For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച വ്യക്തി, ഇന്‌റലിജന്‌റ് ആയിട്ടുളള പ്ലെയറാണ് എന്ന് റംസാന്‍

  |

  ബിഗ് ബോസ് മൂന്നാം സീസണില്‍ വലിയ ആത്മവിശ്വാസത്തോടെ മല്‍സരിച്ചവരില്‍ ഒരാളാണ് റംസാന്‍. നല്ല ഗെയിം സ്പിരിറ്റുളള മല്‍സരാര്‍ത്ഥിയാണ് റംസാന്‍ എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ബിഗ് ബോസിന് മുന്‍പ് എല്ലാവര്‍ക്കും സുപരിചിതനായ താരം ഷോയില്‍ എത്തിയ ശേഷവും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തവണ ഫൈനലിസ്റ്റായി റംസാനും ഉണ്ടാവുമെന്ന് പലരും പ്രവചിച്ചിരുന്നു. ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാം സ്ഥാനത്താണ് താരം എത്തിയത്. ബിഗ് ബോസില്‍ പങ്കെടുത്ത ശേഷം പ്രേക്ഷക പിന്തുണ കൂടിയ മല്‍സരാര്‍ത്ഥിയാണ് റംസാന്‍.

  ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  നടന് പിന്തുണയുമായി നിരവധി ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നത്. അതേസമയം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തവണ ബിഗ് ബോസില്‍ വിജയിക്കണമെന്ന് താന്‍ ആഗ്രഹിച്ച മല്‍സരാര്‍ത്ഥി ആരാണെന്ന് പറയുകയാണ് റംസാന്‍. അര്‍ഹിച്ചവര്‍ക്ക് തന്നെയാണോ ബിഗ് ബോസ് ടൈറ്റില്‍ കൊടുത്തത് എന്ന ചോദ്യത്തിനും നടന്റെ മറുപടി വന്നു.

  ഓഡിയന്‍സിനെ ആശ്രയിച്ചിരിക്കും അത് എന്നാണ് റംസാന്‍ പറയുന്നത്. ഓഡിയന്‍സിനെ സംബന്ധിച്ച് മണിക്കുട്ടനാണ് അര്‍ഹിക്കുന്നതെങ്കില്‍ ആയിരിക്കാം. ബിഗ് ബോസ് ഹൗസിലുളള സമയത്ത് ആര് വിന്നറാവും എന്നതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. ഞാന്‍ കപ്പ് അടിക്കുമെന്നോ മറ്റാരെങ്കിലും കപ്പ് അടിക്കുമെന്നോ ഒന്നും സത്യം പറഞ്ഞാല്‍ എന്‌റെ മനസിലുണ്ടായിരുന്നില്ല. ഞാന്‍ അതിനുളളില്‍ ഗെയിമൊക്കെ കളിച്ച് ചിരിച്ച് പോവാനാണ് നോക്കിയിട്ടുളളത്, റംസാന്‍ പറയുന്നു.

  അവിടെ നിന്ന് ഇറങ്ങി ഓടാനൊന്നും തോന്നിയില്ല. അതിനുളളില്‍ നില്‍ക്കുമ്പോ ചില കാര്യങ്ങള്‍ പകുതിയായിട്ടാവും എത്തിയിട്ടുണ്ടാവുക. അപ്പോ അതിനെ ബ്രേക്ക് ചെയ്ത് പുറത്തുപോവാന്‍ തോന്നിയിട്ടില്ല. ചിലപ്പോ കുറച്ചുപേര്‍ക്ക് മറുപടി കൊടുക്കാനുളളത് കൊണ്ടാവും. ചിലപ്പോ ടാസ്‌ക്കുകള്‍ ചെയ്യാനുളളതുകൊണ്ടാവാം. അതുകൊണ്ടൊക്കെ നിന്നിട്ടുണ്ട്. പിന്നെ നമുക്ക് കുറെ ഇഷ്ടമുളള ആളുകള്‍ ഷോയില്‍ ഉണ്ടായിരുന്നു.

  ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ സമയം അഭിമാന നിമിഷമായിട്ടാണ് തോന്നിയത്. ജനങ്ങളെ പറ്റിച്ചുനില്‍ക്കുകയോ, എന്തെങ്കിലും അഭിനയിച്ചുനില്‍ക്കുകയോ അങ്ങനെയുളള പരിപാടികളൊന്നും ഞാന്‍ അവിടെ ചെയ്തിട്ടില്ല. പുറത്തിറങ്ങിയ ശേഷവും സന്തോഷമായിരുന്നു. ഞാന്‍ അതിനുളളില്‍ ചെയ്തതില്‍ ബെസ്റ്റ് കുറച്ച് വീഡിയോസ് എനിക്ക് കിട്ടി. പല ടാസ്‌ക്കുകളുടെയും ഔട്ട് ഭയങ്കരമായിട്ട് വന്നു. എന്റെ ഡിസ്‌കോ സുകു ശ്രദ്ധിക്കപ്പെട്ടു. ആക്ടിംഗിന്‌റെ കാര്യത്തില്‍ മെച്ചപ്പെടാന്‍ പറ്റി.

  പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ വിചാരിച്ചതിനും മുകളില്‍ ജനങ്ങള്‍ അത് സ്വീകരിച്ചു. നല്ല കമന്‌റ് വന്നു. കിടിലന്‍ പ്ലെയറായി കിടിലന്‍ ഫിറോസ് ഇക്കയെ ആണ് തോന്നിയത് എന്ന് റംസാന്‍ പറയുന്നു. മാനിപുലേറ്റര്‍-സായി, ട്രൂ പേഴ്‌സണ്‍- നോബി ചേട്ടന്‍, ചൊറിയുന്ന പേഴ്‌സണ്‍-പൊളി ഫിറോസ്, ഫിലോസഫര്‍-അഡോണി, നിലനില്‍പ്പിന് ഫേക്ക്-ഡിംപല്‍, ബെസ്റ്റ് പേഴ്‌സണ്‍-ഭാഗ്യലക്ഷ്മി ചേച്ചി, ഞാന്‍ വളരെ തെറ്റിദ്ധരിച്ച ആളാണ് ഭാഗ്യലക്ഷ്മി ചേച്ചി. യൂടൂബില്‍ നോക്കുമ്പോള്‍ ചേച്ചി അടിയുണ്ടാക്കുന്നു, പ്രശന്ങ്ങള്‍ അങ്ങനെ ഒകെ കണ്ടു.

  പുറത്ത് എന്ത് സംഭവിക്കുമെന്ന് വിചാരിച്ച് കളിക്കാന്‍ കഴിയില്ല, ബിഗ് ബോസ് അനുഭവം പങ്കുവെച്ച് അഡോണി

  എന്നാല്‍ ബിഗ് ബോസ് സമയത്ത് ചേച്ചിയില്‍ നിന്ന്‌ കുറെ കാര്യങ്ങള്‍ പഠിക്കാന്‍ തോന്നി. നമ്മളുടെ കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ വേറെ ആരും ഉണ്ടാവില്ല. അത് നമ്മള് തന്നെയുണ്ടാവുളളൂ. അപ്പോ അങ്ങനെ നോക്കുമ്പോ അവര് ഒരു ഫൈറ്ററാണ്. നല്ല അമ്മയാണ്, ഒരു മോനെ പോലെ അതിനുളളില്‍ ചേച്ചി എന്നെ സനേഹിച്ചു. കോംപറ്റീഷന്‌റെ സമയത്ത് മാത്രമേ ഞങ്ങള്‍ തമ്മില് വഴക്കുണ്ടായുളളൂ. പിന്നെ അതിനുളളില്‍ തന്നെ സോള്‍വ് ചെയ്തിട്ടുണ്ട്.

  ഹണിമൂണിനായി മൂന്നാറിലേക്ക്‌, വിവാഹ ശേഷമുളള ആദ്യ യാത്രയെ കുറിച്ച് മൃദുലയും യുവയും

  കഴിഞ്ഞ ദിവസം കൂടി ചേച്ചിയെ വിളിച്ചതേയുളളൂ. ബിഗ് ബോസില്‍ വിജയിക്കണമെന്ന് താന്‍ ആഗ്രഹിച്ച ആള് അഡോണിയാണ് എന്നും റംസാന്‍ പറഞ്ഞു. അത്രയും ഇന്റലിജന്‌റായിട്ടുളള പ്ലെയറെ ഇതിന് മുന്‍പ് ഞാന്‍ കണ്ടിട്ടില്ല. അവന്‌റെ ഓരോ ഗെയിമിങ്ങും ഇന്ററസ്റ്റിംഗ് ആയിരുന്നു. പുറത്തുവന്നോ എന്നുളളതല്ല. ഞാന്‍ അതിനുളളില്‍ ആസ്വദിച്ച ഗെയിമറാണ്. ഏത് ഗെയിം വന്നാലും ഞങ്ങള് രണ്ട് ടീമായി തിരിയും. അവനോട് മല്‍സരിക്കാന്‍ എനിക്ക് ഇഷ്ടമാണ്. അവന്‍ കപ്പടിച്ചാല്‍ എറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനായിരുന്നേനെ, അഭിമുഖത്തില്‍ റംസാന്‍ വ്യക്തമാക്കി.

  സായിയുമായി അകന്നതിന് കാരണം, സൈബര്‍ അറ്റാക്ക് കാര്യമാക്കിയില്ല, അനുഭവം പറഞ്ഞ് റംസാന്‍

  ബിഗ് ബോസിന് മുന്‍പ് ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ എല്ലാവര്‍ക്കും പ്രിയങ്കരനാണ് റംസാന്‍. ഡിഫോര്‍ ഡാന്‍സ് ഷോയുടെ ഒരു സീസണില്‍ റംസാന്‍ വിന്നറായിരുന്നു. ഡിഫോര്‍ ഡാന്‍സിന് പുറമെ നിരവധി ഷോകളില്‍ ഭാഗമായി റംസാന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. ബാലതാരമായി സിനിമയിലും എത്തിയിരുന്നു താരം. അതേസമയം ഈ സീസണില്‍ വളരെ ഊര്‍ജ്ജസ്വലനായി മല്‍സരിച്ച മല്‍സരാര്‍ത്ഥി ആയാണ് റംസാനെ പ്രേക്ഷകര്‍ വിലയിരുത്തിയത്.

  ഡാന്‍സുമായി മിക്ക ദിവസങ്ങളിലും റംസാന്‍ ഷോയില്‍ എത്തി. കൂടാതെ സഹമല്‍സരാര്‍ത്ഥികള്‍ക്ക് ഡാന്‍സ് പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു താരം. ഡാന്‍സ് റിയാലിറ്റി ഷോകളില്‍ മുന്‍പ് പങ്കെടുത്തതുകൊണ്ട് പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നിലായിരുന്നു റംസാന്‍. ഇത്തവണ റംസാനും ഫൈനലില്‍ എത്തുമെന്ന് പലരും പ്രവചിച്ചു. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ റംസാന്‍ എത്തുമെന്ന് ചിലര്‍ പറഞ്ഞെങ്കിലും നാലാം സ്ഥാനമാണ് താരം നേടിയത്. ബിഗ് ബോസിന് ശേഷം സിനിമയില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ടെന്ന് റംസാന്‍ ഫിനാലെയില്‍ പറഞ്ഞിരുന്നു.

  ബിഗ് ബോസിന് ശേഷമുളള നടന്‌റെ പുതിയ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവോഴ്‌സാണ് താരത്തിനുളളത്. ബിഗ് ബോസിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ ആക്ടീവാണ് റംസാന്‍. നടന്‌റെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബിഗ് ബോസിന് ശേഷം ലൈവ് വീഡിയോകളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു റംസാന്‍.

  English summary
  bigg boss malayalam season 3: ramzan muhammed reveals his favourite contestants and bb experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X