപേട്ടനെ വിളിക്ക് ഞാന്‍ ഇങ്ങനെയാണ് സംസാരിച്ചത്. റംസാന്‍ പറഞ്ഞു.
ഇതുകേട്ട് ഞാന്‍ ചൂടായിട്ട് പോലും ഇടപെട്ടില്ല എന്ന് ഫിറോസ് പറഞ്ഞു. ഇതെല്ലാം ഒരു ഗെയിമിന്‌റെ ഭാഗമാണ്. പക്ഷേ ഒരു ഭര്‍ത്താവിന്‌റെ മുന്നില്‍ വെച്ച് ഭാര്യയെ ഏടീയെന്നും നീയെന്നും വിളിക്കാന്‍ പാടില്ല ഫിറോസ് റംസാനോട് പറഞ്ഞു പിന്നാലെ ആ ഇത്ത എന്തെല്ലാം പറയുമെന്ന് എനിക്കറിയില്ലെന്ന് റംസാന്‍ പറഞ്ഞു. പക്ഷേ എന്തുതന്നെ പറഞ്ഞാലും എന്നെ അങ്ങനെ വിളിച്ചാല്‍ എനിക്ക് അങ്ങനെ പറ്റില്ല ഇക്ക. മോനെ എന്നല്ല, എന്റെ പ്രായം വെച്ച് എന്നെ താഴ്ത്തികെട്ടി എന്ത് തന്നെ പറഞ്ഞാലും എനിക്ക് പറ്റില്ല. പറ്റില്ലാന്ന് വെച്ചാല്‍ പറ്റില്ല. ഇവിടെ ബിഗ് ബോസ് മറഞ്ഞുവീണാലും ശരി ആ രീതിയില് താരതമ്യം ചെയ്ത് എന്നെ ഒരു മനുഷ്യനും വിളിക്കേണ്ട.
ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
സ്‌നേഹത്തോടെ വിളിച്ചോ, എന്നെ വിളിക്കാറുണ്ട്. ഞാന്‍ കേള്‍ക്കാറുമുണ്ട് അത്. ഉദാഹരണത്തിന് ഇക്കയുടെ കാര്യം പറയാം. ഇക്ക എന്നെ അങ്ങനെ വിളിച്ചിട്ടുമുണ്ട്. ഞാന്‍ ആ രീതിയില്‍ എടുത്തിട്ടുമുണ്ട്. ആ സമയത്ത് നമ്മള് തമ്മില്‍ കലിപ്പാണ്, മോനെ കുഞ്ഞെ എന്നെല്ലാം പറഞ്ഞ് നീ കുഞ്ഞാണ് എന്നൊക്കെ പറഞ്ഞ് എന്റെയടുത്ത് വന്നാല് ഞാന്‍ മിണ്ടാതെ ഇരിക്കുവോ. എന്നെ അങ്ങനെ പ്രകോപിക്കുന്ന രീതിയില്‍ നിന്നാല്‍ ഞാന്‍ മിണ്ടാതിരിക്കുവോ ഒരിക്കലും ചെയ്യില്ല. ഞാന്‍ ചെയ്യില്ല അത്. എനിക്ക് പറ്റില്ല അത്. അത് ഇപ്പോ എന്തൊക്കെ പറഞ്ഞാലും ഞാന്‍ ഇവിടെ നില്‍ക്കുന്നത് എയ്ജ് എന്ന കാറ്റഗറിയില്‍ അല്ല, റംസാന്‍ വ്യക്തമാക്കി.


Click it and Unblock the Notifications