നാലുപേര്‍ക്കും ബിഗ് ബോസില്‍ വരുന്ന കാര്യം അറിയാം, പ്ലാന്‍ ചെയ്താണ് കയറിയത്, അഡോണിയോട് റംസാന്‍
ബിഗ് ബോസ് ഹൗസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് റംസാന്‍. ഷോയുടെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് റംസാന്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് നല്‍കാറുളള ടാസ്‌ക്കുകളിലെല്ലാം റംസാന്‍ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാറുണ്ട്. അഡോണി, സായി വിഷ്ണു, ഋതു മന്ത്ര തുടങ്ങിയവരാണ് ബിഗ് ബോസിലെ റംസാന്റെ അടുത്ത സുഹൃത്തുക്കള്‍.
ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം
ഇവര്‍ക്കൊപ്പം മിക്കപ്പോഴും റംസാന്‍ ഗെയിം പ്ലാനുകള്‍ നടത്താറുണ്ട്. കിടിലം ഫിറോസിന് മുന്‍പ് ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റന്‍ റംസാനായിരുന്നു. തന്‌റെ ക്യാപ്റ്റന്‍സി നല്ല രീതിയില്‍ റംസാന്‍ നിര്‍വ്വഹിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്കെല്ലാം വായടപ്പിക്കുന്ന രീതിയിലാണ് റംസാന്‍ മറുപടി നല്‍കിയത്. അതേസമയം റംസാനും അഡോണിയും തമ്മില്‍ കഴിഞ്ഞ ദിവസം രഹസ്യ സംഭാഷണം നടന്നിരുന്നു.

പുറത്ത് നിന്നും പ്ലാന്‍ ചെയ്ത് ബിബി ഹൗസില്‍ കയറിയവരുണ്ടെന്ന് റംസാന്‍ അഡോണിയോട് പറഞ്ഞു. ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, മണിക്കുട്ടന്‍, നോബി തുടങ്ങിയവരെ കുറിച്ചാണ് റംസാന്‍ പറഞ്ഞത്. സായിയെ കുറിച്ചും മണിക്കുട്ടന്‍ ഇനി പ്രണയിക്കുമോ എന്നതിനെ കുറിച്ചുമാണ് ഇവരുടെ ഇടയില്‍ ചര്‍ച്ച നടന്നത്. ഇതിനിടെയാണ് റംസാന്‍ ഇക്കാര്യം അഡോണിയോട് പറഞ്ഞത്.

മണിക്കുട്ടന്‍ ഇന്ന് പറഞ്ഞ ഡയലോഗിനെ കുറിച്ച് റംസാനോട് അഡോണി പറഞ്ഞു. പ്രണയമല്ല സൂര്യയോട് റെസ്‌പെക്ട് ആണെന്ന് മണിക്കുട്ടന്‍ പറഞ്ഞു. ഇതിന് മറുപടിയായി ഈ ആഴ്ച അവര്‍ പ്രണയിക്കും ഇവിടെ നില്‍ക്കാനായിട്ട് എന്ന് റംസാന്‍ പറഞ്ഞു. മണിക്കുട്ടന് അതിന്‌റെ ആവശ്യ ഇല്ലല്ലോ എന്നാണ് അഡോണി പറഞ്ഞത്.

മണിക്കുട്ടന് നല്ല പേടിയുണ്ടെന്ന് റംസാന്‍ പറയുന്നു. ഞാന്‍ ഇവിടെ കുറവ് സംസാരിച്ചിട്ടുളളത് പുളളിയുടെ കൂടെയാണ്. ഭാഗ്യചേച്ചി, ഫിറോസ്‌ക്ക, നോബിച്ചേട്ടന്‍, മണിക്കുട്ടന്‍ ഈ നാലുപേര്‍ക്കും ഇവിടെ വരുന്ന കാര്യം അറിയാം. അതാണ് ഞാന്‍ പറഞ്ഞത്. ഇവിടെ നാലുപേരും പ്ലാന്‍ ചെയ്തിട്ടാണ് കയറിയതെന്ന്, അഡോണിയോട് റംസാന്‍ പറഞ്ഞു.

സായിയുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ സൗഹൃദം ഇല്ലാതെ ഒരാളെ നില്‍ക്കൂ ഇവിടെയെന്നും റംസാന്‍ പറഞ്ഞു. അവന്‍ പോകും ഉടനെ. അവന് ഒപ്പം സൂര്യ ആണെങ്കില്‍ ഇത്തവണ കുറച്ചുകൂടി അപകടം ആകും,റംസാന്‍ പറഞ്ഞു. അതേസമയം ബിഗ് ബോസില്‍ മികച്ച ഗെയിം കാഴ്ചവെച്ചുകൊണ്ടാണ് മല്‍സരാര്‍ത്ഥികള്‍ മുന്നേറുന്നത്. സൈലന്‌റായി ഗെയിം കളിക്കുന്നയാള്‍ എന്നാണ് മണിക്കുട്ടനെ മറ്റ് മല്‍സരാര്‍ത്ഥികള്‍ വിശേഷിപ്പിച്ചത്. കിടിലം ഫിറോസ് എല്ലാം മുന്‍കൂട്ടി കാണുന്ന ആളാണെന്ന് മോഹന്‍ലാലും പറഞ്ഞിരുന്നു. മുപ്പതിലധികം ദിവസങ്ങള്‍ പിന്നിട്ടാണ് ബിഗ് ബോസ് ജൈത്രയാത്ര തുടരുന്നത്.


Click it and Unblock the Notifications