നമ്മുടെ ഫിനാലെ ഇനി നടക്കും, എല്ലാവർക്കും നന്ദി, റംസാന്റെ വോയിസ് ക്ലിപ്പ് വൈറലാകുന്നു...

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ് സീസൺ 3. ഫെബ്രുവരി 14 ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഷോ ആരംഭിക്കുന്നത്. മത്സരം ഗംഭീരമായി മുന്നോട്ട് പോകവെ 95ാം ദിവസം ഷോ അവസാനിപ്പിക്കുകയായിരുന്നു. ചെന്നൈയിലെ കൊവിഡ് സാഹചര്യം വഷളായതിനെ തുടർന്നാണ് ഷോ നിർത്തലാക്കുന്നത്. തമിഴ്നാട്ടിൽ ലോക്ക് ഡൗൺ തുടരുകയാണ്.

കളർഫുൾ ലുക്കിൽ റായ് ലക്ഷ്മി, നടിയുടെ ചിത്രം വൈറലാകുന്നു

ഷോ അവസാനിച്ചുവെങ്കിലും സീസൺ 3 യ്ക്ക് വിജയി ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഷോ നിർത്തലാക്കി എന്നുളള ഔദ്യോഗിക പ്രഖ്യാപനത്തിനൊപ്പമാണ് ഷോയ്ക്ക് വിജയി ഉണ്ടാകുമെന്ന് ബിഗ് ബോസ് അധികൃതർ അറിയിച്ചത്. കേരളത്തിൽ വെച്ചാകും ഗ്രാൻഡ് ഫിനാലെ നടക്കുക. എന്നാൽ സ്ഥലമോ മറ്റ് വിവരങ്ങളൊ പുറത്ത് വിട്ടിട്ടില്ല.

 നാട്ടിലെത്തി

മത്സരം ഉപേക്ഷിച്ചതിനെ തുടർന്ന് മത്സരാർഥികൾ നാട്ടിലെത്തിയിട്ടുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളായിട്ടാണ് താരങ്ങൾ നാട്ടിലെത്തിയത്. കൊച്ചിയിലും തിരുവനന്തപുരത്തുമായിട്ടാണ് മത്സരാർഥികൾ എത്തിയത്. മണിക്കുട്ടനും രമ്യയുമാണ് ചൊവ്വാഴ്ച എത്തിയത്. ബാക്കിയെല്ലാവരും തിങ്കളാഴ്ച രാത്രിയോടെ കേരളത്തിലെത്തുകയായിരുന്നു. താരങ്ങളുടെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാണ് .

റംസാന്റെ പ്രതികരണം

ഇപ്പോൾ സമൂഹിക മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് താരങ്ങളുടെ പ്രതികരണങ്ങളാണ്. 95 ദിവസങ്ങൾക്ക് ശേഷമാണ് ഇവർ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. താരങ്ങളുടെ വിശേഷം കേൾക്കാൻ പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു. ഫൈനൽ 8 ൽ ഇടം പിടിച്ചിരിക്കുന്ന മത്സരാർഥിയാണ് റംസാൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് റംസാൻ പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് റംസാന്റെ വോയിസ് ക്ലിപ്പാണ്. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷമുള്ള താരത്തിന്റെ പ്രതികരണമാണിത്.

 ഇനിയാണ്   ഫിനാലെ

ഇത്രയും ദിവസം തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുകയാണ് താരം. റംസാന്റെ വാക്കുകൾ ഇങ്ങനെ...നമസ്‌ക്കാരം റംസാനാണ്, നിങ്ങളുടെ സപ്പോര്‍ട്ടും കാര്യങ്ങളുമെല്ലാം കണ്ടു, ഒരുപാട് സന്തോഷം എല്ലാവര്‍ക്കും നന്ദി. ഇനിയും കൂടെ നില്‍ക്കുക. നമ്മുടെ ഫിനാലെ ഇനി നടക്കും. അതിന് ശേഷം എല്ലാവരോടും സംസാരിക്കാം എന്നായിരുന്നു റംസാന്റെ വാക്കുകൾ. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു റംസാൻ നാട്ടിലെത്തിയത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Recommended Video

Mani Kuttan response after Bigg Boss got postponed
വോട്ടിങ്ങിലൂടെ

ബിഗ് ബോസ് താരങ്ങളെല്ലാം നന്ദി അറിയിച്ചു കൊണ്ട് രംഗംത്ത് എത്തിയിട്ടുണ്ട്. വോട്ടിങ്ങിലൂടെ ആയിരിക്കും വിജയിയെ കണ്ടെത്തുക. സോഷ്യൽ മീഡിയയിലും ഫാൻസ് കോളങ്ങളിലു ബിഗ്ബോസ് ചർച്ച നടക്കുകയാണ്. വോട്ടിങ്ങും പുരോഗമിക്കികയാണ്. തിങ്കളാഴ്ച രാത്രി 11 മണിക്കാണ് വോട്ടിങ്ങ് ആരംഭിച്ചത്.ശനിയാഴ്ച 11 മണിവരെയാണ് പ്രേക്ഷകർക്ക് വോട്ട് ചെയ്യാൻ സാധിക്കുകയുളളൂ. ജൂണിലായിരിക്കും സീസൺ 3യുടെ ഗ്രാൻഡ് ഫിനാലെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X