മണിക്കുട്ടൻ പിന്നിൽ, റംസാന്റെ അടുത്ത് പോലും എത്താതെ സായി, താരങ്ങളുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ്...
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. 2018 ൽ ആരംഭിച്ച ഷോ ഇപ്പോൾ മൂന്ന് സീസണുകൾ പിന്നിട്ടിരിക്കുകയാണ്. ഒന്നാമത്തെ സീസൺ മാത്രമാണ് നൂറ് ദിവസം പൂർത്തിയാക്കിയത്. ബാക്കി രണ്ട് ഭാഗങ്ങളും ഫൈനലിന് മുൻപ് തന്നെ നിർത്തി വയ്ക്കുകയായിരുന്നു.
ഗ്ലാമറസ് ലുക്കിൽ പൂളിൽ നീന്തി നടി, ചിത്രം നോക്കൂ
ആദ്യത്തെ രണ്ട് സീസണുകളെക്കാളും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചത് മൂന്നാം ഭാഗത്തിനാണ്. 14 മത്സരാർഥികളുമായി ഫെബ്രുവരി പതിനാലിനാണ് ഷോ ആരഭിക്കുന്നത്. സീസൺ 3 ൽ എത്തിയ ഭൂരിഭാഗം മത്സരാർഥികളും വളരെ കുറഞ്ഞ സമയംകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുകയായിരുന്നു. പുതുമുഖങ്ങൾക്ക് പോലും മികച്ച പ്രേക്ഷക സ്വീകാര്യ ലഭിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇൻസ്റ്റഗ്രാമിലുള്ള താരങ്ങളുടെ ഫോളോവേഴ്സിന കുറിച്ചാണ്.

ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ഫാൻസുള്ള മത്സരാർഥി നടൻ മണിക്കുട്ടൻ ആയിരുന്നു. എന്നാൽ ഇൻസ്റ്റഗ്രാമിൽ താരത്തിന് അല്ല കൂടുതൽ ഫോളോവേഴ്സുള്ളത്. ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ ഒന്നാം സ്ഥാനത്ത് റംസാൻ ആണ്. 401 കെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. 223 പോസ്റ്റുകളാണ് റംസാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

രണ്ടാം സ്ഥാനം ഡിംപൽ ഭാലിനാണ്. 246 കെ ഫോളോവേഴ്സാണ് ഡിംപലിനുളളത്. ഇൻസ്റ്റഗ്രാമിൽ സജീവമാണ് ഡിപംൽ. 672 ൽ പരം പോസ്റ്റുകൾ ഇതിനോടകം തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ബിഗ് ബോസ് ഷോയിലൂടെയാണ് ഡിംപലിനെ മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതൽ അറിയപ്പടാൻ തുടങ്ങിയത്. മൂന്നാം സ്ഥാനത്താണ് മണിക്കുട്ടൻ. ബിഗ് ബോസ് ഷോയിൽ വന്നതിന് ശേഷമാണ് താരം ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമായത് 150 കെ ഫോളോവേഴ്സാണ് നടനുള്ളത്. 22 പോസ്റ്റുകൾ മാത്രമാണ് താരം ഇതുവരെ പങ്കുവെച്ചിട്ടുള്ളത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമാണ് താരം.

നാലാം സ്ഥാനത്ത് ഋതു മന്ത്രയാണ്. മേഡലും ഗായികയുമായ ഋതുവിനെ പ്രേക്ഷകർ കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത് ബി. ബി ഷോയിലൂടെയാണ്. 108 കെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. 252 പോസ്റ്റുകൾ ഇതിനോടകം തന്നെ പങ്കുവെച്ചിട്ടുമുണ്ട്. അഞ്ചാം സ്ഥാനത്ത് നടൻ നോബി മാർക്കോസാണ്. 107 കെ ഫോളോവേഴ്സാണ് ഇതുവരെയുള്ളത്. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത് വന്നതിന് ശേഷമാണ് നോബി ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമായത്.
Recommended Video

ആറാം സ്ഥാനത്ത് സായി വിഷ്ണുവാണ്. 89.4കെ പേരാണ് സായിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. 211 പോസ്റ്റുകളാണ് സായ് ഇതിനോടകം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസിലൂടെയാണ് സായിയും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്.
ഏഴാം സ്ഥാനത്ത് കിടിലൻ ഫിറോസാണ്. 60.5 കെ ഫോളോവേഴ്സാണ് കിടിലത്തിനുള്ളത് . ഫേസ്ബുക്കിലും കിടിലത്തിന് മികച്ച ഫോളേവേഴ്സുണ്ട്. 1831 ൽ പരം പോസ്റ്റുകളാണ് ഇതിനോടകം തന്നെ താരം പങ്കുവെച്ചിരിക്കുന്നത്. 60 കെ ഫോളോവേഴ്സാണ് നടൻ അനൂപിനുള്ളത്. 390 പോസ്റ്റുകൾ താരം ഇതിനോടകം തന്നെ പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications











