സായി ഇത്തവണ പുറത്തുപോകാന്‍ ചാന്‍സുണ്ട്, നോബിയോട് റംസാന്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ വാശിയേറിയ മല്‍സരങ്ങളാണ് നടക്കുന്നത്. ഓരോ ടാസ്‌ക്കുകളിലും തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മല്‍സരാര്‍ത്ഥികള്‍ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ വീക്ക്‌ലി ടാസ്‌ക്ക് ആരംഭിച്ചത്. മലയാള സിനിമയിലെ ജനപ്രിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായിരുന്നു മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയ ടാസ്‌ക്ക്. കഥാപാത്രങ്ങളായി മാറുന്നതിനോടൊപ്പം ഓരോ മല്‍സരാര്‍ത്ഥികളും അവരുടെ പാട്ടിനൊപ്പം നൃത്തം ചെയ്യുകയും വേണം.

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി തമിഴ് നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ഓരോരുത്തരും ഈ ടാസ്‌ക്കില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. അതേസമയം ബിഗ് ബോസില്‍ ഇത്തവണ അടുത്ത സുഹൃത്തുക്കളായ മല്‍സരാര്‍ത്ഥികളാണ് റംസാനും സായി വിഷ്ണുവും. പരസ്പരം പിന്തുണച്ചുകൊണ്ടാണ് എല്ലാ കാര്യങ്ങളിലും ഇരുവരും ഇതുവരെ മുന്നോട്ടുപോയത്.

അതേസമയം ബിഗ് ബോസില്‍ എത്തിയ ശേഷം

അതേസമയം ബിഗ് ബോസില്‍ എത്തിയ ശേഷം സായിയില്‍ നിന്നും അത്ര മികച്ച പ്രകടനം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്ത് കാര്യങ്ങള്‍ വന്നാലും കൂടുതലും ദേശ്യപ്പെടുന്ന പ്രകൃതമാണ് സായിയുടേത്. എറ്റവുമൊടുവിലായി ഡിംപലും സായിയുമായിട്ടാണ് പ്രശ്‌നമുണ്ടായത്. മോര്‍ണിംഗ് ടാസ്‌ക്കില്‍ സായിയെ കുറിച്ചുളള ഡിംപലിന്‌റെ വിലയിരുത്തലിന് പിന്നാലെയാണ് അത് ചോദിക്കാനായി സായി പോയത്.

എന്നാല്‍ സായി പറഞ്ഞുതുടങ്ങിയ ശേഷം

എന്നാല്‍ സായി പറഞ്ഞുതുടങ്ങിയ ശേഷം എനിക്ക് തന്നോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഡിംപല്‍ പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെ സായിയെ കുറിച്ച് റംസാനും നോബിയും തമ്മില്‍ സംസാരമുണ്ടായിരുന്നു. ഇത്തവണ സായി പുറത്തുപോകാനുളള ചാന്‍സ് ഉണ്ടെന്നാണ് റംസാന്‍ നോബിയോട് പറഞ്ഞത്. അതിന്‌റെ കാരണം നോബി ചോദിച്ചപ്പോള്‍ നോമിനേഷന്‍ ലിസ്റ്റ് അങ്ങനെയാണ് എന്ന് റംസാന്‍ പറഞ്ഞു.

അല്ലെങ്കില്‍ ആരും പോകില്ല

അല്ലെങ്കില്‍ ആരും പോകില്ല. ആരും പോകാന്‍ സാധ്യതയില്ലെന്നാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു റംസാന്‍ പറഞ്ഞതിനോട് നോബിയുടെ മറുപടി. സായി, രമ്യ, റിതു ഇവര് മൂന്ന് പേരുമാണ് ലാസ്റ്റ് വരുന്നത്, റംസാന്‍ പറഞ്ഞു. കാര്യം എനിക്ക് തോന്നിയത് ആരും പോകാന്‍ സാധ്യതയില്ലെന്നാണ്. അല്ലെങ്കില്‍ മുപ്പത്തിയഞ്ചാം ദിവസം പോകും എന്ന് നോബി പറഞ്ഞു.

അതേസമയം ബിഗ് ബോസില്‍

അതേസമയം ബിഗ് ബോസില്‍ വലിയ ആഗ്രഹങ്ങളുമായി എത്തിയ ഒരു മല്‍സരാര്‍ത്ഥിയാണ് സായി. സഹമല്‍സരാര്‍ത്ഥികളേക്കാള്‍ വലിയ ആഗ്രഹങ്ങളാണ് സായിക്കുളളത്. എന്നാല്‍ ബിഗ് ബോസ് എന്ന വേദി ഇതിനായി സായി ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് പലരും പറയുന്നത്. ബാക്കിയുളളവരെല്ലാം നന്നായി പെര്‍ഫോം ചെയ്യുമ്പോള്‍ സായി മാത്രം ഉള്‍വലിഞ്ഞുനില്‍ക്കുന്നു.

Recommended Video

Bigg Boss Malayalam : സായ്-ഡിമ്പൽ പ്രശ്‌നത്തിൽ ന്യായം ആരുടെ ഭാഗത്ത്? | FilmiBeat Malayalam
അടുത്തിടെ കിടിലം ഫിറോസും

അടുത്തിടെ കിടിലം ഫിറോസും സായി വിഷ്ണുവിനെ കുറിച്ച് പറഞ്ഞിരുന്നു. ബിബി യൂണിവേഴ്‌സിറ്റി ടാസ്‌ക്കിനിടെയായിരുന്നു കിടിലം ഫിറോസിന്‌റെ വിലയിരുത്തല്‍. ഒരു നടനാകണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ട് അതിന്‌റെ പ്രതിഫലനമൊന്നും സായിയില്‍ കാണുന്നില്ലെന്നാണ് കിടിലം പറഞ്ഞത്. അവന്‍ നന്നായി ചെയ്ത് കാണാന്‍ ആഗ്രഹമുണ്ടെന്നും അന്ന് കിടിലം ഫിറോസ് സഹമല്‍സരാര്‍ത്ഥികളോട് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X